ഇഗ്നിസിന്‍റെ ഉല്‍പ്പാദനം മാരുതി നിര്‍ത്തി; ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്!

മാരുതി സുസുക്കിയുടെ ചെറുകാര്‍ ഇഗ്നിസിന്‍റെ 2018 മോഡലിന്‍റെ ഉല്‍പാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

Maruti Ignis production stopped Reports

മാരുതി സുസുക്കിയുടെ ചെറുകാര്‍ ഇഗ്നിസിന്‍റെ 2018 മോഡലിന്‍റെ ഉല്‍പാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പഴയ ഇഗ്നിസ് നിര്‍മ്മാണം അവസാനിപ്പിച്ച് പുതിയ മോഡല്‍ ഉടന്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥിരീകരിച്ചതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

2018 മോഡല്‍ ഇഗ്നിസിന്‍റെ സ്‌റ്റോക്കുകള്‍ വന്‍ വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പഴയ മോഡല്‍ ഇഗ്‌നിസില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതി സുസുക്കിയുടെ സ്റ്റൈലിഷ് മോഡലായിരുന്നു റിറ്റ്‌സ്.  റിറ്റ്സിനു പകരകാരനായിട്ടാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ മാരുതി അവതരിപ്പിച്ചത്. എന്നാല്‍, റിറ്റ്‌സിന് ലഭിച്ച സ്വീകാര്യത ഇഗ്നിസിന് ലഭിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.  എന്തായാലും 2019 മോഡല്‍ ഇഗ്നിസിനുള്ള ബുക്കിംഗ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ തുടങ്ങിയതായാണ് സൂചന. 

Latest Videos
Follow Us:
Download App:
  • android
  • ios