Tesla Model 3 : യുകെയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി ടെസ്‌ല മോഡൽ 3

മോഡൽ 3 നിലവിൽ ലോകത്തെവിടെയും ഏറ്റവും താങ്ങാനാവുന്ന ടെസ്‌ല മോഡലാണ്. കൂടാതെ അമേരിക്കന്‍ ഇവി നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നം കൂടിയാണ്. 

The Tesla Model 3 is the second best selling car in the UK

ടെസ്‌ല മോഡൽ 3 (Tesla Model 3) മോഡൽ ലഭ്യമായ പല വിപണികളിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ് (Electric Vehicle). ആന്തരിക ജ്വലന എഞ്ചിൻ ഉള്ള കാറുകൾക്ക് പോലും മോഡൽ 3 അതിവേഗം ഭീഷണി ഉയർത്തുന്നു. ഇത് അടുത്തിടെ പുറത്തുവന്ന 2021 ലെ യുകെയിലെ കാർ വിൽപ്പനയുടെ കണക്കുകളിൽ വ്യക്തമാണ്. ഈ വർഷം ഇവിടെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാർ വോക്‌സ്‌ഹാൾ കോർസ ആയിരുന്നപ്പോൾ ടെസ്‌ല മോഡൽ 3 രണ്ടാം സ്ഥാനത്ത് എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഡൽ 3 നിലവിൽ ലോകത്തെവിടെയും ഏറ്റവും താങ്ങാനാവുന്ന ടെസ്‌ല മോഡലാണ്. കൂടാതെ അമേരിക്കന്‍ ഇവി നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നം കൂടിയാണ്.  2021-ൽ യുകെയിൽ ഫോക്‌സ്‌വാഗൺ പോളോ, ഗോൾഫ്, ഫോർഡ് ഫിയസ്റ്റ, പ്യൂമ, കിയ സ്‌പോർട്ടേജ്, ടൊയോട്ട യാരിസ് തുടങ്ങിയ ജനപ്രിയ മോഡലുകളെ വിറ്റഴിച്ച യൂണിറ്റുകളുടെ കാര്യത്തിൽ മോഡൽ 3 പിന്തള്ളി എന്നാണ് റിപ്പോര്‍ട്ടുകള്‍. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സിന്റെ (എസ്‌എംഎംടി) ഡാറ്റ കാണിക്കുന്നത്, 2021 യുകെയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ കുതിച്ചുചാട്ടമായിരുന്നു എന്നാണ് .  190,000 ഇവികൾ ഇവിടെ വിറ്റു, ടെസ്‌ല മോഡൽ 3 മൊത്തത്തിൽ ടോപ്പ്-10ൽ പ്രവേശിച്ച ആദ്യത്തെ ഇവിയായി മാറി.

ഗാർഡിയൻ പറയുന്നതനുസരിച്ച്, ചിപ്പ് ക്ഷാമം, കൊവിഡ് മഹാമാരി തുടങ്ങിയ വിവിധ ഘടകങ്ങൾ കാരണം 2020-ലും 2021-ലും യുകെയിലെ കാറുകളുടെ മൊത്തത്തിലുള്ള വിൽപ്പന 1992 ന് ശേഷം ഏറ്റവും താഴ്ന്ന നിലയില്‍ ആയിരുന്നു. എന്നാൽ മോഡൽ 3 യുകെയിൽ കൂടുതൽ കൂടുതൽ വാങ്ങുന്നവരെ കണ്ടെത്തുന്നു എന്നത് തെളിയിക്കുന്നത്, ഇവിടെയുള്ള വാഹനമോടിക്കുന്നവർ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓപ്ഷനുകൾ കൂടുതലായി നോക്കുന്നു.

ലോകമെമ്പാടുമുള്ള ഇലക്ട്രിക്ക് വാഹന വിപണിയില്‍ ടെസ്‌ലയ്ക്ക് എതിരാളികളേക്കാൾ വലിയ ലീഡുണ്ട്. മാത്രമല്ല ഒരിഞ്ച് പോലും വിട്ടുകൊടുക്കാനുള്ള മാനസികാവസ്ഥയിലല്ല. മോഡൽ 3 പവർ പ്ലെയറാണ്, എന്നാൽ ടെസ്‌ല കൂടുതൽ താങ്ങാനാവുന്ന ഉൽപ്പന്നത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ എലോൺ മസ്‌ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇത് കമ്പനിയെ പുതിയ വിപണികളിൽ മുന്നേറാന്‍ സഹായിക്കുക മാത്രമല്ല, വിൽപ്പന അളവ് കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യും. 

Latest Videos
Follow Us:
Download App:
  • android
  • ios