കരുത്തും ഭംഗിയും കൂട്ടി മോഹവിലയില്‍ പുത്തന്‍ പ്ലാറ്റിനയുമായി ബജാജ്

ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പുമായി ബജാജ്. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് ആണ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 49,300 രൂപയാണ് ബൈക്കിന്‍റെ വില.
 

New Bajaj Platina 110 CBS Launched

ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പുമായി ബജാജ്. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് ആണ് കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 49,300 രൂപയാണ് ബൈക്കിന്‍റെ വില.

പഴയ രൂപത്തില്‍ നിന്ന് മൂന്ന് എംഎം നീളവും ഏഴ് എംഎം ഉയരവും പുതിയ പ്ലാറ്റിനയ്ക്ക് കൂടുതലുണ്ട്. എന്നാല്‍ ഇന്ധന ടാങ്കിന്‍റെ കപ്പാസിറ്റി 11 ലിറ്ററായി കുറച്ചു. ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്ന് പേര് നല്‍കിയിട്ടുള്ള കോംബി ബ്രേക്കിങ് സംവിധാനം, ഓപ്ഷണലായിട്ടുള്ള ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവ പ്രത്യേകതകളാണ്യ 

മുമ്പുണ്ടായിരുന്ന 102 എയര്‍ കൂള്‍ഡ് എന്‍ജിന് പകരം 115 സിസി എന്‍ജിനാണ് പുതിയ പ്ലാറ്റിനയുടെ ഹൃദയം. നിലവിലെ മോഡലിനെക്കാള്‍ 0.7 ബിഎച്ച്പി പവറും 1.46 എന്‍എം ടോര്‍ക്കും അധിക കരുത്ത് ഈ മോഡലിനുണ്ട്.  8.6 ബിഎച്ച്പി പവറും 9.81 എല്‍എം ടോര്‍ക്കും പ്ലാറ്റിന 110 ന്‍റെ ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ബജാജ് ഡിസ്‌കവറിലും ഇതേ എഞ്ചിനും ഗിയര്‍ബോക്‌സുമാണ് ഒരുങ്ങുന്നത്. പുത്തന്‍ പ്ലാറ്റിന വൈകാതെ വില്‍പ്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സി ടി 100ന് പിന്‍ഗാമിയായി 2006 ഏപ്രിലാണ് പ്ലാറ്റിനയെ ബജാജ് അവതരിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുന്ന ബൈക്കുകളിലെ ഒന്നാംസ്ഥാനമാണ് പ്ലാറ്റിനയെ ജനപ്രിയമാക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios