Tata Altroz Automatic : അള്‍ട്രോസ് ​​ഓട്ടോമാറ്റിക്കിന്‍റെ വരവ് സ്ഥിരീകരിച്ച് ടാറ്റ, ഉടൻ എത്തും

“അള്‍ട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് സമീപഭാവിയിൽ ലഭ്യമാകും. ഉചിതമായ സമയത്ത് വാഹനത്തിന്റെ ലഭ്യത ഞങ്ങൾ പ്രഖ്യാപിക്കും.." കമ്പനി പറയുന്നു.

Tata Motors confirmed the Altroz automatic variant

ആൾട്രോസ് (Tata Altroz) ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ടാറ്റ മോട്ടോഴ്‌സ് (Tata Motors) പരീക്ഷിക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അള്‍ട്രോസ് ഓട്ടോമാറ്റിക് ( Tata Altroz Automatic) വേരിയന്റ് സമീപഭാവിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ട്വിറ്റർ ഉപയോക്താവിന് മറുപടിയായി ടാറ്റ മോട്ടോഴ്‌സ് കാർസ് ഔദ്യോഗിക ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. “അള്‍ട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് സമീപഭാവിയിൽ ലഭ്യമാകും. ഉചിതമായ സമയത്ത് വാഹനത്തിന്റെ ലഭ്യത ഞങ്ങൾ പ്രഖ്യാപിക്കും.." കമ്പനി പറയുന്നു.

ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക്  പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അടുത്ത മൂന്നു നാല് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. പെട്രോൾ പതിപ്പിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഡീസൽ ആൾട്രോസ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി തുടരും.

ആൾട്രോസ് ഓട്ടോമാറ്റിക്കിന് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ച് പവർട്രെയിനിൽ നിന്ന് 7-സ്പീഡ് DT-1 ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ കമ്പനിക്ക് ലഭ്യമാക്കാം. ഈ ഗിയർബോക്സ് 200Nm വരെ ടോർക്ക് ഉള്ള കോംപാക്റ്റ് വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്‍തിരിക്കുന്നു. പരമ്പരാഗത ഡ്യുവൽ ക്ലച്ച് അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ യൂണിറ്റുകളേക്കാൾ താരതമ്യേന താങ്ങാനാവുന്ന വിലയാണിത്.

ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കിന്റെ ടർബോ പതിപ്പിലേക്ക് പുതിയ DCT ഗിയർബോക്‌സ് ചേർക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 108 ബിഎച്ച്‌പിയും 140 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഹ്യുണ്ടായി ഐ10 ടര്‍ബോ AT, വോക്സ്‍വാഗണ്‍ പോളോ, ഉടൻ പുറത്തിറക്കാൻ പോകുന്ന അപ്‌ഡേറ്റ് ചെയ്‌ത മാരുതി ബലേനോ CVT എന്നിവയ്‌ക്ക് ടാറ്റ ആൾട്രോസ് ഓട്ടോമാറ്റിക് എതിരാളിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios