ഓടിക്കൊണ്ടിരിക്കെ എഞ്ചിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നു; അപകടം മണത്ത് വണ്ടി നിർത്തി പുറത്തിറങ്ങി, പിന്നാലെ...

എഞ്ചിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ വണ്ടി നിർത്തി പുറത്തിറങ്ങി. അടുത്ത വീട്ടിൽ നിന്നും പൈപ്പിൽ വെള്ളമെത്തിച്ച് കെടുത്താൻ നോക്കിയെങ്കിലും തീ ആളിപ്പടർന്നു.

Moving car catches fires in thiruvananthapuram nbu

തിരുവനന്തപുരം: തിരുവന്തപുരം വട്ടിയൂർകാവ് കാഞ്ഞിരംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എഞ്ചിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ വണ്ടി നിർത്തി പുറത്തിറങ്ങി. അടുത്ത വീട്ടിൽ നിന്നും പൈപ്പിൽ വെള്ളമെത്തിച്ച് കെടുത്താൻ നോക്കിയെങ്കിലും തീ ആളിപ്പടർന്നു. മാരുതി ഒമ്നി വാൻ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരമെന്ന് പ്രാഥമികമായി കരുതുന്നു. 

Also Read: റൂഫ് വിൻഡോയിൽ രണ്ടുപേർ, വലതുവശത്തേക്ക് ചരിഞ്ഞ് ഒരാൾ, താമരശ്ശേരി ചുരത്തിൽ കാറിൽ അഭ്യാസം; വൈകാതെ പണി കിട്ടി!

വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ?  എം വി ഡിയുടെ കുറിപ്പ് 

എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ  വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം, സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും  ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്. 

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. 

DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്.

ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ അപകടത്തിന് ഇത് ഇടയാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios