കിമ്മിന്റെ സൈനിക പിന്തുണയ്ക്ക് റഷ്യയുടെ സമ്മാനം, ഉത്തര കൊറിയയിലെത്തിയത് സിംഹവും കരടിയും അടക്കം 70ലേറെ മൃഗങ്ങൾ

മോസ്കോയും പ്യോംങ്യാംഗും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.  സിംഹവും കരടികളും പക്ഷികളും അടക്കമുള്ള ജീവികളെ കിമ്മിന് സമ്മാനിച്ച് പുടിൻ

Vladimir Putin gifted North Koreas main zoo more than 70 animals

പ്യോംങ്യാംഗ്: ഉത്തര കൊറിയയ്ക്ക് 70ലേറെ മൃഗങ്ങളെ സമ്മാനിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സിംഹവും കരടികളും അടക്കമുള്ള മൃഗങ്ങളാണ് പ്യോംങ്യാംഗിലെ മൃഗശാലയിലേക്കാണ് പുടിന്റെ സമ്മാനമെത്തുന്നത്. മോസ്കോയും പ്യോംങ്യാംഗും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഉത്തര കൊറിയയിലെ പ്രധാന മൃഗശാലയിലേക്കാണ് ഈ മൃഗങ്ങൾ എത്തുന്നത്. 

ഉത്തര കൊറിയൻ തലസ്ഥാന നഗരത്തിലേക്ക് റഷ്യൻ പരിസ്ഥിതി മന്ത്രി അലക്സാൻഡർ കോസ്ലോവ് ആണ് ബുധനാഴ്ച മൃഗങ്ങളെ കാർഗോ വിമാനത്തിൽ എത്തിച്ചതെന്നാണ് ഒദ്യോഗിക ടെലിഗ്രാം ചാനലിലെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് യാക്കുകൾ, തത്തകളുടെ വിഭാഗത്തിൽ പെടുന്ന കോക്കറ്റൂകൾ, ഫെസന്റുകൾ, മാൻഡരിൻ താറാവുകൾ അടക്കമുള്ള ജീവികളെയാണ് പുടിൻ ഉത്തര കൊറിയയ്ക്ക് സമ്മാനമായി എത്തിച്ചിട്ടുള്ളത്. 

യുക്രൈനെതിരെ പോരാടാൻ റഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ അയച്ചതിന് ആഴ്ചകൾക്ക് പിന്നാലെയാണ് പുടിന്റെ സമ്മാനമെത്തുന്നത്. ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നിനെ റഷ്യൻ പരിസ്ഥിതി മന്ത്രി സന്ദർശനം നടത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആദ്യമായല്ല പുടിൻ ഉത്തര കൊറിയയ്ക്ക് മൃഗങ്ങളെ സമ്മാനമായി നൽകുന്നത്. ഈ വർഷം ആദ്യത്തിൽ പുടിൻ കിമ്മിന് 24 കുതിരകളെ സമ്മാനിച്ചിരുന്നു. റഷ്യയ്ക്കുള്ള ആയുധ സഹായത്തിന് പിന്നാലെയായിരുന്നു ഇത്. 

കിമ്മും പുടിനും നിരവധിയായ ഉപരോധങ്ങൾ നേരിടുന്നതിനിടയിലാണ് ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കുന്നത്. റഷ്യയ്ക്ക് യുക്രെനെതിരായ ആയുധങ്ങളും ഉത്തര കൊറിയയ്ക്ക് ബഹിരാകാശ സാങ്കേതിക വിദ്യയുമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ജൂണിൽ പുടിൻ ഉത്തര കൊറിയ സന്ദർശിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഈ സന്ദർശനത്തിനിടയിൽ റഷ്യൻ നിർമ്മിത ലിമോസിനാണ് കിമ്മിന് പുടിൻ സമ്മാനമായി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios