പാക്കിസ്ഥാനിലെ പ്ലാന്‍റുകള്‍ അടച്ചുപൂട്ടി മാരുതി മുതലാളി, കാരണം ഇതാണ്!

2022 മെയ് മാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്‌ബി‌പി) കമ്പനികളോട് സിബിയു കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി വാങ്ങാൻ ഉത്തരവിട്ടിരുന്നു. ഈ നയം ഷിപ്പ്‌മെന്റുകളുടെ ക്ലിയറൻസിനെ പ്രതികൂലമായി ബാധിച്ചു. 

Suzuki Motors shuts down car and bike plants in Pakistan prn

പാക്കിസ്ഥാനിലെ ഇറക്കുമതി നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി, ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് (പിഎസ്എംസി) പാക്കിസ്ഥാനിലെ കാർ, ബൈക്ക് പ്ലാന്റുകൾ ജൂൺ 22 മുതൽ ജൂലൈ 8 വരെ അടച്ചിടാൻ തീരുമാനിച്ചു. പു​​​തു​​​താ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​റ​​​ക്കു​​​തി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ പ്രസ്‍താവനയിൽ, സ്‌പെയറുകളുടെയും ആക്‌സസറികളുടെയും കുറവ് മൂലമാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചതായി പ്രാദേശിക റിപ്പോർട്ടുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്തിടെ, സുസുക്കി 75 ദിവസത്തേക്ക് അടച്ചിട്ടിരുന്ന ഫോർ വീലർ യൂണിറ്റ് പുനരാരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്ലാന്റ് വീണ്ടും സുസുക്കി മോട്ടോർ അടച്ചുപൂട്ടുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ പാകിസ്ഥാൻ സെൻട്രൽ ബാങ്ക് നടപ്പിലാക്കിയ നിയന്ത്രണങ്ങളാണ് ജാപ്പനീസ് ഓട്ടോ ഭീമൻ ഇറക്കുമതിയിൽ നേരിടുന്ന വെല്ലുവിളികൾക്ക് കാരണം.

2022 മെയ് മാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്‌ബി‌പി) കമ്പനികളോട് സിബിയു കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി വാങ്ങാൻ ഉത്തരവിട്ടിരുന്നു. ഈ നയം ഷിപ്പ്‌മെന്റുകളുടെ ക്ലിയറൻസിനെ പ്രതികൂലമായി ബാധിച്ചു.  ഇത് ഇൻവെന്ററി നിലവാരത്തെ ബാധിച്ചു. കൂടാതെ, ഏകദേശം ഒരു വർഷമായി സുസുക്കി മോട്ടോർ അസംസ്കൃത വസ്തുക്കളുടെ നിരന്തരമായ ക്ഷാമം നേരിടുകയാണ്. തൽഫലമായി, പിഎസ്എംസി എന്നറിയപ്പെടുന്ന അവരുടെ ഫോർ വീലർ പ്ലാന്റ് 2022 ഓഗസ്റ്റ് മുതൽ ജൂൺ 19 വരെ 75 ദിവസത്തേക്ക് അടച്ചിട്ടിരുന്നു. 

പാക്കിസ്ഥാനിലെ നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങൾ സാരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് ഓട്ടോമോട്ടീവ് വ്യവസായം . പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ 2023 മെയ് മാസത്തിൽ പാക്കിസ്ഥാനിലെ കാർ വിൽപ്പനയിൽ 80 ശതമാനം വാര്‍ഷിക ഇടിവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ പരിമിതമായ വിദേശനാണ്യ കരുതൽ ശേഖരം കാരണം, ലെറ്റർ ഓഫ് ക്രെഡിറ്റ് (എൽസി) ലഭിക്കുന്നതിൽ ഇറക്കുമതിക്കാർ വെല്ലുവിളികൾ നേരിടുന്നു.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്ക് മൂലം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറഞ്ഞതും സാമ്പത്തിക മാന്ദ്യവും കാരണം ഈ വ്യവസായം കാർ വിൽപ്പനയിൽ കുത്തനെ ഇടിവ് നേരിട്ടു. ഇറക്കുമതി നിയന്ത്രണങ്ങൾക്ക് മറുപടിയായി, ഇൻഡസ് മോട്ടോർ കമ്പനി ഉൾപ്പെടെ വിവിധ കമ്പനികൾ നിരവധി താൽക്കാലിക അടച്ചുപൂട്ടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

"ഇനിയൊരു മടക്കം ഇല്ല ശശിയേ.." പാക്കിസ്ഥാനിൽ ഒരുമാസം ആകെ വിറ്റ കാറുകളുടെ എണ്ണം നിങ്ങൾ വിശ്വസിക്കില്ല!

Latest Videos
Follow Us:
Download App:
  • android
  • ios