ഓടുന്ന ലോറിയില്‍ കൂറ്റൻ പെരുമ്പാമ്പ്, ഇറങ്ങിയോടി ഡ്രൈവർ, ചാടിയ പാമ്പ് ബൈക്കില്‍ ചുറ്റി, പിന്നെ സംഭവിച്ചത്!
ഡൽഹിയോട് ചേർന്നുള്ള ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിലാണ് ഈ സംഭവം. ഡൽഹിയിലെ നരേലയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലെ കസാനയിലെ ഫാക്ടറിയിലേക്ക് പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ലോറി.
ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡ്രൈവര്‍ ക്യാബിനിലേക്ക് കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞുകയറി. തുടർന്ന് ഭയന്ന ഡ്രൈവറും ക്ലീനറും നടുറോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങിയോടി. പിന്നാലെ പൊലീസെത്തി പാമ്പിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പാമ്പ് തൊട്ടുത്ത ബൈക്കിലേക്ക് ചാടി, അതില്‍ ചുറ്റി. ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം. ജീവൻ പണയം വെച്ചാണ് പോലീസുകാർ പെരുമ്പാമ്പിനെ രക്ഷിച്ചത്. തുടർന്ന് വനം വകുപ്പിന് കൈമാറി.
ഡൽഹിയോട് ചേർന്നുള്ള ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിലാണ് ഈ സംഭവം. ഡൽഹിയിലെ നരേലയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലെ കസാനയിലെ ഫാക്ടറിയിലേക്ക് പ്ലാസ്റ്റിക് സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നു ലോറി. ക്യാബിനിനുള്ളിലേക്ക് ഒരു പെരുമ്പാമ്പ് വരുന്നത് ട്രക്ക് ഡ്രൈവർ രാംബാബു കണ്ടു. ഇതോടെ ഡ്രൈവറും സഹായി രവിയും വണ്ടി നിര്‍ത്തി ചാടിയിറങ്ങി. ഇവര്‍ പൊലീസിനെ വിളിച്ചു.
ഇതോടെ റോഡ് ബ്ലാക്കായി. വൻ ജനക്കൂട്ടം സ്ഥലത്തെത്തി. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. പെരുമ്പാമ്പിനെക്കുറിച്ച് പോലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു. പക്ഷേ ആരും സ്ഥലത്തെത്തിയില്ല. ഇതിനുശേഷം പോലീസ് ഒരു വിധത്തിൽ ട്രക്കിന്റെ ക്യാബിനിൽ നിന്ന് കയറിന്റെ സഹായത്തോടെ പെരുമ്പാമ്പിനെ പുറത്തെടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചു.
ഒരു വിധത്തിൽ അവർ അത് ട്രക്കിൽ നിന്ന് പുറത്തെടുത്തു. പക്ഷേ അത് സമീപത്ത് പാർക്ക് ചെയ്‍തിരുന്ന മോട്ടോർ സൈക്കിളിലേക്ക് ചാടി. പോലീസ് പെരുമ്പാമ്പിനെ ചാക്കിൽ നിറയ്ക്കാൻ ശ്രമിച്ച ഉടൻ സമീപത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്കില്‍ ചുറ്റിയ പെരുമ്പാമ്പ് വളരെനേരം ഈ സ്ഥാനത്ത് തുടർന്നു.
മോട്ടോർ സൈക്കിളിൽ ചുറ്റിയിരുന്ന പെരുമ്പാമ്പ് ഏറെ പരിശ്രമിച്ചിട്ടും പുറത്തേക്ക് വന്നില്ലെങ്കിലും പോലീസുകാർ വഴങ്ങിയില്ല. ജീവൻ പണയപ്പെടുത്തിയാണ് പോലീസുകാർ ആളുകളുടെ ജീവൻ രക്ഷിച്ചത്. കയറും വസ്ത്രങ്ങളും മറ്റ് സാമഗ്രികളും ഉപയോഗിച്ചാണ് പോലീസ് ഇതിനെ പിടികൂടിയത്. ഇതിന് ഏകദേശം രണ്ട് മണിക്കൂർ സമയമെടുത്തു. പെരുമ്പാമ്പിന് 50 മുതൽ 60 കിലോഗ്രാം വരെ തൂക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പൊലീസ് കൈമാറി.