ഞെട്ടിത്തരിച്ച് ഥാർ ഫാൻസ്! ജീപ്പ് റാംഗ്ലറോ അതോ എഫ്ജെ ക്രൂയിസറോ? അന്യായ ലുക്കിൽ പുത്തൻ ജിംനി!

ജീപ്പ് റാംഗ്ലറിനെയും ടൊയോട്ട എഫ്ജെ ക്രൂയിസറിനെയും ഇനിയോസ് ഗ്രനേഡിയറിനെയുമൊക്കെ ഓർമ്മിപ്പിക്കുന്നതാണ് എംഎംഡബ്ല്യു ഡിസൈൻസ് റെൻഡർ ചെയ്‍ത സുസുക്കി ജിംനിയുടെ ഈ ഡിജിറ്റൽ ഡിസൈൻ സ്‍കെച്ചുകൾ.

New digital rendering designs of Maruti Suzuki Jimny looked like Jeep Wrangler

ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കിയുടെ ലോകമെമ്പാടും ആരാധകരുള്ള ഒരു എസ്‍യുവി മോഡലാണ് ജിംനി. മുഖം മിനുക്കിയെത്തുന്ന പുതിയ സുസുക്കി ജിംനിക്കായുള്ള കാത്തരിപ്പിലാണ് ഫാൻസ്.  അതിനിടയിൽ സോഷ്യൽ മീഡിയിയൽ വൈറലാകുകയാണ് പുതിയ ജിംനിയുടെ ഡിജിറ്റൽ ഡിസൈൻ ചിത്രങ്ങൾ. മോട്ടോർവൺ ഡോട്ട് കോം പുറത്തുവിട്ട പുതിയ ജിംനിയുടെ ഡിജിറ്റൽ റെൻഡറിംഗ് ഡിസൈനുകൾ ഒരു വേറിട്ട ജിംനിയുടെ രൂപത്തെ കാണിച്ചുതരുന്നു.

ജീപ്പ് റാംഗ്ലറിനെയും ടൊയോട്ട എഫ്ജെ ക്രൂയിസറിനെയും ഇനിയോസ് ഗ്രനേഡിയറിനെയുമൊക്കെ ഓർമ്മിപ്പിക്കുന്നതാണ് എംഎംഡബ്ല്യു ഡിസൈൻസ് റെൻഡർ ചെയ്‍ത സുസുക്കി ജിംനിയുടെ ഈ ഡിജിറ്റൽ ഡിസൈൻ സ്‍കെച്ചുകൾ. ജീപ്പ് റാംഗ്ലറിൻ്റെ സൗന്ദര്യാത്മക അടിത്തറയും അതിൻ്റെ ഏഴ്-സ്ലോട്ട് ഗ്രില്ലും ഉള്ള ചെറിയ 4x4 ജിംനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.  ഈ ഡിസൈനുകൾ ജിംനിയുടെ റെട്രോ സത്ത നഷ്‌ടപ്പെടുന്നില്ല എന്നതും ഇത് കൂടുതൽ ശക്തമാണ് എന്നതും ശ്രദ്ധേയം. 

എന്നാൽ ഈ ഡിജിറ്റൽ പ്രോജക്ടുകൾ യാതാർത്ഥ്യമാകാൻ സാധ്യത കുറവാണെന്നും മോട്ടോർ വൺ ഡോട്ട് കോം യുകെ റിപ്പോർട്ട് ചെയ്യുന്നു. അപ്പോൾ പുതിയ ജിംനി എങ്ങനെയായിരിക്കും എന്നതാണ് ഏറെ കൌതുകം നിറഞ്ഞ ചോദ്യം. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നുമില്ല. പക്ഷേ സുസുക്കി ഈ ഐക്കണിക്ക് മോഡലിനെ ചെറുതായി പരിഷ്‍കരിക്കുമെന്നാണ് ഊഹാപോഹങ്ങൾ. കാരണം അതിൻ്റെ വിൻ്റേജ് സൗന്ദര്യശാസ്ത്രം വർഷങ്ങളായി വളരെ പുതുമയുള്ളതും ആകർഷകവുമാണ്. അതിനാൽ, വാഹനത്തെ പുതുക്കാൻ ചെറിയ ചില ടച്ചുകൾ മാത്രമേ സുസുക്കിയിൽ നിന്നും ഫാൻസ് പ്രതീക്ഷിക്കുന്നുള്ളൂ. എന്നാൽ ജിംനി അതിൻ്റെ 'ഓഫ്-റോഡ്' കഴിവുൾ നിലവിലേതിന് സമാനമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. ക്രോസ്ബാറുകളും ക്രോസ്മെമ്പറുകളും ഉള്ള ചേസിസ്, റിഡക്ഷൻ ഗിയർബോക്സുമായി ബന്ധിപ്പിക്കാവുന്ന ഓൾ-വീൽ ഡ്രൈവ് , രണ്ട് കരുത്തുറ്റ ആക്‌സിലുകൾ അല്ലെങ്കിൽ ഹിൽ ഡിസെൻ്റ് കൺട്രോൾ തുടങ്ങിയവ ലഭിച്ചക്കും. 

ജിംനി എന്നാൽ

ലൈറ്റ് ജീപ്പ് 10 (LJ10) എന്ന് വിളിക്കപ്പെടുന്ന കാറുകളുടെ പിൻഗാമിയാണ് സുസുക്കി ജിംനി.  1970 ഏപ്രിലില്‍ ജപ്പാനീസ് നിരത്തുകളില്‍ ജിംനി ആദ്യം പ്രത്യക്ഷപ്പെട്ടത്. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ എസ്‍യുവിക്ക് 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.  2018ല്‍ അടിമുടി മാറ്റങ്ങളോടെ നാലാം തലമുറ. ജാപ്പാനിലെ ജിംനിയുടെ രണ്ടാം തലമുറയെ അഴിച്ചുപണിതാണ് 1985ല്‍ ജിപ്‌സി എന്ന പേരിട്ട് മാരുതി ഇന്ത്യയിലെത്തിച്ചത്.

അതേസമയം 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനിയെ ഇന്ത്യയിൽ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരമാണ് മാരുതി സുസുക്കി ജിംനി നേരിടുന്നത്. 1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ഇത് പരമാവധി 105 എച്ച്പി പവർ ഔട്ട്പുട്ടും 134 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്‍മിൽൻ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ഓആർവിഎമ്മുകൾ, വാഷറുള്ള ഫ്രണ്ട് ആൻഡ് റിയർ വൈപ്പറുകൾ, ഡേ ആൻഡ് നൈറ്റ് ഐആർവിഎം, ഡ്രൈവർ സൈഡ് പവർ വിൻഡോ ഓട്ടോ അപ്/ഡൗൺ പിഞ്ച് ഗാർഡ്, റിക്ലൈനിംഗ് ഫ്രണ്ട് സീറ്റുകൾ, മൗണ്ടഡ് കൺട്രോൾ ഉള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ടിഎഫ്‍ടി കളർ ഡിസ്‌പ്ലേ, പിൻസീറ്റ് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, മുന്നിലും പിന്നിലും വെൽഡ് ചെയ്‍ത ടോ ഹുക്കുകൾ തുടങ്ങിയവ നൽകിയിരിക്കുന്നു.

ഇതിന് സ്റ്റീൽ വീലുകൾ, ഡ്രിപ്പ് റെയിലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയുണ്ട്. ആൽഫ ഗ്രേഡ് അലോയ് വീലുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, വാഷറുള്ള എൽഇഡി ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഇരുണ്ട പച്ച ഗ്ലാസ്, പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒമ്പത് ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കാമിസ് സറൗണ്ട് സൗണ്ടും ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios