ഇരട്ടക്കുട്ടികൾ സൂപ്പര്‍ ഹിറ്റ്, ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ റോയൽ എൻഫീൽഡ്

ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജി ടി 650 എന്നീ പുതിയ മോഡലുകളുടെ ഉൽപ്പാദനം ഉയർത്താൻ ഐക്കണിക്ക് ഇരുചക്രവാഹന ബ്രന്‍ഡായ റോയൽ എൻഫീൽഡ് 

Royal Enfield 650 production to double from March

ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജി ടി 650 എന്നീ പുതിയ മോഡലുകളുടെ ഉൽപ്പാദനം ഉയർത്താൻ ഐക്കണിക്ക് ഇരുചക്രവാഹന ബ്രന്‍ഡായ റോയൽ എൻഫീൽഡ് തയാറെടുക്കുന്നു.  വിപണിയിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ  ഇരുബൈക്കുകളുടെയും പ്രതിമാസ ഉൽപ്പാദനം 2,500 യൂണിറ്റാണ്. ഇത് അടുത്ത മാസം അവസാനത്തോടെ 4,500 - 5,000 യൂണിറ്റായി വർധിപ്പിക്കാനാണു കമ്പനിയുടെ നീക്കം. ഉൽപ്പാദനം ഇരട്ടിയാക്കുന്നതോടെ ബൈക്കുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് കുറയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

ഇന്ത്യയിലെ വിൽപ്പനയ്ക്കൊപ്പം ബ്രസീൽ, തായ്‌ലൻഡ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വിപണിലേക്ക് ഈ ബൈക്കുകളുടെ കയറ്റുമതി തുടങ്ങിയതും  ആഗോളതലത്തിൽ ഡിസ്‍പ്ലേക്കും ടെസ്റ്റ് റൈഡിനുമൊക്കെ ബൈക്കിന്റെ ലഭ്യത ഉറപ്പാക്കാൻ കമ്പനി പ്രത്യേക ശ്രദ്ധ പതിപ്പിച്ചതുമൊക്കെയാണ് ആഭ്യന്തര വിപണിയിൽ  ബൈക്കിനുള്ള കാത്തിരിപ്പ് നീളാൻ വഴിയൊരുക്കിയത്. ഉൽപ്പാദനം ഉയർത്തുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ ബൈക്കുകളുടെ വിൽപ്പനയും വർധിക്കുമെന്നു റോയൽ എൻഫീൽഡ് പ്രതീക്ഷിക്കുന്നു. 

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ  റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.  ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
 
2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)ഇന്‍റര്‍സെപ്റ്റര്‍ 650 അടുത്തിടെ ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios