കാലം മാറി, കഥ മാറി; നാരികള്‍ നാരികള്‍ വാഹന പ്ലാന്‍റിന്‍റെ നാരായവേരുകള്‍!

ടാറ്റ മോട്ടോഴ്‌സ് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. 1,500-ലധികം പേർ കമ്പനിയുടെ ജനപ്രിയ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവ നിർമ്മിക്കുന്നു. മൊത്തത്തിൽ, ടാറ്റ തങ്ങളുടെ ആറ് നിർമ്മാണ പ്ലാന്റുകളിലായി 4,500 സ്ത്രീകളെ നിയമിച്ചിരിക്കുന്നു. പുതിയ റിക്രൂട്ട്‌മെന്റുകളിൽ 25 ശതമാനം സ്ത്രീകളാണെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ) രവീന്ദ്ര കുമാർ ജിപി പിടിഐയോട് പറഞ്ഞു. 

Women technicians and engineers in the automobile industry become a reality in India prn

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അശോക് ലെയ്‌ലാൻഡ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ആഭ്യന്തര വാഹന നിർമ്മാതാക്കൾ ജീവനക്കാരുടെ വൈവിധ്യം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സ്ത്രീകളെ തങ്ങളുടെ ഫാക്ടറികളില്‍ ഉള്‍പ്പെടെ നിയമിക്കുന്നതിനുള്ള നീക്കം ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഈ വ്യവസായത്തിൽ ഒരു കാലത്ത് പുറത്തായിരുന്ന സ്ത്രീകൾ, ഇപ്പോൾ ഇരുചക്ര വാഹനങ്ങളും എസ്‌യുവികളും ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങളും ഈ കമ്പനികളുടെ ഫാക്ടറികളിൽ നിരത്തുന്നു.

ടാറ്റ മോട്ടോഴ്‌സ് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. 1,500-ലധികം പേർ കമ്പനിയുടെ ജനപ്രിയ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവ നിർമ്മിക്കുന്നു. മൊത്തത്തിൽ, ടാറ്റ തങ്ങളുടെ ആറ് നിർമ്മാണ പ്ലാന്റുകളിലായി 4,500 സ്ത്രീകളെ നിയമിച്ചിരിക്കുന്നു. പുതിയ റിക്രൂട്ട്‌മെന്റുകളിൽ 25 ശതമാനം സ്ത്രീകളാണെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ) രവീന്ദ്ര കുമാർ ജിപി പിടിഐയോട് പറഞ്ഞു. 

മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) അതിന്റെ നിർമാണ പ്ലാന്റുകളിലെ വനിതാ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധിച്ച് ഇപ്പോൾ 1,202 ആയി ഉയര്‍ന്നു. വെൽഡിംഗ് മുതൽ റോബോട്ടിക്സ് ലോഡിംഗ്, വെഹിക്കിൾ അസംബ്ലി, മെഷീൻ ഷോപ്പ് എന്നിങ്ങനെയുള്ള പ്ലാന്‍റുകളിലെ പ്രധാന പ്രവർത്തനങ്ങളിൽ ഈ സ്ത്രീകൾ ഏർപ്പെട്ടിരിക്കുന്നു. കമ്പനി 25-ലധികം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐടിഐ) നിയമിക്കുന്നു, അവയിൽ ചിലത് സ്ത്രീകൾ മാത്രമുള്ള ഐടിഐകളാണ്.

വാണിജ്യ വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡ് തങ്ങളുടെ ഏഴ് വ്യത്യസ്ത നിർമ്മാണ പ്ലാന്റുകളിലായി 991 സ്ത്രീകളെ നിയമിച്ചിരിക്കുന്നു. ഒരു ദിവസം ഷിഫ്റ്റിൽ 120 എഞ്ചിനുകൾ ഉൽപ്പാദിപ്പിക്കുന്ന ലഘു വാണിജ്യ വാഹനങ്ങൾക്കായുള്ള എഞ്ചിനുകളുടെ അസംബ്ലിയിൽ ഹൊസൂർ പ്ലാന്റിൽ 120-ഓളം വരുന്ന സ്ത്രീകളുള്ള ഒരു അസംബ്ലി ലൈനും ഉള്‍പ്പെടുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന് 1,500ല്‍ അധികം സ്ത്രീ തൊഴിലാളികളുണ്ട്. ഓട്ടോമൊബൈൽ വ്യവസായത്തിലെ വനിതാ സാങ്കേതിക വിദഗ്ധരും എഞ്ചിനീയർമാരും എന്ന ആശയം ഒരു കാലത്ത് വിദൂര സ്വപ്നമായി തോന്നിയെങ്കിലും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു എന്ന് ചുരുക്കം.

പെണ്ണിന്‍റെ കൈക്കരുത്ത് സമം ഉടയാത്ത ഉരുക്കുറപ്പ്, ടാറ്റയുടെ കരുത്തൻ വണ്ടികള്‍ ഉണ്ടാക്കുന്നത് വനിതകള്‍ മാത്രം!

Latest Videos
Follow Us:
Download App:
  • android
  • ios