ഫോർച്യൂണറോ ഗ്ലാൻസയോ റൂമിയനോ അല്ല; ആളുകൾ ഏറെ സ്‍നേഹിക്കുന്നത് ഈ ടൊയോട്ട കാറിനെ!
കഴിഞ്ഞ മാസം കമ്പനിക്ക് ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുത്ത മോഡൽ ഇന്നോവ ഹൈക്രോസ് ആയിരുന്നു.
ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ട ഇന്ത്യയുടെ 2024 ഒക്ടോബറിലെ വിൽപ്പന കണക്കുകൾ കമ്പനി വെളിപ്പെടുത്തി. ഒമ്പത് മോഡലുകളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്. ഇതിൽ കൂടുതലും എസ്‌യുവികളും എംപിവികളും ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ടൊയോട്ടയുടെ എംപിവികൾക്ക് വലിയ ആധിപത്യമുണ്ട്. ചെലവേറിയതും ആഡംബരപൂർണവുമാണെങ്കിലും അവയ്ക്ക് വളരെ വലിയ ഡിമാൻഡാണുള്ളത്. ഇവയുടെ കാത്തിരിപ്പ് കാലയളവ് 12 മാസത്തിലധികം നീണ്ടുനിൽക്കുന്നു. കഴിഞ്ഞ മാസം കമ്പനിക്ക് ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുത്ത മോഡൽ ഇന്നോവ ഹൈക്രോസ് ആയിരുന്നു.
ടൊയോട്ടയുടെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ ഒക്ടോബറിൽ ഇന്നോവ ഹൈക്രോസിൻ്റെ 8,838 യൂണിറ്റുകൾ വിറ്റു. സെപ്റ്റംബറിൽ ഇത് 8,052 യൂണിറ്റും ഓഗസ്റ്റിൽ ഇത് 9,687 യൂണിറ്റുമായിരുന്നു. അർബൻ ക്രൂയിസർ ഹൈറൈഡർ ഒക്ടോബറിൽ 5,449 യൂണിറ്റുകൾ വിറ്റു. സെപ്റ്റംബറിൽ ഇത് 5,385 യൂണിറ്റും ഓഗസ്റ്റിൽ ഇത് 6,534 യൂണിറ്റുമായിരുന്നു. ഗ്ലാൻസ ഒക്ടോബറിൽ 4,273 യൂണിറ്റുകൾ വിറ്റു. സെപ്റ്റംബറിൽ ഇത് 3,246 യൂണിറ്റും ഓഗസ്റ്റിൽ ഇത് 4,624 യൂണിറ്റുകളുമായിരുന്നു. ഒക്ടോബറിൽ 3,684 യൂണിറ്റ് ഫോർച്യൂണർ വിറ്റു. സെപ്റ്റംബറിൽ ഇത് 2,473 യൂണിറ്റും ഓഗസ്റ്റിൽ 2,338 യൂണിറ്റുമായിരുന്നു.
ഈ മാരുതിയുടെ ഒരു യോഗം! 8.34 ലക്ഷം രൂപ വിലയുള്ള ഈ എസ്‌യുവിക്ക് വൻ ഡിമാൻഡ്!
ഒക്ടോബറിൽ റുമിയൻ 2,169 യൂണിറ്റുകൾ വിറ്റു. സെപ്റ്റംബറിൽ ഇത് 1,968 യൂണിറ്റും ഓഗസ്റ്റിൽ 1,721 യൂണിറ്റുമായിരുന്നു. ഒക്ടോബറിൽ 342 യൂണിറ്റ് ഹിലക്‌സ് പിക്കപ്പ് ട്രക്കുകളാണ് വിറ്റത്. സെപ്റ്റംബറിൽ ഇത് 186 യൂണിറ്റും ഓഗസ്റ്റിൽ 204 യൂണിറ്റുകളുമായിരുന്നു. ഒക്ടോബറിൽ 3,092 യൂണിറ്റ് ടേസറുകളാണ് വിറ്റത്. സെപ്റ്റംബറിൽ ഇത് 2,278 യൂണിറ്റും ഓഗസ്റ്റിൽ ഇത് 3,213 യൂണിറ്റുമായിരുന്നു. ഒക്ടോബറിൽ 176 യൂണിറ്റ് കാമ്രി വിറ്റു. സെപ്റ്റംബറിൽ ഇത് 127 യൂണിറ്റും ഓഗസ്റ്റിൽ 154 യൂണിറ്റുമായിരുന്നു. ഒക്ടോബറിൽ 115 യൂണിറ്റ് വെൽഫയർ വിറ്റു. സെപ്റ്റംബറിൽ ഇത് 87 യൂണിറ്റും ഓഗസ്റ്റിൽ 114 യൂണിറ്റുമായിരുന്നു.
ഇന്നോവ ഹൈക്രോസിനെപ്പറ്റി പറയുകയാണെങ്കിൽ ഈ കാറിന് വളരെ ബോൾഡ് ലുക്ക് ഉണ്ട്. ഇതിന് വേറിട്ട ബമ്പർ, ഹണികോംബ് മെഷ് ഗ്രിൽ, സ്ലീക്കർ ഹെഡ്‌ലാമ്പുകൾ, നേരായ പ്രൊഫൈൽ എന്നിവയുണ്ട്. വലിയ 18 ഇഞ്ച് അലോയ്കൾ, കനം കുറഞ്ഞ ബോഡി ക്ലാഡിംഗ്, ടാപ്പറിംഗ് റൂഫ്, 100 എംഎം നീളമുള്ള വീൽബേസ്, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് എംപിവിയുടെ സവിശേഷതകൾ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ നൽകിയിട്ടുണ്ട്. ഇത് മാരുതിയുടെ XL6, ഇന്നോവ ക്രിസ്റ്റ, മാരുതി ഇൻവിക്ടോ എന്നിവയുമായി മത്സരിക്കുന്നു.
ഇൻ്റീരിയറിൽ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുണ്ട്. ഇത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. ജെബിഎൽ സൗണ്ട് സിസ്റ്റം, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, ക്രമീകരിക്കാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, ഡ്യുവൽ 10 ഇഞ്ച് റിയർ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ADAS സവിശേഷതകൾ, ആംബിയൻ്റ് ലൈറ്റിംഗ്, സൺറൂഫ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൾട്ടി എൻജിൻ ഓപ്ഷനുകൾ ഇന്നോവ ഹൈക്രോസ് ലഭ്യമാണ്. 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 174PS പവറും 205Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. സിവിടി ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. അതേ സമയം, 2.0 ലിറ്റർ ശക്തമായ ഹൈബ്രിഡ് എഞ്ചിൻ 113PS മോട്ടോർ ഉപയോഗിച്ച് 152PS പവറും 187Nm ടോർക്കും സൃഷ്‍ടിക്കുന്നു. ഇ-സിവിടി ട്രാൻസ്മിഷനാണ് ഇതിൽ. ഈ എഞ്ചിൻ ലിറ്ററിന് 21.1 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.