Toyota Hilux to Audi Q7: ഈ മാസം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാറുകൾ
ഔഡി മുതൽ ടൊയോട്ട മോട്ടോർ വരെ പുതിയ മോഡലുകളുമായി വിപണിയിലെത്താൻ കാർ നിർമ്മാതാക്കൾ തയ്യാറാണ്. ഇതാ ഈ മാസം എത്തുന്ന ചില വാഹന മോഡലുകളെ പരിചയപ്പെടാം
പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം കാർ നിർമ്മാതാക്കൾ ഉടൻ തന്നെ ബിസിനസിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. ജനുവരിയിൽ ഇന്ത്യയിൽ നിരവധി പുതിയ കാറുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔഡി മുതൽ ടൊയോട്ട മോട്ടോർ വരെ പുതിയ മോഡലുകളുമായി വിപണിയിലെത്താൻ കാർ നിർമ്മാതാക്കൾ തയ്യാറാണ്. ഇതാ ഈ മാസം എത്തുന്ന ചില വാഹന മോഡലുകളെ പരിചയപ്പെടാം.
സ്കോഡ കൊഡിയക്
ഈ മാസം കാർ പുറത്തിറക്കുന്ന കാർ നിർമാതാക്കളിൽ ആദ്യത്തേത് സ്‌കോഡ ഓട്ടോ ഇന്ത്യയായിരിക്കും. ജനുവരി 10 ന്, കോഡിയാക്ക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സ്കോഡ ഇന്ത്യയിലേക്ക് എത്തിക്കും. കർശനമായ ബിഎസ് 6 മാനദണ്ഡങ്ങൾ കാരണം പഴയ തലമുറ മോഡൽ രാജ്യത്ത് നിർത്തലാക്കിയതിന് ശേഷം രണ്ട് വർഷത്തിന് ശേഷമാണ് കൊഡിയാക് എസ്‌യുവിയുടെ തിരിച്ചുവരവ്.
ടൊയോട്ട ഹിലക്സ് ബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങി
കഴിഞ്ഞ വർഷം ഏപ്രിലിൽ ആഗോളതലത്തിൽ അവതരിപ്പിച്ച കൊഡിയാക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, അതിന്റെ ബാഹ്യ സ്റ്റൈലിംഗിലും അപ്‌ഡേറ്റ് ചെയ്ത സാങ്കേതികവിദ്യയിലും പുതിയതും വൃത്തിയുള്ളതുമായ പവർട്രെയിനിൽ മാറ്റങ്ങൾ കാണും. 190 എച്ച്‌പിയും 320 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് കോഡിയാക് എസ്‌യുവി വരുന്നത്. മറ്റ് സ്‌കോഡ മോഡലുകളായ സൂപ്പർബ്, ഒക്ടാവിയ എന്നിവയിലും ഉപയോഗിക്കുന്നത് ഇതേ എഞ്ചിനാണ്. ട്രാൻസ്മിഷൻ ഓപ്ഷൻ ഒരു സാധാരണ ഓൾ-വീൽ ഡ്രൈവ് ഉള്ള അതേ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായി തുടരും.
ടൊയോട്ട ഹിലക്സ്
ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് അടുത്ത വർഷം പുറത്തിറങ്ങാനിരിക്കെ ഇന്ത്യൻ നിരത്തുകളിൽ കണ്ടെത്തി. ഹിലക്‌സ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ ലൈഫ്‌സ്‌റ്റൈൽ അഡ്വഞ്ചർ പിക്കപ്പ് ട്രക്കുകളുടെ മത്സരത്തിൽ ടൊയോട്ടയും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ജനുവരിയിൽ തന്നെ ടൊയോട്ട ഹിലക്‌സ് പുറത്തിറക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ലോഞ്ച് തീയതികളിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ഹിലക്‌സ് പിക്കപ്പ് ട്രക്ക് അടുത്തിടെ ആഗോള വിപണിയിൽ മുഖം മിനുക്കി എത്തിയിരുന്നു. ഇത് ടൊയോട്ടയുടെ IMV-2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ് ഫോം ഫോർച്യൂണർ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകൾക്കും അടിസ്ഥാനമാകുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുമായി ഘടിപ്പിച്ച 2.8 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ആഗോള വിപണികളിൽ വിൽക്കുന്ന ഹിലക്‌സ് മോഡലിന് കരുത്ത് പകരുന്നത്. ഇന്ത്യയിൽ ഇസുസു ഡി-മാക്‌സിനെ പോലെയുള്ള എതിരാളികളെയാണ് ഹിലക്‌സ് നേരിടുന്നത്.
പുതിയ ഔഡി Q7 ജനുവരിയില്‍ എത്തും
ഔഡി Q7 ഫേസ്‌ലിഫ്റ്റ്
ഇന്ത്യയിൽ ക്യു സീരീസ് കാറുകളുടെ നിര വിപുലീകരിക്കാനൊരുങ്ങുകയാണ് ഔഡി. ക്യു 5 നവീകരണത്തോടെ തിരിച്ചെത്തിയതിന് ശേഷം കാർ നിർമ്മാതാവ് ക്യൂ 7 ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിഎസ് 6 എമിഷൻ നിയമങ്ങൾ നിലവിൽ വന്നപ്പോൾ ഔഡി ഇന്ത്യൻ വിപണികളിൽ നിന്ന് Q7 നിർത്തിയിരുന്നു. പുറംഭാഗത്തും ക്യാബിനിലുമുള്ള ചില ഡിസൈൻ മാറ്റങ്ങൾ കൂടാതെ, പുതിയ Q7 ന് പുതിയ 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നൽകാനാണ് സാധ്യത. ഇത് 335 bhp പരമാവധി കരുത്തും 500Nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുകയും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിക്കുകയും ചെയ്യും.
സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി 10ന് അവതരിപ്പിക്കും
കിയ കാരന്‍സ്
ഇന്ത്യയിൽ കിയ ഇന്ത്യയുടെ നാലാമത്തെ ഓഫറാണ് കാരൻസ് ത്രീ-വരി എസ്‌യുവി. കഴിഞ്ഞ മാസം അനാച്ഛാദനം ചെയ്‍ത കാരന്‍സിന്‍റെ ബുക്കിംഗ് ജനുവരി 14 മുതൽ ആരംഭിക്കുമെന്ന് കിയ അറിയിച്ചിട്ടുണ്ട്. വാഹനത്തിന്റെ ലോഞ്ച് ഈ മാസം അവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് തരം പെട്രോൾ എഞ്ചിനുകളും ഒരു ഡീസൽ എഞ്ചിനുമൊപ്പം കിയ കാരൻസ് എത്തിയേക്കും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റ് കിയ സെൽറ്റോസ് എസ്‌യുവികൾക്ക് കരുത്ത് പകരുന്നവയിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. മറ്റ് മൂന്ന്-വരി പ്രീമിയം എസ്‌യുവികളായ ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി എന്നിവരായിരിക്കും എതിരാളികള്‍.
കിയ കാരന്‍സ് ബുക്കിംഗ് ഈ ദിവസം മുതൽ തുടങ്ങും