ആദ്യം വര്‍ഷം നിരത്തിലെത്തുക ഇത്രയും എണ്ണം ജാവകള്‍!

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ആദ്യ വർഷം തന്നെ 90,000 യൂണിറ്റ് വിൽപ്പന കൈവരിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് പുതിയ വാര്‍ത്തകള്‍.
 

Jawa plans to sell 90000 units in first year Reports

ഐതിഹാസിക ഇരുചക്ര വാഹന ബ്രാന്‍ഡായ ജാവ മോട്ടോര്‍ സൈക്കിള്‍സ് തിരിച്ചു വരവിന്‍റെ പാതയിലാണ്. രണ്ടാം വരവില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാവയ്ക്ക് ലഭിക്കുന്നത്. ആദ്യ വർഷം തന്നെ 90,000 യൂണിറ്റ് വിൽപ്പന കൈവരിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് പുതിയ വാര്‍ത്തകള്‍.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്‍സാണ് പുത്തന്‍ ജാവയെ വീണ്ടും നിരത്തിലെത്തിക്കുന്നത്. ക്ലാസിക് ലജന്‍ഡ്‍സിന്‍റെ മധ്യപ്രദേശിലെ പീതംപൂർ പ്ലാന്‍റിലാണു ജാവ ബൈക്കുകൾ നിർമിക്കുക. ഓരോ ഷിഫ്റ്റിലും 200 മോട്ടോർ സൈക്കിളുകളാണു പ്ലാന്‍റിന്‍റെ ഉൽപ്പാദനശേഷി. തുടക്കത്തിൽ ഒറ്റ ഷിഫ്റിലാവും പ്ലാന്‍റിന്‍റെ പ്രവർത്തനം.

അതേസമയം ക്രിസ്‍മസ് ദിനം മുതൽ ജാവയുടെ ബുക്കിംഗ് കമ്പനി താത്കാലികമായി കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്. അടുത്ത സെപ്റ്റംബർ വരെ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബൈക്കുകൾ വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് ബുക്കിങ് നിർത്തിവച്ചത്. 

22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്. പുണെയിലെ ബാനര്‍, ചിന്‍ചാവദ് എന്നിവിടങ്ങളിലാണ് ജാവയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബെംഗളൂരുവിലേതടക്കം മൊത്തം 10 ഡീലർഷിപ്പുകളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. 2019 ഫെബ്രുവരി 15നകം രാജ്യവ്യാപകമായി നൂറോളം ഡീലർഷിപ്പുകൾ തുറക്കാനും കമ്പനി നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.  ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. ജാവ 42നെ അപേക്ഷിച്ച് ജാവയ്ക്കാണ് ആവശ്യക്കാരേറെയെന്നാണു റിപ്പോര്‍ട്ടുകള്‍. 

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവ്. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും.

മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.  ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.   ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ ഫാക്ടറി കസ്റ്റം മോഡലായ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios