ഇന്നോവ ക്രിസ്റ്റയെ സ്വന്തമാക്കാൻ കൊതിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; കൂപ്പെയെയും കളത്തിലിറക്കാൻ ടൊയോട്ട

അടുത്തിടെ അവതരിപ്പിച്ച മാരുതി സുസുക്കി ഫ്രോങ്‌ക്‌സിനെ അടിസ്ഥാനമാക്കി ടൊയോട്ട പുതിയ എസ്‌യുവി കൂപ്പെ അവതരിപ്പിക്കും. ടൊയോട്ടയുടെ പതിപ്പിന് സ്റ്റൈലിംഗിന്റെ കാര്യത്തിൽ നിരവധി മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്

toyota to introduce innova crysta and coupe

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട അടുത്തിടെ ഇന്നോവ ഹൈക്രോസ് എംപിവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡീസൽ എൻജിനും 5 സ്പീഡ് മാനുവൽ ഗിയർബോക്സും സഹിതം ഇന്നോവ ക്രിസ്റ്റയെ വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം, 2023-ൽ രാജ്യത്ത് നിലവിലുള്ള മാരുതി സുസുക്കി വാഹനങ്ങളെ അടിസ്ഥാനമാക്കി രണ്ട് മോഡലുകൾ കൂടി ടൊയോട്ട പുറത്തിറക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ അവതരിപ്പിച്ച മാരുതി സുസുക്കി ഫ്രോങ്‌ക്‌സിനെ അടിസ്ഥാനമാക്കി ടൊയോട്ട പുതിയ എസ്‌യുവി കൂപ്പെ അവതരിപ്പിക്കും. ടൊയോട്ടയുടെ പതിപ്പിന് സ്റ്റൈലിംഗിന്റെ കാര്യത്തിൽ നിരവധി മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ഫ്രോങ്ക്സിൽ നിന്ന് വ്യത്യസ്‍തമായി കാണപ്പെടും. ഇന്ത്യൻ നിരത്തുകളിൽ ഇതിനകം തന്നെ പരീക്ഷണം നടത്തിയിട്ടുള്ള യാരിസ് ക്രോസിൽ നിന്നുള്ള ഡിസൈൻ സൂചനകൾ എസ്‌യുവി കൂപ്പെ പങ്കിടാൻ സാധ്യതയുണ്ട്.

മുൻവശത്തെ ഡിസൈൻ അർബൻ ക്രൂയിസർ ഹൈറൈഡറുമായി പങ്കിടാനും സാധ്യതയുണ്ട്. പിൻഭാഗം യാരിസ് ക്രോസുമായി ഡിസൈൻ പങ്കിടാൻ സാധ്യതയുണ്ട്. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത് - 1.0 ലിറ്റർ 3-സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോളും 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോളും. രണ്ട് പവർട്രെയിനുകൾക്കും സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടും. ആദ്യത്തേത് 100 ബിഎച്ച്പിയും 147.6 എൻഎം ടോർക്കും മികച്ചതാണെങ്കിൽ, ഡ്യുവൽജെറ്റ് യൂണിറ്റ് 90 ബിഎച്ച്പിയും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ സ്റ്റാൻഡേർഡായി അഞ്ച് സ്‍പീഡ് മാനുവൽ, 1.0L ഉള്ള 6-സ്പീഡ് ടോർക്ക് കൺവെർട്ടർ, 1.2L എഞ്ചിനുള്ള AMT എന്നിവ ഉൾപ്പെടും.

എർട്ടിഗ എംപിവിയെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂന്നു വരി എംപിവിയും ടൊയോട്ട പുറത്തിറക്കും. കമ്പനി ഇതിനകം തന്നെ റീ-ബാഡ്ജ് ചെയ്ത എർട്ടിഗയെ റൂമിയോണായി ദക്ഷിണാഫ്രിക്കൻ വിപണിയിൽ വിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ക്യാബിനും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ മുൻഭാഗത്തിന്റെയും പുതുക്കിയ പിൻഭാഗത്തിന്റെയും രൂപത്തിൽ കമ്പനി ഡിസൈൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഇന്നോവ ഹൈക്രോസിൽ നിന്നുള്ള സ്‌റ്റൈലിംഗ് ഘടകങ്ങൾ ഈ ഡിസൈനിന് പങ്കിടാനാകും. 

Latest Videos
Follow Us:
Download App:
  • android
  • ios