"ഇങ്ങേരിത് എന്തുഭാവിച്ചാ..?" കാറുണ്ടാക്കാൻ അംബാനി, ഈ കമ്പനിയുമായി കൂട്ടുകെട്ടിലേക്ക്, അമ്പരപ്പിൽ വാഹനലോകം!

ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാൻ്റ് നിർമ്മിക്കാനുള്ള സാധ്യതയുള്ള സംയുക്ത സംരംഭത്തെക്കുറിച്ച് ടെസ്‌ല മുകേഷ് അംബാനിയുമായും റിലയൻസ് ഇൻഡസ്ട്രീസുമായും ചർച്ച നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദു ബിസിനസ് ലൈനിൻ റിപ്പോർട്ട് ചെയ്യുന്നു. 

Mukesh Ambani and Tesla owner Elon Musk plans joins hands for car plants in India

മേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് പ്രാദേശിക പങ്കാളിത്തം പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഒരു നിർമ്മാണ പ്ലാൻ്റ് നിർമ്മിക്കാനുള്ള സാധ്യതയുള്ള സംയുക്ത സംരംഭത്തെക്കുറിച്ച് ടെസ്‌ല മുകേഷ് അംബാനിയുമായും റിലയൻസ് ഇൻഡസ്ട്രീസുമായും ചർച്ച നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദു ബിസിനസ് ലൈനിൻ റിപ്പോർട്ട് ചെയ്യുന്നു. 

ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരു മാസത്തിലേറെയായി തുടരുകയാണെന്നും ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. റിലയൻസ് ഇൻഡസ്ട്രീസിന് ഓട്ടോമോട്ടീവ് മേഖലയിലേക്ക് കടക്കാനല്ല, മറിച്ച് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഈ ചർച്ചകൾക്ക് പിന്നിലെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ത്യയിൽ ടെസ്‌ലയ്‌ക്കായി ഉൽപാദന സൗകര്യവും അനുബന്ധ ഇക്കോസിസ്റ്റവും സ്ഥാപിക്കുന്നതിൽ റിലയൻസ് ഗണ്യമായ പങ്ക് വഹിക്കുമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഇതിനുപുറമെ, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ടെസ്‌ല സജീവമായി പ്രവർത്തിക്കുന്നതിനെക്കുറിച്ച് മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഇവി നിർമ്മാതാവ് തേടുകയാണ്.  ഇതിനായി മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകളുമായി ടെസ്‍ല സംസാരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ടെസ്‌ലയുടെ ഈ നിർമ്മാണ പ്ലാൻ്റിന് ഏകദേശം രണ്ട് ബില്യൺ മുതൽ മൂന്ന് ബില്യൺ ഡോളർ വരെ നിക്ഷേപം ആവശ്യമായി വരും. കൂടാതെ ടെസ്‌ലയുടെ വൈദ്യുത വാഹനങ്ങൾക്കായി ആഭ്യന്തര, അന്തർദേശീയ വിപണികളിൽ സേവനം നൽകും. ടെസ്‌ലയുടെ നിർദിഷ്ട ഇവി നിർമ്മാണ പ്ലാൻ്റിനായി ഇന്ത്യയിലുടനീളം അനുയോജ്യമായ സ്ഥലങ്ങൾ അന്വേഷിക്കാൻ വിദഗ്ധരുടെ ഒരു ടീമിനെ അയയ്ക്കാനും പദ്ധതിയിടുന്നുണ്ട്.

കിട്ടുന്നവന് രാജയോഗം! ആ സൂപ്പർ ലോട്ടറി ആർക്കടിക്കും? ഗുജറാത്ത്, മഹാരാഷ്ട്ര അതോ തമിഴ്‍നാട്?ഭൂമി തേടി ടെസ്‍ല ടീം

ടെസ്‌ല ഈ മാസം ഇന്ത്യയിലേക്ക് ഒരു ടീമിനെ അയയ്ക്കാൻ പദ്ധതിയിടുന്നതായാണ് ഫിനാൻഷ്യൽ ടൈംസ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ ഫാക്ടറിക്ക് ഇവിടെ ഭൂമി കണ്ടെത്തുന്നതിന് ഈ സംഘം പ്രവർത്തിക്കും. പുതിയ പ്ലാൻ്റ് സ്ഥാപിക്കുന്ന സ്ഥലം കമ്പനി ശ്രദ്ധാപൂർവ്വം പഠിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലൊക്കേഷൻ ഇതുവരെ അന്തിമമാക്കിയിട്ടില്ലെങ്കിലും, ടെസ്‌ല ഫാക്ടറിയുടെ സാധ്യതയുള്ള പട്ടികയിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ ഓട്ടോമോട്ടീവ് ഹബ്ബുകളുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു. അടുത്തിടെ, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് പുതിയ നയം തയ്യാറാക്കിയിരുന്നു. ഈ നയം അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപിക്കുകയും പ്രാദേശിക ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവ് നൽകും.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios