ഹെലികോപ്റ്ററിനെക്കാള്‍ വേഗം, കിടിലൻ പറക്കും ടാക്സിയുമായി ഇന്ത്യൻ കമ്പനി!

ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുമെന്ന്  ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ്  അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്‌സി പ്രദർശിപ്പിച്ചത്. 

Indian startup develops electric flying taxi that is faster than a helicopter

രു കിടിലൻ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്ത് ഒരു ഇന്ത്യൻ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ആണ് ഹെലികോപ്റ്ററുകളെ വെല്ലുന്ന ഈ പറക്കും ടാക്സിക്കു പിന്നില്‍. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുമെന്ന്  ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ്  അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്‌സി പ്രദർശിപ്പിച്ചത്. 

നഗര യാത്രകൾ വേഗമേറിയതും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്തത് എന്ന്  കമ്പനി പറയുന്നു. ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVOTL) മോഡലാണ് ഈ പ്രോട്ടോടൈപ്പ്.  ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

കാറുകളേക്കാൾ 10 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സിക്ക് കഴിയുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. ഒരേ ദൂരത്തിന് യൂബര്‍ സാധാരണയായി ഈടാക്കുന്നതിനേക്കാൾ രണ്ട് മടങ്ങ് കൂടുതലായിരിക്കും ഒരു യാത്രയുടെ നിരക്ക്. ഇലക്‌ട്രിക് ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി നിർമ്മിക്കാനുള്ള ആശയം തങ്ങൾക്ക് ലഭിച്ചതെന്ന് ഇപ്ലെയിൻ കമ്പനിയുടെ സിഇഒ പ്രഞ്ജൽ മേത്തയും സ്റ്റാർട്ടപ്പിന്റെ സിടിഒ പ്രൊഫസർ സത്യ ചക്രവർത്തിയും പറഞ്ഞു.

പറക്കും ടാക്‌സിക്ക് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ല. പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം മതി. ഇതിന് ഏകദേശം 200 കിലോഗ്രാം ഭാരമുണ്ട്, അതിന്റെ പ്രൊപ്പല്ലറുകളായി നാല് ഡക്‌റ്റഡ് ഫാനുകൾ സജ്ജീകരിച്ചിരിക്കുന്നു. ഒരു സവാരിയിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാനും 150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും. 457 മീറ്റർ (1,500 അടി) ആണ് പറക്കും ടാക്സിയുടെ പരമാവധി യാത്രാ ഉയരം. ഫ്ലൈയിംഗ് ടാക്സി വൈദ്യുതി എടുക്കുന്ന ബാറ്ററി മാറ്റാനാകില്ല. ഇതിന്റെ വലുപ്പത്തെക്കുറിച്ചും ചാർജിംഗ് വിശദാംശങ്ങളെക്കുറിച്ചും കമ്പനി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സ്റ്റാർട്ടപ്പിന്റെ അഭിപ്രായത്തിൽ, ഏത് നഗരത്തിലും റൂഫ് ടോപ്പ് മുതൽ റൂഫ് ടോപ്പ് അർബൻ എയർ മൊബിലിറ്റിക്ക് ഫ്ലൈയിംഗ് ടാക്സി അനുയോജ്യമാണ്. മോഡൽ വികസിപ്പിക്കുന്നതിനായി ഇപ്ലെയിൻ കമ്പനി ഏകദേശം ഒരു മില്യൺ ഡോളർ സമാഹരിച്ചു. നിലവിൽ, ഈ പറക്കും ടാക്സി പ്രവർത്തിപ്പിക്കാൻ ഒരു പൈലറ്റ് ആവശ്യമാണ്. ഭാവിയിൽ സ്വയംഭരണ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യാൻ സ്റ്റാർട്ടപ്പ് ഉദ്ദേശിക്കുന്നു. 2017-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പ് സംരംഭമാണിത്. 

Latest Videos
Follow Us:
Download App:
  • android
  • ios