മോഹിപ്പിക്കുന്ന വിലയില്‍ വലിപ്പവും കൂട്ടി പുതിയ ടിയുവി 300!

രാജ്യത്തെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി TUV 300-ന്‍റെ പുതിയ പതിപ്പ് ടിയുവി 300 പ്ലസ് 2019ല്‍ വിപണിയിലെത്തും.  

New 7 seat Mahindra TUV300 Plus to go on sale in 2019

രാജ്യത്തെ തദ്ദേശീയ വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വി TUV 300-ന്‍റെ പുതിയ പതിപ്പ് ടിയുവി 300 പ്ലസ് 2019ല്‍ വിപണിയിലെത്തും.  

നിലവില്‍ അഞ്ച് സീറ്റുള്ള വാഹനത്തിന് ഇനിമുതല്‍ ഏഴ് സീറ്റാകും.  4,400 എം.എം. നീളവും 1,835 എം.എം. വീതിയും 1,812 എം.എം. ഉയരവുമുള്ള വാഹനം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. ഏഴ് സീറ്റാണെങ്കിലും വാഹനത്തില്‍ ഒമ്പതു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

TUV300 എസ്‌യുവിയുടെ ലോങ് വീല്‍ ബേസ് പതിപ്പാണിത്. ഇക്കോ മോഡ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ ടെക്‌നോളജി, മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി, ഇന്റലിപാര്‍ക്ക് റിവേഴ്‌സ് അസിസ്റ്റ്, എസി ഇക്കോ മോഡ്, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് പുതിയ വാഹനം എത്തുന്നത്.

ഇരട്ട എയര്‍ ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ TUV300 പ്ലസിലുണ്ട്.  

2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിനിലാണ് ടിയുവി-300 പ്ലസ് പുറത്തിറക്കുന്ന്. ഇത് 120 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ട്രാന്‍സ്മിഷന്‍.

ഡ്രൈവര്‍ സീറ്റിന് കീഴില്‍ പ്രത്യേക സ്റ്റോറേജ് ട്രെ, ജിപിഎസ് പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയവയും വാഹനത്തിലുണ്ട്.

മൂന്നു വകഭേദങ്ങളിലുമാണ് വാഹനം വിപണിയിൽ എത്തുന്നത്. ഗ്ലേസിയര്‍ വൈറ്റ്, മജെസ്റ്റിക് സില്‍വര്‍, ബോള്‍ഡ് ബ്ലാക്, ഡയനാമോ റെഡ്, മോള്‍ടെന്‍ ഓറഞ്ച് എന്നിങ്ങനെ അഞ്ചു നിറങ്ങളിലും  P4, P6, P8 എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലുമാണ് വാഹനം എത്തുന്നത്. പുതിയ TUV300 പ്ലസിന് 9.59 ലക്ഷം രൂപ മുതലായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios