കാശു മാത്രം പോര ക്ഷമയും വേണം, ഈ ഇന്നോവ വീട്ടിലെത്താൻ രണ്ടുവര്‍ഷം കാത്തിരിക്കണം!
ഇന്നോവ ഹൈക്രോസിനായുള്ള ബുക്കിംഗുകൾ കുതിച്ചുയരുകയാണ്. തൽഫലമായി വാഹനം ബുക്ക് ചെയ്‍ത് വീട്ടെലെത്തിക്കണമെങ്കില്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ശക്തമായ ഹൈബ്രിഡ് കാറാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. 2022 ഡിസംബറിൽ ലോഞ്ച് ചെയ്‍തതുമുതൽ മൂന്ന് നിരകളുള്ള എംപിവിക്ക് ആവശ്യക്കാരേറെയാണ്. എത്തി ഏതാനും മാസങ്ങൾക്കുള്ളിൽ, 2023 മാർച്ചിൽ 5,700 യൂണിറ്റുകൾ എന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയും ഇന്നോവ ഹൈക്രോസ് രേഖപ്പെടുത്തി.
ഇന്നോവ ഹൈക്രോസിനായുള്ള ബുക്കിംഗുകൾ കുതിച്ചുയരുകയാണ്. തൽഫലമായി വാഹനം ബുക്ക് ചെയ്‍ത് വീട്ടെലെത്തിക്കണമെങ്കില്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വരും. ഈ എംപിവിയുടെ ശക്തമായ ഹൈബ്രിഡ് വേരിയന്റുകൾക്ക് 100 ആഴ്ച വരെ (അതായത് ഏകദേശം ഒരു വർഷവും ഒമ്പത് മാസവും) കാത്തിരിപ്പ് കാലയളവ് ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം പെട്രോൾ പതിപ്പിന് 30 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ്.
ഇന്നോവ ഹൈക്രോസ് എംപിവി മോഡൽ ലൈനപ്പ് നിലവിൽ G, GX, VX, ZX, ZXX (O) ട്രിമ്മുകളിൽ ലഭ്യമാണ്. 18.55 ലക്ഷം മുതൽ 29.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ടൊയോട്ടയുടെ ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, 2.0L, 4-സിലിണ്ടർ അറ്റ്‍കിൻസൻ സൈക്കിൾ, 2.0L പെട്രോൾ എഞ്ചിനുകൾ എന്നിവയോടെയാണ് ഈ മോഡല്‍ വരുന്നത്. ശക്തമായ ഹൈബ്രിഡ് സജ്ജീകരണം, ഇ-ഡ്രൈവ് ട്രാൻസ്മിഷൻ, പരമാവധി 184 ബിഎച്ച്പി പവർ നൽകുന്നു. നേരെമറിച്ച്, പെട്രോൾ മോട്ടോർ 172 ബിഎച്ച്പിയും 205 എൻഎം ടോർക്കും. ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കും. രണ്ട് പവർട്രെയിനുകളും ഫ്രണ്ട്-വീൽ ഡ്രൈവ് (FWD) സിസ്റ്റത്തിൽ ലഭ്യമാണ്.
അതേസമയം ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീ-ബാഡ്ജ് പതിപ്പ് മാരുതി സുസുക്കി ഉടൻ അവതരിപ്പിക്കും. മാരുതി ഇൻവിക്ടോ എന്ന പേരിലായിരിക്കും വാഹനം എത്തുന്നത്. ഇന്നോവ ഹൈക്രോസിന്റെ 9,000 മുതൽ 10,000 യൂണിറ്റുകൾ ടൊയോട്ട മാരുതി സുസുക്കിക്ക് വിതരണം ചെയ്യും. പുതിയ മാരുതി ഇൻവിക്ടോ പ്രീമിയം എംപിവി ടൊയോട്ടയുടെ ബിഡാഡി പ്ലാന്‍റിലായിരിക്കും നിര്‍മ്മിക്കുക.
ലോഞ്ച് ചെയ്‍തിട്ട് ആഴ്ചയൊന്ന് മാത്രം, പുത്തൻ മാരുതി ജിംനി വില്‍ക്കാൻ വച്ച് ഉടമ; കാരണം ഇതാണ്!