എങ്ങനെയാണ് കാറുകൾക്ക് തീപിടിക്കുന്നത്; കാരണം ഇതാണ്

പല അപകടങ്ങളിലും മരണങ്ങളുണ്ടായി. എന്നാൽ എന്തുകൊണ്ടാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സാഹചര്യമുണ്ടാവുന്നത്. എന്ത് തരത്തിലുള്ള മുന്നറിയിപ്പുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാൻ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിം​ഗ് കോളേജിലെ മുൻ പ്രൊഫസർ രാജീവ്. 

How cars catch fire This is the reason ernamkulam fvv

കോട്ടയം: കോഴിക്കോട്, എറണാംകുളം, കണ്ണൂർ തുടങ്ങിയ ഇടങ്ങളിലൊക്കെ ഓടിക്കൊണ്ടിരിക്കുന്ന കാറുകൾക്ക് തീപിടിച്ച വാർത്തകൾ കേട്ടിരുന്നു. ഒന്നിന് പിറകെ ഒന്നായി സമീപകാലത്ത് നിരവധി അപകടങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്. പല അപകടങ്ങളിലും മരണങ്ങളുണ്ടായി. എന്നാൽ എന്തുകൊണ്ടാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സാഹചര്യമുണ്ടാവുന്നത്, എന്ത് തരത്തിലുള്ള മുന്നറിയിപ്പുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാൻ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിം​ഗ് കോളേജിലെ മുൻ പ്രൊഫസർ രാജീവ്. 

വാഹനങ്ങളുടെ സ്ഥിരം മെയിന്റനൻസ് ചെയ്യാത്തതാണ് പലപ്പോഴും കാറുകൾക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു. കാറുകളിൽ റെ​ഗുലർ മെയിന്റൻസ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോ​ഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയിൽ ലെവൽ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിം​ഗ് ഓയിൽ എന്നിവയുടെ ലെവൽ പരിശോധിക്കൽ നിർബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാ​ഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിം​ഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കിൽ ആ ഏരിയ ചൂടായി തീപിടിക്കാൻ സാധ്യതയുണ്ട്. 

ലോ ക്വാളിറ്റിയിൽ അഡീഷ്ണലായി കാറിനകത്ത് നടത്തുന്ന ഇലക്ട്രിക്കൽ ഫിറ്റിം​ഗുകൾ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന വളരെ ലോ ക്വാളിറ്റിയിലുള്ള ക്യാമറകൾ ഉൾപ്പെടെ പ്രശ്നമാണ്. ഇത്തരത്തിലുള്ള വയറിം​ഗുകൾ കണക്റ്റ് ചെയ്യുന്നത് കമ്പനി വയറിങ്ങിലെ ഇൻസുലേഷൻ കട്ട് ചെയ്താണ്. എന്നാലത് പ്രോപ്പറായി ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നത് അതിലൂടെയുള്ള കറന്റ് കൂടുതലാവുകയോ ചെയ്താൽ വയർ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം വാഹനങ്ങൾ കത്താൻ കാരണമാവാം. കൂടാതെ ഫ്യുയൽ സിസ്റ്റത്തിന്റെ പ്രശ്നം. എഞ്ചിൻ സ്റ്റാർട്ടായി ഓടിക്കഴിഞ്ഞാൽ വണ്ടിയുടെ  എഞ്ചിൻ കേബിൾ ചൂടായിക്കഴിയും. ആ ചൂടിൽ പെട്രോൾ വളരെ പെട്ടെന്ന് കത്താൻ സാധ്യതയുണ്ട്. ഈ സാധ്യത മുൻകൂട്ടി അറിയാൻ കഴിയും. വണ്ടിയെടുക്കുമ്പോൾ ഓയിൽ തുളുമ്പി കിടക്കുക, അല്ലെങ്കിൽ ഫ്യൂസ് ഇടക്കിടെ പോവുകയൊക്കെ കണ്ടാൽ വാഹനങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഫ്യൂസുകൾ സാധാരണ ​ഗതിയിൽ പോവാറില്ല. അത് ഷോർട്ട് ആവുന്നത് കൊണ്ടാണ് പോവുന്നത്. ഇങ്ങനെ ശ്രദ്ധയിൽ കണ്ടാൽ പെട്ടെന്ന് അത് മാറ്റിയിടണം. അത് പരിശോധിച്ച് ഷോർട്ട് ഉണ്ടോന്ന് നോക്കണം. വാഹനങ്ങൾ കത്തുന്നതിന് ഇലക്ട്രിക്കലാണ് പ്രധാനപ്പെട്ട കാരണമെങ്കിലും മറ്റനേകം കാരണങ്ങളുമുണ്ട്. ബ്രേക്കിം​ഗ് സിസ്റ്റത്തിൽ ബ്രേക്ക് ജാമായിരിക്കുമ്പോഴോ ചൂടായി സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 

നടുറോഡില്‍ കാർ ആക്രമണം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

ഡോറിന്റെ ലോക്ക് ഇലക്ട്രിക്കൽ സിസ്റ്റമാണ്. വണ്ടി എടുക്കുമ്പോൾ തന്നെ പലപ്പോഴും ഇലക്ട്രിക്കൽ സിസ്റ്റമുപയോ​ഗിച്ച് വണ്ടി ലോക്ക് ചെയ്ത് വെക്കുന്നതാണ് പതിവ്. വാഹനം കത്തുമ്പോൾ ഇലക്ട്രിക്കൽ സിസ്റ്റം മുഴുവനായും പരാജയപ്പെടും. ആ സമയത്ത് വാഹനം പ്രെസ് ചെയ്താൽ ഡോർ തുറക്കില്ല. അതുകൊണ്ടാണ് അപകടത്തിൽ പെടുന്നവർ കാറിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടാവുന്നത്. 

കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി, മാവേലിക്കരയില്‍ 35 കാരന് ദാരുണാന്ത്യം

https://www.youtube.com/watch?v=IuharU6Ilhw


 

Latest Videos
Follow Us:
Download App:
  • android
  • ios