പുതിയ വേരിയന്റുകളും ലിമിറ്റഡ് പതിപ്പുകളുമായി ഈ ഫോക്‌സ്‌വാഗൺ മോഡലുകള്‍
വിർട്ടസ്, ടൈഗൺ ശ്രേണികൾക്കായി ഫോക്‌സ്‌വാഗൺ പുതിയ പ്രത്യേക ബാഹ്യ വർണ്ണ ഓപ്ഷനുകളും അവതരിപ്പിച്ചു
ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വിർട്ടസ് 1.5 ടിഎസ്‌ഐ ഔദ്യോഗികമായി പുറത്തിറക്കി. പുതിയ വിര്‍ടസ് 1.5 TSI മാനുവൽ പതിപ്പ് 16.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. മാനുവൽ, ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോടെയാണ് ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ടൈഗൺ ജിടി പ്ലസ് ഇപ്പോൾ 17.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിൽ ലഭ്യമാണ്. അതിനോട് ചേർത്ത്, വിർട്ടസ്, ടൈഗൺ ശ്രേണികൾക്കായി ഫോക്‌സ്‌വാഗൺ പുതിയ പ്രത്യേക ബാഹ്യ വർണ്ണ ഓപ്ഷനുകൾ അവതരിപ്പിച്ചു.
ഫോക്‌സ്‌വാഗൺ വിര്‍ടസ്1.5 GT മുമ്പ് ഒരു പൂർണ്ണ ലോഡഡ് ട്രിമ്മിൽ വാഗ്ദാനം ചെയ്‍തിരുന്നു. കൂടാതെ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്‍മിഷനും നൽകിയിരുന്നു. ഈ മോഡൽ ഇപ്പോൾ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാണ്. ഒരു പുതിയ മാനുവൽ ഗിയർബോക്‌സ് ചേർക്കുന്നതോടെ, പുതിയ വിര്‍ടസ് സെഡാൻ ഇപ്പോൾ വിശാലമായ ഉപഭോക്താക്കള്‍ക്ക് കൂടുതൽ ആക്‌സസ് ചെയ്യാൻ കഴിയും.
വിര്‍ടസ് സെഡാൻ ഇപ്പോൾ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 115bhp, 1.0-ലിറ്റർ TSI, 150bhp, 1.5L TSI എന്നിവയാണവ. ട്രാൻസ്മിഷൻ ഓപ്‍ഷനുകളിൽ 6-സ്പീഡ് മാനുവൽ, 1.0L TSI ഉള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 1.5L TSI ഉള്ള 7-സ്പീഡ് ഡിഎസ്‍ജി എന്നിവ ഉൾപ്പെടുന്നു.
ടൈഗൺ 1.5 ടിഎസ്‌ഐയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും ടോപ്പ്-സ്പെക്ക് ജിടി പ്ലസ് ട്രിമ്മുമുണ്ട്. ഈ ട്രിം മുമ്പ് ഡിഎസ്‍ജി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം നൽകിയിരുന്നു. ഇതോടൊപ്പം, 1.5 ടിഎസ്ഐ എഞ്ചിനുള്ള താഴ്ന്ന GT ട്രിമ്മിന് ഡിഎസ്‍ജി ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുന്നു. ഇത് നേരത്തെ മാനുവൽ ഗിയർബോക്സിൽ ലഭ്യമായിരുന്നു.
ടൈഗൺ ജിടി പ്ലസ് ഡിഎസ്‍ജി, ജിടി പ്ലസ് എംടി എന്നിവയ്‌ക്കൊപ്പം ഫോക്‌സ്‌വാഗൺ ജിടി ലിമിറ്റഡ് കളക്ഷനും ചേർത്തിട്ടുണ്ട്. രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു - ഡീപ് ബ്ലാക്ക് പേൾ അല്ലെങ്കിൽ കാർബൺ സ്റ്റീൽ ഗ്രേ മാറ്റ് ഫിനിഷ്. അതുപോലെ, വിര്‍ടസ് ജിടി പ്ലസ് ഡിഎസ്‍ജി, ജിടി പ്ലസ് എംടി എന്നിവയും ഡീപ് ബ്ലാക്ക് പേൾ പെയിന്റ് ഷേഡുമായാണ് വരുന്നത്. പുതിയ വേരിയന്റുകൾ ഓൺലൈനായി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്നും ഓർഡർ അടിസ്ഥാനത്തിൽ നിർമ്മിക്കുമെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചു.