വരാനിരിക്കുന്ന ഈ മാരുതി കാറുകള്‍ മൈലേജില്‍ ആറാടിക്കും, കാരണം ഇതാണ്!

ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് അവതരിപ്പിച്ചതിന് ശേഷം, അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് മൂന്ന് ഹൈബ്രിഡ് വാഹനങ്ങൾ കൂടി അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇപ്പോൾ പദ്ധതിയിടുന്നു. കൂടാതെ, ഒരു പുതിയ ഇ-എസ്‌യുവിയുമായി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാനും കമ്പനി തയ്യാറാണ്. ആ മോഡലുകളില്‍ ചിലവയെ അറിയാം

List of upcoming hybrid and electric cars from Maruti Suzuki prn

ന്ത്യൻ വിപണിയില്‍ മികച്ച ഉൽപ്പന്ന തന്ത്രങ്ങളഉമായി ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് അവതരിപ്പിച്ചതിന് ശേഷം, അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് മൂന്ന് ഹൈബ്രിഡ് വാഹനങ്ങൾ കൂടി അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇപ്പോൾ പദ്ധതിയിടുന്നു. കൂടാതെ, ഒരു പുതിയ ഇ-എസ്‌യുവിയുമായി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാനും കമ്പനി തയ്യാറാണ്. വമ്പൻ മൈലേജ് വാഗ്‍ദാനം ചെയ്യുന്ന ആ മോഡലുകളില്‍ ചിലവയെ അറിയാം

മാരുതി ഇൻവിക്ടോ എംപിവി
മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും വിലകൂടിയ മോഡലായ ഇൻവിക്ടോ പ്രീമിയം എംപിവി ജൂലൈ 5ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ എംപിവി. പുതിയ ഗ്രാൻഡ് വിറ്റാരയ്ക്ക് അനുസൃതമായി പുതിയ എംപിവിക്ക് ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. ഗ്രാൻഡ് വിറ്റാര പോലെയുള്ള ഫ്രണ്ട് ഫാസിയയും പുതുക്കിയ ടെയിൽ ലൈറ്റുകളുമായാണ് ഇത് വരുന്നത്, ബാക്കി മോഡലുകൾ ഇന്നോവ ഹൈക്രോസിന് സമാനമായി കാണപ്പെടും. പുതിയ ഇന്റീരിയർ കളർ സ്‍കീം ഒഴികെ ക്യാബിന് മാറ്റങ്ങളൊന്നും ലഭിക്കില്ല. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) ടെക്നോളജി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാരുതി സുസുക്കി ആയിരിക്കും ഇത്. നെക്സ പ്രീമിയം ഡീലർഷിപ്പുകൾ വഴി വിൽക്കാൻ പോകുന്ന പുതിയ ഇൻവിക്ടോയ്ക്ക് 19 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് എംപിവി വാഗ്ദാനം ചെയ്യുന്നത് - ഒരു 173bhp, 2.0L NA പെട്രോൾ, ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 183.72bhp, 2.0L പെട്രോൾ.

പുതിയ മാരുതി സ്വിഫ്റ്റ്, ഡിസയർ
അടുത്ത തലമുറ സ്വിഫ്റ്റ്, ഡിസയർ സബ്-4 മീറ്റർ സെഡാൻ എന്നിവയും മാരുതി സുസുക്കി ഒരുക്കുന്നുണ്ട്, അത് അടുത്ത വർഷം ആദ്യം പുറത്തിറക്കും. പുതിയ മോഡലുകൾ പുതിയ ബലേനോയ്ക്കും ഫ്രോങ്ക്സ് ക്രോസ്ഓവറിനും അടിവരയിടുന്ന ശക്തമായ ഹേര്‍ടെക്ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി ഡിസൈൻ മാറ്റങ്ങളോടെയും കൂടുതൽ ഫീച്ചറുകളോടെ മികച്ച നിലവാരമുള്ള ഇന്റീരിയറോടെയുമാണ് പുതിയ മോഡലുകൾ എത്തുന്നത്. രണ്ട് വാഹനങ്ങളും ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് നൽകുന്നത്. മാരുതി സുസുക്കി അതിന്റെ തന്ത്രപ്രധാന പങ്കാളിയായ ടൊയോട്ടയിൽ നിന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉറവിടമാക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനങ്ങൾ ലിറ്ററിന് 35 കിലോമീറ്റർ മൈലേജ് നൽകാനാണ് സാധ്യത.

മാരുതി സുസുക്കി ഇവിഎക്സ്
2024 അവസാനത്തോടെ ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി ഒടുവിൽ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കും. 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി ഇവിഎക്സ്  കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. പുതിയ മോഡൽ മഹീന്ദ്ര XUV400, എംജി ഇസെഡ്എസ് ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവി എന്നിവയ്ക്ക് എതിരാളിയാകും. പുതിയ മോഡലിന് എൽഎഫ്‌പി ബ്ലേഡ് സെല്ലുകളുള്ള 60 കിലോവാട്ട് ബാറ്ററി പാക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഇവിഎക്സ് ഇലക്ട്രിക് എസ്‌യുവി രൂപകൽപന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നത് ബോണ്‍ ഇവി പ്ലാറ്റ്‌ഫോമിലായിരിക്കും. ഒറ്റ ചാർജിൽ 550 കിലോമീറ്റർ ദൂരപരിധി പുതിയ ഇവിക്ക് ഉണ്ടാകുമെന്ന് മാരുതി സുസുക്കി പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios