ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 250 ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍; ആദ്യ സ്റ്റേഷന്‍ നേമത്ത് പൂര്‍ത്തിയായി

തിരുവനന്തപുരം-നേമം ഇലക്ട്രിക്കല്‍ സെക്ഷ ന്‍ഓഫീസ് പരിസരത്താണ് ആദ്യ സ്റ്റേഷന്‍.  80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനില്‍  ഒരേ സമയം 3 കാറുകള്‍ ‍ ചാര്‍‍‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. 

250 E vehicle charging stations to come up all over kerala

തിരുവനന്തപുരം. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സംസ്ഥാനത്തുടനീളമായി 250 250 ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ വരുന്നു. ആദ്യ ചാര്‍ജ്ജിങ് സ്റ്റേഷന്‍റെ നിര്‍മ്മാണം തിരുവനന്തപുരം നേമത്ത് പൂര്‍ത്തിയായി. ചാര്‍‍‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍‍‍സിയായി  സര്‍ക്കാര്‍ കെ.എസ്.ഇ.ബി.എല്ലിനെ ആണ് നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം-നേമം ഇലക്ട്രിക്കല്‍ സെക്ഷ ന്‍ഓഫീസ് പരിസരത്താണ് ആദ്യ സ്റ്റേഷന്‍.  80 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഈ സ്റ്റേഷനില്‍  ഒരേ സമയം 3 കാറുകള്‍ ‍ ചാര്‍‍‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്. 

കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍‍ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം സ്റ്റേഷനുകള്‍‍  പൂര്‍‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍  പൂരോഗമിക്കുന്നത്. തുടര്‍‍ന്ന് 56 സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ദര്‍‍‍ഘാസുകളും ക്ഷണിച്ചിട്ടുണ്ട്.  എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍ ഉള്‍‍പ്പെടുന്ന ഒരു ചാര്‍‍‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി.എല്‍  ലക്ഷ്യമിടുന്നത്. 

250 E vehicle charging stations to come up all over kerala

കേന്ദ്ര-സംസ്ഥാന സര്‍‍‍ക്കാരുകളുടെ മാര്‍‍‍ഗ്ഗ രേഖകള്‍‍‍ക്കനുസൃതമായി സര്‍‍ക്കാര്‍ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി.എല്‍ന്റെ സ്വന്തം സ്ഥലത്തും, സര്‍‍‍ക്കാരിന്റേയോ, അര്‍‍‍ദ്ധസര്‍‍‍ക്കാര്‍ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍‍‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാര്‍‍‍ജ്ജിംഗ് സ്റ്റേഷനുകള്‍  സ്ഥാപിക്കും. ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളില്‍  കെ.എസ്.ഇ.ബി.എല്‍  സ്വന്തം സ്ഥലത്ത്  സ്റ്റേഷനുകള്‍  സ്ഥാപിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios