ഈ ലക്ഷ്വറി കാര്‍ ദിവസങ്ങള്‍ക്കകം ജനം വാങ്ങിത്തീര്‍ത്തു, അമ്പരന്ന കമ്പനി പറഞ്ഞത് ഇങ്ങനെ!
കഴിഞ്ഞ മാസമാണ് കമ്പനി ബിഎസ് 6 രണ്ടാം ഘട്ടത്തിലേക്ക് അപ്‌ഡേറ്റ് ചെയ്ത കൊഡിയാക് ഇന്ത്യയിൽ അവതരിപ്പിച്ചത്.
ലക്ഷ്വറി എസ്‌യുവിയായ കൊഡിയാക്കിന്‍റെ അധികവിഹിതം ഇന്ത്യയ്‌ക്കായി പ്രഖ്യാപിച്ച് ചെക്ക് ആഡംബര വാഹന ബ്രാൻഡായ സ്‍കോഡ ഇന്ത്യ . രാജ്യത്ത് ഇറക്കുമതി ചെയ്‍ത എല്ലാ കാറുകളും രണ്ടാഴ്ചയ്ക്കുള്ളിൽ വിറ്റുതീർന്നതിനെ തുടര്‍ന്നാണ് ഈ നടപടി. കഴിഞ്ഞ മാസമാണ് കമ്പനി ബിഎസ് 6 രണ്ടാം ഘട്ടത്തിലേക്ക് അപ്‌ഡേറ്റ് ചെയ്ത കൊഡിയാക് ഇന്ത്യയിൽ അവതരിപ്പിച്ചത്.
സ്‌കോഡയുടെ മോഡലുകള്‍ക്ക് വൻ ഡിമാൻഡാണ് ഇന്ത്യൻ വിപണിയില്‍ ഇപ്പോള്‍. ജർമ്മനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷം ചെക്ക് ബ്രാൻഡിന്റെ മൂന്നാമത്തെ വലിയ വിപണിയാണ് ഇവിടെയുള്ളത്. കുഷാക്ക് മിഡ്-സൈസ് എസ്‌യുവി, സ്ലാവിയ മിഡ്-സൈസ് സെഡാൻ തുടങ്ങിയ മോഡലുകളാണ് കമ്പനിയുടെ ആക്കം കൂട്ടുന്നത്. അതേസമയം സിബിയു റൂട്ടിലൂടെ വരുന്ന മുൻനിര മോഡലാണ് കൊഡിയാക്.
അപ്‌ഡേറ്റ് ചെയ്ത കൊഡിയാക് മെയ് മാസത്തിൽ 38 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. വെറും 20 ദിവസത്തിനുള്ളിൽ അത് വിറ്റുതീർന്നതായി കമ്പനി പറയുന്നു. ഈ പ്രതികരണമാണ് ഇപ്പോൾ സ്‌കോഡ ഓട്ടോ ഇന്ത്യയെ മോഡലിനെ കൂടുതലായി ഇന്ത്യയില്‍ ഇറക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
187 bhp കരുത്തും 320 Nm യും പുറപ്പെടുവിക്കുന്ന അതേ 2.0 TSI ഇവോ എഞ്ചിനാണ് 2023 സ്കോഡ കൊഡിയാക്കിന്‍റെ ഹൃദയം. ഈ എഞ്ചിൻ ഇപ്പോൾ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു. ഏഴ് സ്പീഡ് ഡിസിടി യൂണിറ്റാണ് ട്രാൻസ്‍മിഷൻ. കോഡിയാക് 7.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.
41.39 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഏറ്റവും ഉയർന്ന വേരിയന്റിനൊപ്പം കൊഡിയാക്കിന് മൂന്ന് വേരിയന്റുകള്‍ സ്‍കോഡ വാഗ്ദാനം ചെയ്യുന്നു. സ്കോഡയുടെ ബട്ടർഫ്ലൈ ഗ്രില്ലും എൽഇഡി ലൈറ്റിംഗും സഹിതം മൂർച്ചയേറിയതും മെലിഞ്ഞതുമായ ഡിസൈൻ ഭാഷയിൽ പുതിയ കൊഡിയാക് തുടരുന്നു. 18 ഇഞ്ച് അലോയ് വീലാണ് വാഹനത്തില്‍ നിൽക്കുന്നത്. നിരവധി ഫീച്ചർ അപ്‌ഡേറ്റുകളും ഉണ്ട്, പുതിയ ഘടകങ്ങളിൽ ഡോർ എഡ്‍ജ് പ്രൊട്ടക്ടറുകൾ, റിയർ സ്‌പോയിലറിനുള്ള ഫിൻലെറ്റുകൾ, ക്യാബിനിലെ ലോഞ്ച് സ്റ്റെപ്പ് എന്നിവ ഉൾപ്പെടുന്നു. സബ്‌വൂഫറോടുകൂടിയ കാന്‍റണ്‍ 625 W 12-സ്പീക്കർ ഓഡിയോ സിസ്റ്റം, 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.
പുത്തൻ സ്കോഡ കൊഡിയാക്ക്, എന്താണ് മാറിയത്?