"ഇതൊക്കെ ഞങ്ങടെ പണി ആയുധങ്ങളാ" ന്യൂജെൻ കാര്‍ മോഷണം പതിവാക്കിയ കള്ളന്മാരെ പൊക്കിയ പൊലീസ് ഞെട്ടി!
കാറിന്‍റെ റിമോട്ട് കീക്കും വാഹനത്തിനുമിടയിൽ റേഡിയോ സിഗ്നലുകൾ തടസപ്പെടുത്താൻ സംഘം ഒരു സ്പൂഫിംഗ് ഉപകരണം ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് അവർ ഈ സിഗ്നലുകളിൽ നിന്ന് കോഡ് ഡീക്രിപ്റ്റ് ചെയ്യും. അത് ഒരു ലാപ്ടോപ്പിലേക്കോ പോർട്ടബിൾ ഹാക്കിംഗ് ടൂളിലേക്കോ ഡൗൺലോഡ് ചെയ്യും.
അന്തർസംസ്ഥാന വാഹന മോഷ്‍ടാക്കളെ അറസ്റ്റ് ചെയ്‍ത് പൊലീസ് ഞെട്ടി. കാർ മോഷണം നടത്തുന്ന സംഘത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യകളാണ് പൊലീസിനെ ഞെട്ടിച്ചത്. നാല് അന്തർസംസ്ഥാന വാഹന മോഷ്‍ടാക്കളെയാണ് അടുത്തിടെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്‍തത്. കാർ സുരക്ഷാ കോഡുകളും ബൈപാസ് എഞ്ചിൻ കൺട്രോൾ മൊഡ്യൂളുകളും ഹാക്ക് ചെയ്യുന്നതിനായി സംഘം ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ബുലന്ദ്ഷഹറിൽ നിന്നുള്ള നൂർ മുഹമ്മദ് എന്ന റിങ്കു (32), ബാഗ്പത് സ്വദേശി ഹക്കീം (28), മീററ്റിൽ നിന്നുള്ള മൊഹ്‌സിൻ എന്ന സോനു (32), ഡൽഹി സുന്ദർ നഗരിയിൽ നിന്നുള്ള ഷാക്കിർ (32) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് സംഘാംഗങ്ങളായ ഇസ്മായിൽ, സുനിൽ കല, ചണ്ഡൽ എന്ന ചാന്ദ് മുഹമ്മദ് എന്നിവർ ഇപ്പോൾ ഒളിവിലാണ്, ചാന്ദിനൊപ്പം റിങ്കുവും സംഘത്തെ നയിക്കുന്നു. മോഷ്‍ടിച്ച വാഹനങ്ങള്‍ ഡൽഹി-എൻസിആർ, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽ വില്‍ക്കുന്ന സംഘമാണ് പൊലീസിന്‍റെ പിടിയിലായത്.
ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
കാറിന്‍റെ റിമോട്ട് കീക്കും വാഹനത്തിനുമിടയിൽ റേഡിയോ സിഗ്നലുകൾ തടസപ്പെടുത്താൻ സംഘം ഒരു സ്പൂഫിംഗ് ഉപകരണം ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. പിന്നീട് അവർ ഈ സിഗ്നലുകളിൽ നിന്ന് കോഡ് ഡീക്രിപ്റ്റ് ചെയ്യും. അത് ഒരു ലാപ്ടോപ്പിലേക്കോ പോർട്ടബിൾ ഹാക്കിംഗ് ടൂളിലേക്കോ ഡൗൺലോഡ് ചെയ്യും. ഈ കോഡ് അനുകരിക്കുന്നതിലൂടെ, അവർക്ക് കാർ അൺലോക്ക് ചെയ്യാനും എളുപ്പത്തിൽ മോഷ്‍ടിക്കാനും കഴിയും. 30,000 രൂപ മുതൽ ലക്ഷം രൂപ വരെ വിലയുള്ള ഈ ഉപകരണങ്ങൾ അബദ്ധത്തിൽ പൂട്ടിയ വാഹനങ്ങൾ അൺലോക്ക് ചെയ്യുന്നതിനും എഞ്ചിൻ സ്റ്റാര്‍ട്ടാക്കുന്നതിനും അലാറം സിസ്റ്റം നിശബ്‍ദമാക്കുന്നതിനുമൊക്കെ സാധാരണയായി കാർ വർക്ക് ഷോപ്പുകളിൽ ഉപയോഗിക്കുന്നവയാണെന്നും പൊലീസ് പറയുന്നു.
