പൂസായവര്‍ ഡ്രൈവ് ചെയ്യേണ്ട, ഫ്രീയായി വീട്ടിലെത്തിക്കും; ഫിറ്റായവര്‍ക്ക് ഫ്രീ ടാക്സിയുമായി ഈ സര്‍ക്കാര്‍!
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ പുതിയൊരു തന്ത്രം ആവിഷ്‍കരിച്ചിരിക്കുകയാണ് രാജ്യം. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ ക്ലബ്ബുകൾക്കും മറ്റും മുന്നിൽ സൗജന്യ ടാക്സി സവാരി വാഗ്‍ദാനം ചെയ്യുകയാണ് ഇറ്റലി. ഇതിലൂടെ വർദ്ധിച്ചുവരുന്ന മാരകമായ ട്രാഫിക് അപകടങ്ങൾ തടയുകയാണ് ഇറ്റലിയുടെ ലക്ഷ്യം.
അമിതമായി മദ്യം കഴിക്കുന്നത് മനുഷ്യശരീരത്തിന് ഹാനികരമാണ്. എന്നാൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഡ്രൈവർക്ക് മാത്രമല്ല, സഹ വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കുമൊക്കെ അത്യന്തം അപകടകരമാണ്. ഇറ്റലിയിലും മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. എങ്കിലും ഇത്തരത്തില്‍ നിരവധി അപകടങ്ങള്‍ രാജ്യത്ത് കൂടിവരികയാണ്. നിരവധി നിയമങ്ങള്‍ ഉണ്ടായിട്ടും പലരും മദ്യപിച്ച് വാഹനം ഓടിക്കുന്നു. അപകടങ്ങളും സംഭവിക്കുന്നു. ഇതോടെ വേറിട്ടൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് ഇറ്റാലിയൻ സര്‍ക്കാര്‍. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ പുതിയൊരു തന്ത്രം ആവിഷ്‍കരിച്ചിരിക്കുകയാണ് രാജ്യം. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ ക്ലബ്ബുകൾക്കും മറ്റും മുന്നിൽ സൗജന്യ ടാക്സി സവാരി വാഗ്‍ദാനം ചെയ്യുകയാണ് ഇറ്റലി. ഇതിലൂടെ വർദ്ധിച്ചുവരുന്ന മാരകമായ ട്രാഫിക് അപകടങ്ങൾ തടയുകയാണ് ഇറ്റലിയുടെ ലക്ഷ്യം.
ആറ് ഇറ്റാലിയൻ നഗരങ്ങളിലെ ഡിസ്കോകൾക്കും ക്ലബ്ബുകൾക്കും പുറത്ത് കഴിഞ്ഞ വാരാന്ത്യത്തിൽ ആരംഭിച്ച ട്രയൽ പ്രോജക്റ്റ്, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനുള്ള നടപടിയായി പാർട്ടിക്ക് പോകുന്നവർക്ക് സൗജന്യ ടാക്സി റൈഡുകൾ വാഗ്ദാനം ചെയ്യുന്നു. പുഗ്ലിയ, ടസ്കാനി, വെനെറ്റോ തുടങ്ങിയ നഗരങ്ങളിലെ നിശാക്ലബ്ബുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍. ഇറ്റാലിയൻ ഗവൺമെന്റിലെ ഗതാഗത മന്ത്രി കൂടിയായ ഡെപ്യൂട്ടി പ്രധാനമന്ത്രി മാറ്റിയോ സാൽവിനിയാണ് ഈ പദ്ധതിക്കുള്ള ധനസഹായം നൽകുകയെന്നും റിപ്പോർട്ടുകള്‍ പറയുന്നു. അമിതമായി മദ്യപിച്ചവർക്ക് രാത്രി കാലത്ത് സൗജന്യ ടാക്സികൾ നല്‍കുമെന്ന് അദ്ദേഹം മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.
ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..
രാജ്യത്തെ മാരകമായ റോഡ് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് മദ്യപിക്കുന്നവർക്ക് സൗജന്യ ക്യാബ് സർവീസ് എന്ന ആശയത്തിന് പിന്നിലെ പ്രേരകശക്തി. ട്രാഫിക്ക് നിയമ ലംഘകര്‍ക്ക് കനത്ത പിഴകളുടെയും മറ്റും രൂപത്തിലുള്ള ശികഷകള്‍ ഇറ്റലിയില്‍ നിലവിലുണ്ടെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങൾ തടയാൻ ഇത് സഹായിച്ചില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. യൂറോപ്യൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി കൗൺസിൽ പ്രസിദ്ധീകരിച്ച ഇറ്റലിയിലെ കാരാബിനിയേരി പോലീസിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, 2019 ൽ ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 58,872 റോഡ് കൂട്ടിയിടി അപകടങ്ളിൽ 8.7 ശതമാനവും മദ്യപിച്ച് ഒരു ഡ്രൈവർ എങ്കിലും ഉൾപ്പെട്ടിരുന്നു.
ക്ലബ്ബുകളിൽ നിന്ന് പുറത്തെത്തുന്ന പ്രത്യേകിച്ച് മദ്യപിക്കുന്നതായി തോന്നുന്ന വ്യക്തികളോട് മദ്യ പരിശോധനയ്ക്ക് വിധേയരാകാൻ ആവശ്യപ്പെടുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പദ്ധതി. അവരുടെ രക്തത്തിലെ ആൽക്കഹോൾ അളവ് നിയമപരമായ പരിധി കവിയുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞാൽ, അവർക്ക് സുരക്ഷിതമായി വീട്ടിലേക്ക് പോകാൻ ഒരു ടാക്സി സര്‍ക്കാര്‍ നല്‍കും.
അതേസമയം നിശാക്ലബുകളിൽ മദ്യപിച്ചെത്തുന്നവര്‍ക്ക് സൗജന്യ ക്യാബ് സേവനം നൽകാനുള്ള ഈ നീക്കത്തിന് അനുകൂലമായും പ്രതികൂലമായും ആളുകള്‍ രംഗത്തെത്തി. പലരും ഇത് കാൽനടയാത്രക്കാരുടെ ജീവന് സുരക്ഷ നല്‍കുമെന്ന് കരുതുന്നു. മദ്യ വില്‍പ്പന സ്ഥാപനങ്ങളുടെ ഉടമകളും ഈ പദ്ധതിയെ സ്വാഗതം ചെയ്‍തു. സുരക്ഷിതമായി വീട്ടിലെത്താം എന്നതിനെക്കുറിച്ച് ആകുലപ്പെടാതെ വിശ്രമിക്കാൻ ഇത് മദ്യപർക്ക് അവസരമൊരുക്കുമെന്ന് പല നാട്ടുകാരും പറയുന്നു. ഇറ്റലിയിലുടനീളമുള്ള നിരവധി രാത്രി വിനോദ വേദി അസോസിയേഷനുകൾ ഈ നിർദ്ദേശത്തെ പിന്തുണയ്‍ക്കുന്നു. എന്നാല്‍ ഈ സംരംഭത്തെ ഇടതുപക്ഷ പ്രതിപക്ഷവും വാഹനാപകടത്തിന്റെ ഇരകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷനുകളും വ്യാപകമായി വിമർശിച്ചു. ഈ പദ്ധതി യുവാക്കൾക്കിടയിൽ അമിതമായ മദ്യപാനത്തിന് പ്രോത്സാഹനം നൽകുമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. തങ്ങളുടെ നികുതിപ്പണം ഇത്തരത്തിലുള്ള ഗതാഗതത്തിന് ധനസഹായം നൽകുന്നത് ഉചിതമല്ലെന്നും ഒരുവിഭാഗം പരാതിപ്പെടുന്നു.