ഈ എസ്‌യുവിക്ക് ബമ്പർ കിഴിവ്, വെട്ടിക്കുറച്ചത് 2.40 ലക്ഷം! 5 സ്റ്റാർ സുരക്ഷയും 14 കിമി മൈലേജും!

2024 നവംബറിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ വാങ്ങുന്ന  ഉപഭോക്താക്കൾക്ക് പരമാവധി 2.40 ലക്ഷം രൂപ ലാഭിക്കാൻ കഴിയും.  ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നു.

Volkswagen Tiguan get discounts in November 2024

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇടത്തരം എസ്‌യുവി വിഭാഗത്തിനുള്ള ഡിമാൻഡ്  കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഒരു സന്തോഷ വാർത്ത നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പ്രമുഖ ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അവരുടെ ജനപ്രിയ എസ്‌യുവിയായ ടൈഗണിന് ഈ നവംബർ മാസത്തിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. 2024 നവംബറിൽ ഫോക്‌സ്‌വാഗൺ ടിഗ്വാൻ വാങ്ങുന്നതിലൂടെ, ഉപഭോക്താക്കൾക്ക് പരമാവധി 2.40 ലക്ഷം രൂപ ലാഭിക്കാൻ കഴിയും.  ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഉൾപ്പെടുന്നുവെന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഫോക്‌സ്‌വാഗൺ ടിഗ്വാനിൽ  2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 190 ബിഎച്ച്പി കരുത്തും 320 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇത്  7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാനവും ഇതിൽ ലഭ്യമാണ്. ഫോക്‌സ്‌വാഗൺ ടിഗ്വാൻ ലിറ്ററിന് 13.54 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

ഇൻ്റീരിയറിൽ, എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ടെക്‌നോളജി, ക്ലൈമറ്റ് കൺട്രോൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ തുടങ്ങിയ സവിശേഷതകളും ലഭിക്കും. സീറ്റും 30 കളർ ആംബിയൻ്റ് ലൈറ്റിംഗും നൽകിയിരിക്കുന്നു. ഇതുകൂടാതെ, സുരക്ഷയ്ക്കായി, 6-എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിലുണ്ട്. ഗ്ലോബൽ എൻസിഎപിയുടെ കുടുംബ സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടിഗ്വാനും 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. ഏഴ് നിറങ്ങളുടെ ഓപ്ഷനിലാണ് 7 സീറ്റർ കാറായ  ഫോക്‌സ്‌വാഗൺ ടിഗ്വാൻ എത്തുന്നത്.  35.17 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില.

അതേസമയം ഏറ്റവും പുതിയ ഫോക്‌സ്‌വാഗൺ ടിഗ്വാൻ അടുത്തിടെയാണ് അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ടിഗ്വാൻ എസ്‌യുവിയുടെ മൂന്നാം തലമുറയാണ് ഇത്. നവീകരിച്ച ഇന്റീരിയറും അത്യാധുനിക സാങ്കേതികവിദ്യയും സഹിതം തികച്ചും പുതിയ ഡിസൈൻ ഇതിന് ലഭിക്കുന്നു. വൃത്താകൃതിയിലുള്ള ഡിസൈൻ പ്രൊഫൈലോടുകൂടിയതാണ് ഏറ്റവും പുതിയ പതിപ്പ്.

 

Latest Videos
Follow Us:
Download App:
  • android
  • ios