കാർ മോഷ്ടിച്ച ശേഷം സംഘം ജാമർ ഉപയോഗിച്ച് ജിപിഎസ് ട്രാക്കിംഗ് പ്രവർത്തനരഹിതമാക്കും. വിൽക്കുന്നതിന് മുമ്പ് അവർ കാറിൽ നിന്ന് ജിപിഎസ് ഉപകരണം നീക്കം ചെയ്യുകയും ചെയ്യും. 2013 മുതൽ സംഘം അഞ്ഞൂറിലധികം വാഹനങ്ങൾ മോഷ്‍ടിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നൂർ ആശാരിപ്പണിയും ഹക്കീം പാൽ വിൽപനയും ചെയ്തിരുന്നതായും എന്നാൽ ഇരുവരും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും അന്വേഷണത്തിൽ പൊലീിസ് കണ്ടെത്തി. ഇലക്‌ട്രോണിക് ഉപകരണങ്ങളോ ടാബുകളോ ഉപയോഗിച്ച് കാർ മോഷ്‍ടിക്കാൻ പഠിച്ച ഇവർ പിന്നീട് സ്‌ക്രാപ്പ് ജോലി ചെയ്യുകയായിരുന്നു ഷാക്കിറുമായി കൂട്ടുകൂടി. എന്നാൽ വരുമാനത്തിൽ അതൃപ്‍തി കാരണം സംഘം കൂടുതല്‍ വിപുലീകരിച്ചു. മീററ്റിലെ ഒരു മൊബൈൽ റിപ്പയർ ഷോപ്പിൽ ജോലി ചെയ്‍തിരുന്ന സോനു, സെയ്‍ദ് എന്ന മറ്റൊരു വ്യക്തിയുമായി ചേർന്ന് കാര്‍ മോഷണം നേരത്തെ തുടങ്ങിയരുന്നു. എന്നാല്‍ സെയ്‍ദിന്റെ അറസ്റ്റിന് ശേഷം ഡൽഹിയിലേക്ക് താമസം മാറിയ സോനു സംഘത്തിൽ ചേരുന്നതിന് മുമ്പ് ടാക്സി ഡ്രൈവറുടെ ജോലിയും ചെയ്‍തിരുന്നു.
പരിശോധനകൾ നടത്തിയ ശേഷം പുതിയ മോഡൽ കാറുകൾ മാത്രമാണ് സംഘം ലക്ഷ്യമിട്ടത്, നിർദ്ദിഷ്ട കാർ മോഡലുകളുടെ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് മൊഹ്‌സിൻ, ഷാക്കിർ, സുനിൽ, ചാന്ദ് എന്നിവരുടെ ചുമതലയായിരുന്നു എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 10 വർഷമായി സംഘം സജീവമാണെന്നും പൊലീസ് കണ്ടെത്തി. റിങ്കുവിനെതിരെ 36 കേസുകളും ഹക്കീമിനെതിരെ 32 കേസുകളും മൊഹ്‌സിനെതിരെ ഏഴ് കേസുകളും ഷാക്കിറിന് എതിരെ 13 കേസുകളും ഡൽഹി-എൻസിആറിലുടനീളം വിവിധ പോലീസ് സ്‌റ്റേഷനുകളിലുണ്ട്.
ഓപ്പറേഷനിൽ, രണ്ട് ബ്രെസ്സയും കിയ സെൽറ്റോസും ഉൾപ്പെടെ മൂന്ന് കാറുകളും ഒരു ടാബ്, ജാമർ, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവയും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 379 , 411 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണ് പോലീസ് ഇപ്പോൾ.