പുത്തന്‍ നിറത്തില്‍ പള്‍സര്‍ 150 ക്ലാസിക്ക് ലിമിറ്റഡ് എഡീഷന്‍

ബജാജ് പള്‍സര്‍ 150 ക്ലാസിക്കിന്‍റെ ലിമിറ്റഡ് എഡീഷന്‍ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. നിലവിലുള്ള സമ്പൂർണ കറുപ്പ് നിറത്തിനൊപ്പം  ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങ്ങിലാണ് ലിമിറ്റഡ് എഡീഷന്‍ വിപണിയിലെത്തുന്നത്. 
 

Bajaj Pulsar 150 Classic Limited Edition launched

ബജാജ് പള്‍സര്‍ 150 ക്ലാസിക്കിന്‍റെ ലിമിറ്റഡ് എഡീഷന്‍ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. നിലവിലുള്ള സമ്പൂർണ കറുപ്പ് നിറത്തിനൊപ്പം  ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങ്ങിലാണ് ലിമിറ്റഡ് എഡീഷന്‍ വിപണിയിലെത്തുന്നത്. 

എഞ്ചിനിൽ കാര്യമായ മാറ്റമൊന്നുമില്ലാതെ പഴയ  പൾസർ 150 യു ജി ത്രീയെ ഓര്‍മ്മിപ്പിക്കുന്ന രൂപകൽപ്പനയുമായി പൾസർ 150 ക്ലാസിക്ക് കഴിഞ്ഞ ജൂണിലാണ് നിരത്തിലെത്തുന്നത്. 

തുടക്കത്തിൽ കറുപ്പ് നിറത്തിൽ മാത്രം വിൽപ്പനയ്ക്കുണ്ടായിരുന്ന ബൈക്കിലാണ് ബജാജ് ഇപ്പോൾ ചുവപ്പ്, വെള്ളി നിറത്തിലുള്ള ഹൈലൈറ്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്‍റെ രൂപത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഹെഡ്‌ലൈറ്റിന് മുകള്‍ഭാഗത്തായി ചുവപ്പ് നിറത്തിലുള്ള ലൈന്‍ നല്‍കിയിരിക്കുന്നു. പള്‍സര്‍ ബാഡ്ജിങ്ങ് ചുവപ്പ് നിറത്തിലും ടാങ്കില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ് റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിലാണ്.

മുന്നിലും പിന്നിലുമുള്ള 17 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലില്‍ റെഡ് ഡിസൈന്‍ നല്‍കി അലങ്കരിച്ചിട്ടുണ്ട്. 150 ബാഡ്ജിങ് റെഡ് ഫിനീഷിങ്ങിലാണ്. ഇന്‍ട്രുമെന്റ് ക്ലെസ്റ്ററിലും ബൈക്കിന്റെ വശങ്ങളില്‍ വിവിധയിടങ്ങളിലും ചുവപ്പ് നിറത്തിന്റെ സാന്നിധ്യമുണ്ട്. 

നിറം മാറ്റത്തിനപ്പുറം സാങ്കേതികമായ മറ്റു മാറ്റങ്ങളൊന്നും ബൈക്കിലില്ല. 149 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണു ഹൃദയം. 8,000 ആർ പി എമ്മിൽ 14 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 13.4 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 65,446 രൂപയാണ് ബൈക്കിന്‍റെ മുംബൈ എക്സ് ഷോറൂം വില.

Latest Videos
Follow Us:
Download App:
  • android
  • ios