പുത്തന്‍ ലക്സസസ് എൽഎക്സ് വരുന്നൂ
കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ ലക്സസസ് എൽഎക്സിന്റെ പുതിയ പതിപ്പ് വരാനൊരുങ്ങുകയാണ്.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ (Toyota) ആഡംബര വാഹന വിഭാഗമാണ് ലക്സസ് (Lexus). കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ ലക്സസസ് എൽഎക്സിന്റെ പുതിയ പതിപ്പ് വരാനൊരുങ്ങുകയാണ്.
ലാൻഡ്ക്രൂസറിലെ ടിഎൻജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്ചറിന്റെ അടിസ്ഥാനത്തിലാണ് എൽ.എക്സ് നിർമിച്ചിരിക്കുന്നത്. ബാഹ്യ രൂപകൽപ്പനബോക്സി ഡിസൈനാണ് വാഹനത്തിന്. സ്ക്വയർ വീൽ ആർച്ചുകൾ, മുൻവശം വിഴുങ്ങുന്നതരം പടുകൂറ്റൻ ഗ്രില്ല്, ഇരുവശത്തും എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ബമ്പറിൽ എയർ ഡാമുകൾ എന്നിവ മുന്നിൽ എടുത്തുകാണിക്കുന്നു. വശങ്ങളിലെ വിൻഡോ ലൈൻ ലാൻഡ് ക്രൂസറിന് സമാനമാണെങ്കിലും, എൽഎക്സിലെ പിൻ ക്വാർട്ടർ വിൻഡോകൾക്ക് പരിഷ്കരിച്ച ഡിസൈൻ നൽകിയിട്ടുണ്ട്.
വാഹനത്തിന് ഹൃദയങ്ങളായി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. 3.5 ലിറ്റർ ട്വിൻ-ടർബോ V6 പെട്രോളും 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എൻജിനുമാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് 415 എച്ച്പിയും 650 എൻഎമ്മും രണ്ടാമത്തേത് 305 എച്ച്പിയും 700 എൻഎമ്മും ഉത്പാദിപ്പിക്കും. നേരത്തേ ഉണ്ടായിരുന്ന വി 8 എഞ്ചിനുകളേക്കാൾ കൂടുതൽ ശക്തമാണ് പുതിയ പവർ ട്രെയിൻ.
രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലാൻഡ് ക്രൂസറിലെ എല്ലാ ഓഫ്-റോഡ് നവീകരണങ്ങളും ഇവിടേയുമുണ്ട്. ഇതിന് രണ്ട് അറ്റത്തും ഇലക്ട്രോണിക് ലോക്കിങ് ഡിഫറൻഷ്യൽ, അഡാപ്റ്റീവ് സസ്പെൻഷൻ, മൾട്ടി-ടെറൈൻ മോഡുകൾ, വാഹനം കയറ്റങ്ങളൊക്കെ ഇഴഞ്ഞുകയറുന്ന ക്രാൾ നിയന്ത്രണവും ഇതിന് ലഭിക്കും.
ഇന്‍റീരിയറില്‍ ഇരട്ട സ്ക്രീൻ സജ്ജീകരണമുണ്ട്. 12.3 ഇഞ്ച് സ്‌ക്രീൻ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുകയും 360 ഡിഗ്രി ക്യാമറകൾ പ്രദർശിപ്പിക്കും. താഴെയുള്ള 7.0 ഇഞ്ച് സ്ക്രീനിൽ വിവിധ ഓഫ്-റോഡ് ഡാറ്റയും കാലാവസ്ഥ നിയന്ത്രണ സംവിധാനങ്ങളും അറിയാനാകും. താഴത്തെ ഡിസ്പ്ലേ ലംബമായ എയർ-കോൺ വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലെക്സസിൽ സെന്റർ കൺസോൾ ലേഒൗട്ടും പരിഷ്കരിച്ചു. ലാൻഡ് ക്രൂസർ പോലെ ഇവിടേയും സ്റ്റാർട്ടർ ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. നാല് സീറ്റ് ലേഒൗട്ടാണ് കാബിനിലെ ഏറ്റവും വലിയ മാറ്റം. പിൻ സീറ്റുകൾ മുഴുനീള സെന്റർ കൺസോൾ കൊണ്ട് വേർതിരിച്ചിരിക്കുന്നു. സീറ്റുകളിൽ 48 ഡിഗ്രി വരെ ചാരിയിരിക്കാൻ കഴിയും. മുൻ സീറ്റ് ഇലക്ട്രിക്കായി നീക്കാം. പുറകിലുള്ളവർക്ക് സ്വന്തമായി എൻറർടെയിൻമെൻറ് ഡിസ്പ്ലേകളും ലഭിക്കും. സെൻറർ കൺസോളിൽ ടച്ച്‌സ്‌ക്രീനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴ് സീറ്റ് ലേ ഔട്ടിലും വാഹനം ലഭ്യമാണ്.
22 ഇഞ്ച് അലോയ് വീലുകളാണ്. ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിട്ടുള്ള എൽഇഡി ടെയിൽ-ലൈറ്റുകൾ, സാധാരണ ലോഗോയ്ക്ക് പകരം ടെയിൽ ഗേറ്റിൽ 'ലെക്സസ്' ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റുകളുള്ള റിയർ ബമ്പർ എന്നിവയാണ് മറ്റ് ഡിസൈന്‍ സവിശേഷതകൾ. മെഴ്സിഡസ് ബെൻസ് ജി.എല.എസ്, ബി.എം.ഡബ്ല്യു എക്സ് 7 തുടങ്ങിയവരാണ് വിപണിയിലും നിരത്തിലും ഈ മോഡലിന്‍റെ എതിരാളികൾ. വാഹനം ഇന്ത്യയില്‍ എത്തുന്ന കാര്യത്തിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.