ജനപ്രിയ പഞ്ചിനെ നേരിടാൻ ഒറ്റ ചാർജ്ജിൽ 355 കിമീ റേഞ്ചും മോഹവിലയുമായി ഹ്യുണ്ടായി ഇൻസ്റ്റർ ഇവി
2025 ജനുവരിയിൽ വരാനിരിക്കുന്ന ക്രെറ്റ ഇവിക്കൊപ്പം ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ 65,000 യൂണിറ്റ് ഇൻസ്റ്റർ ഇവി നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് .
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഹ്യുണ്ടായ് തങ്ങളുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറായ ഇൻസ്റ്റർ ആഗോള വിപണിയിൽ വെളിപ്പെടുത്തി. ദക്ഷിണ കൊറിയയിലെ ബുസാൻ ഓട്ടോ ഷോയിലാണ് ഈ കോംപാക്റ്റ് ഇവി പ്രദർശിപ്പിച്ചത്. ആഗോള-സ്പെക്ക് കാസ്പറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഹ്യൂണ്ടായ് ഇൻസ്‌റ്റർ 2026-ൻ്റെ രണ്ടാം പകുതിയിൽ ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. HE1 എന്ന കോഡ്‌നാമത്തിൽ അറിയപ്പെടുന്ന ഈ ചെറിയ ഇലക്ട്രിക് എസ്‌യുവി നിലവിൽ സെഗ്മെന്‍റിൽ ആധിപത്യം പുലർത്തുന്ന ടാറ്റ പഞ്ച് ഇവിയുമായി നേരിട്ട് മത്സരിക്കും. 2025 ജനുവരിയിൽ വരാനിരിക്കുന്ന ക്രെറ്റ ഇവിക്കൊപ്പം ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ 65,000 യൂണിറ്റ് ഇൻസ്റ്റർ ഇവി നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത് .
3825 എംഎം നീളമുള്ള ഹ്യുണ്ടായിയുടെ പുതിയ ഇൻസ്‌റ്റർ ഇവിക്ക് കാസ്‌പറിനേക്കാൾ 180 എംഎം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും. ഇതിൻ്റെ വീതിയും ഉയരവും 1.6 മീറ്ററായിരിക്കും. അതിൻ്റെ പ്രധാന എതിരാളിയായ ടാറ്റ പഞ്ച് ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ (അതിന് 3857 എംഎം നീളമുണ്ട്. ഇത് ചെറുതായിരിക്കും.
ആഗോള വിപണികളിൽ, ഇൻസ്റ്റർ രണ്ട് പവർട്രെയിൻ ഓപ്‌ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്: 97bhp, സ്റ്റാൻഡേർഡ് 42kWh ബാറ്ററിയും 115bhp, ലോംഗ്-റേഞ്ച് 49kWh ബാറ്ററിയും. ആദ്യത്തേത് 300 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ രണ്ടാമത്തേത് 355 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. രണ്ട് പവർട്രെയിനുകളുടെയും ടോർക്ക് ഔട്ട്പുട്ട് 147 എൻഎം ആയിരിക്കും.
സ്റ്റാൻഡേർഡ് 42kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, EV 11.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100kmph വരെ വേഗത്തിലാക്കുകയും പരമാവധി 140kmph വേഗത വാഗ്ദാനം ചെയ്യുകയും ചെയ്യും. ലോംഗ്-റേഞ്ച് പതിപ്പിന് 10.6 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ 150 കിമി എന്ന ഇലക്ട്രോണിക് വേഗത പരിധിയുമുണ്ടാകും. ഇന്ത്യയിൽ ഹ്യുണ്ടായ് ഇൻസ്‌റ്ററിനെ രണ്ട് ബാറ്ററി പാക്കുകളോടും കൂടി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം-10.25-ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25-ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ-360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോ തുടങ്ങിയവ പോലുള്ള ചില പുതിയ ഫീച്ചറുകളോടൊപ്പം ഇൻസ്റ്റർ ഇവി വരാൻ സാധ്യതയുണ്ട്. ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്ട്രോൾ, എഡിഎഎസ് സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.