400 കി.മിക്ക് മേല്‍ റേഞ്ചുമായി കിയയുടെ മാജിക്ക്, ഇന്ത്യയില്‍ എത്തുമോ എന്ന് കണ്ടറിയണം
കിയ മോട്ടോഴ്‌സ് EV5 ഇലക്ട്രിക് എസ്‌യുവി ഓഗസ്റ്റ് 25 ന് ചൈനയിൽ നടക്കുന്ന ചെങ്‌ഡു മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കും. ഈ വർഷം ആദ്യം ഇലക്ട്രിക് എസ്‌യുവി അനാവരണം ചെയ്‌തിരുന്നുവെങ്കിലും, ഇത് ഒരു കൺസെപ്റ്റ് രൂപമായിരുന്നു.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ മോട്ടോഴ്‌സ് EV5 ഇലക്ട്രിക് എസ്‌യുവി ഓഗസ്റ്റ് 25 ന് ചൈനയിൽ നടക്കുന്ന ചെങ്‌ഡു മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കും. ഈ വർഷം ആദ്യം ഇലക്ട്രിക് എസ്‌യുവി അനാവരണം ചെയ്‌തിരുന്നുവെങ്കിലും, ഇത് ഒരു കൺസെപ്റ്റ് രൂപമായിരുന്നു. EV6, EV9 എസ്‌യുവി എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ ബോണ്‍ ഇലക്ട്രിക്ക് ഉൽപ്പന്നമാണിത്. 2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവി, ഉൽപ്പാദന രൂപത്തിൽ അതിന്റെ രൂപഭാവം നിലനിർത്തി. കൺസെപ്റ്റ് വേർഷനിൽ കാണിച്ചിരിക്കുന്ന ഡിസൈൻ ഫിലോസഫിയിൽ EV5 ഉം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാം.
E-GMP ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് കിയ EV5, രണ്ട്-വരി ക്യാബിനും EV9 എസ്‌യുവിക്ക് സമാനമായ ശൈലിയും ലഭിക്കും. EV5-ന്റെ പവർട്രെയിൻ EV6-ന് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 75-80kWh ബാറ്ററി പാക്ക് ലഭിക്കുമെന്നാണ്. ഫുൾ ചാർജിൽ പരമാവധി 482 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന റേഞ്ച്. വാഹനത്തിന്‍റെ മേൽക്കൂരയെക്കുറിച്ച് പറയുമ്പോൾ, ഇത് തികച്ചും എയറോഡൈനാമിക് ആണ്. കൂടാതെ രണ്ട് റൂഫ്-റെയിലുകൾ ലഭിക്കുന്നു.
അതേസമയം കൊറിയൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം 800 വോൾട്ട് സിസ്റ്റത്തിന് പകരം 400 വോൾട്ട് ആർക്കിടെക്ചറായിരിക്കും EV5 ന് ഉണ്ടാവുക. EV5-ന് അതിന്റെ സഹോദരങ്ങളേക്കാൾ കൂടുതൽ സമയം റീചാർജ് ചെയ്യാൻ വേണ്ടിവരുമെന്നാണ് ഇതിനർത്ഥം. 82 kWh കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്ക് സജ്ജീകരിച്ച് വരുമെന്നും പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ ഇലക്ട്രിക് എസ്‌യുവിക്ക് 600 കിലോമീറ്റർ സഞ്ചരിക്കാൻ ബാറ്ററി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റയുടെ പണിപ്പുരയില്‍ ഇനി 'ജീപ്പും' പിറക്കും, നടുക്കം വിട്ടുമാറാതെ മഹീന്ദ്രയും ഥാറും!
ഡിസൈനിന്റെ കാര്യത്തിൽ, കിയEV5 ന് EV9 ന് സമാനമായ ഒരു ഡിസൈൻ ഉണ്ടായിരിക്കും. കൺസെപ്റ്റ് ഡിസൈനിൽ കാണുന്നതുപോലെ കാറിന്റെ മുൻഭാഗത്ത് പുതിയ 'ഡിജിറ്റൽ ടൈഗർ ഫേസ്' ഉണ്ടായിരിക്കും. പ്രൊഡക്ഷൻ സ്പെസിഫിക്കേഷൻ വേരിയന്റിൽ കാണുന്നത് പോലെ 21 ഇഞ്ച് ടയറുകൾ EV5 വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവിയുടെ ഇന്റീരിയർ തികച്ചും ഫീച്ചർ സമ്പന്നമായിരിക്കും. കൂടാതെ ഒരു റാപ്പറൗണ്ട് ഡിജിറ്റൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഡാഷ്‌ബോർഡിൽ ഉണ്ട്.
കിയ EV5 ഇലക്ട്രിക് എസ്‌യുവി ആദ്യം ചൈനീസ് വിപണിയിലും പിന്നീട് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നുമില്ല.