ബുള്ളറ്റിന് പണികൊടുക്കാൻ 'ഇരുളിന്‍റെ രാജാവുമായി' ഹീറോ!

പുതിയ ഹാർലി-ഡേവിഡ്‌സൺ X440 അടിസ്ഥാനമാക്കിയുള്ള 400 സിസി മോട്ടോർസൈക്കിളായിരിക്കും ഹീറോയില്‍ നിന്നും വരാനിരിക്കുന്ന റോയൽ എൻഫീൽഡ് എതിരാളി. കമ്പനി അടുത്തിടെ 'നൈറ്റ്സ്റ്റർ 440' എന്ന പേര് ട്രേഡ്‍മാർക്ക് ചെയ്‍തിട്ടുണ്ട്. ഈ പേര് വരാനിരിക്കുന്ന 400 സിസി ബൈക്കിനായി ഉപയോഗിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Hero MotoCorp Trademarks Nightster 440 prn

ഹീറോയുടെയും ഹാർലിയുടെയും പങ്കാളിത്തത്തിന് കീഴിലുള്ള ആദ്യ മോഡലായ ഹാർലി-ഡേവിഡ്‌സൺ X440 അടുത്തിടെയാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്.  ഈ ബൈക്ക് ഇപ്പോൾ രാജ്യവ്യാപകമായി ഹീറോയുടെ പ്രീമിയം ഡീലർഷിപ്പുകളിൽ ലഭ്യമാണ്. നിലവിലുള്ള മോഡൽ ലൈനപ്പ് നവീകരിക്കുന്നത് അടക്കം ഹീറോ മോട്ടോകര്‍പ്പിന് ഇന്ത്യൻ വിപണിയില്‍ സമഗ്രമായ പദ്ധതികളുണ്ട്. ഭാവിയിൽ റോയൽ എൻഫീൽഡിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി തദ്ദേശീയ ഇരുചക്രവാഹന നിർമ്മാതാക്കളും പുതിയ 350 സിസി 500 സിസി മോട്ടോർസൈക്കിളുകളുടെ പണിപ്പുരയിലാണ് ഹീറോ. 

പുതിയ ഹാർലി-ഡേവിഡ്‌സൺ X440 അടിസ്ഥാനമാക്കിയുള്ള 400 സിസി മോട്ടോർസൈക്കിളായിരിക്കും ഹീറോയില്‍ നിന്നും വരാനിരിക്കുന്ന റോയൽ എൻഫീൽഡ് എതിരാളി. പുതിയ ഹാർലി-ഡേവിഡ്‌സൺ X440 അടിസ്ഥാനമാക്കിയുള്ള 400 സിസി മോട്ടോർസൈക്കിളായിരിക്കും ഹീറോയില്‍ നിന്നും വരാനിരിക്കുന്ന റോയൽ എൻഫീൽഡ് എതിരാളി. കമ്പനി അടുത്തിടെ 'നൈറ്റ്സ്റ്റർ 440' എന്ന പേര് ട്രേഡ്‍മാർക്ക് ചെയ്‍തിട്ടുണ്ട്. ഈ പേര് വരാനിരിക്കുന്ന 400 സിസി ബൈക്കിനായി ഉപയോഗിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹാര്‍ലി ഡേവിഡ്‍സൻ അമേരിക്കയിലും ഇന്ത്യയിലും വില്‍ക്കുന്ന മറ്റൊരു ബൈക്കിന്‍റെ പേരും നൈറ്റ്സ്റ്റര്‍ എന്നാണ് എന്നതും ശ്രദ്ധേയമാണ്. റോയൽ എൻഫീൽഡിന്റെ 350 സിസി മോട്ടോർസൈക്കിളുകളെ കൂടാതെ അടുത്തിടെ പുതുതായി പുറത്തിറക്കിയ ട്രയംഫ് സ്പീഡ് 400 , ട്രയംഫ് സ്ക്രാമ്പ്ളർ 400X എന്നിവയ്‌ക്കെതിരെയും ഈ മോഡൽ മത്സരിക്കും. ഹീറോ നൈറ്റ്‌സ്റ്റർ 440 അതിന്റെ പ്ലാറ്റ്‌ഫോം, ഘടകങ്ങൾ, എഞ്ചിൻ എന്നിവ ഹാർലി-ഡേവിഡ്‌സൺ X440-മായി പങ്കിടും. എന്നാൽ അല്‍പ്പം വ്യത്യസ്‍തമായ ഡിസൈനും ഫോർവേഡ് റൈഡിംഗ് പൊസിഷനും ഉണ്ടായിരിക്കും.

എത്തി ദിവസങ്ങള്‍ മാത്രം, ഈ ബൈക്ക് വാങ്ങാൻ കൂട്ടയിടി, പൂട്ടുമോ ബുള്ളറ്റിന്‍റെ 'കട'?

പുതിയ ഹീറോ ബൈക്ക് റെട്രോ-സ്റ്റൈൽ റൗണ്ട് ഹെഡ്‌ലാമ്പുകളും ബാർ-എൻഡ് മിററുകളും, മസ്‌കുലർ ഫ്യുവൽ ടാങ്ക്, വീതിയേറിയ ഹാൻഡിൽബാർ, വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ എന്നിവയുമായി മാത്രമേ വരൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുകളിൽ സൂചിപ്പിച്ചതുപോലെ, ഹീറോ നൈറ്റ്സ്റ്റർ 440 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ/എയർ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കും, അത് 6,000 ആർപിഎമ്മിൽ 27 ബിഎച്ച്പിയും 4,000 ആർപിഎമ്മിൽ 38 എൻഎം ടോർക്കും സൃഷ്‍ടിക്കും. ഗിയർബോക്‌സും ഹാർലിയുടെ പുതിയ X440-ൽ നിന്ന് കടമെടുത്തതായിരിക്കും, എന്നാൽ യൂണിറ്റിന് വ്യത്യസ്ത ഗിയർ അനുപാതങ്ങൾ ഉണ്ടായിരിക്കാം.

നൈറ്റ്സ്റ്റർ 440-ന് മാറ്റ്, ഗ്ലോസി ഫിനിഷിൽ കളർ ഓപ്ഷനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബൈക്കിന്റെ രൂപകൽപ്പനയ്ക്ക് രണ്ട് ഓപ്ഷനുകളും പിന്തുണയ്‌ക്കാൻ കഴിയുമെങ്കിലും, മാറ്റ് ഷേഡുകൾ കൂടുതൽ ആകർഷകമായി കാണപ്പെടാൻ സാധ്യതയുണ്ട്.

ഹീറോയുടെ വരാനിരിക്കുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ കോർ പ്രീമിയം, അപ്പർ പ്രീമിയം എന്നിങ്ങനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ലഭിക്കും. ഹീറോ നൈറ്റ്‌സ്റ്റർ 440 അപ്പർ പ്രീമിയം വിഭാഗത്തിൽ വരും. അതേസമയം പുതിയ കരിസ്മ എക്‌സ്‌എംആറും നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും കോർ പ്രീമിയം ഡിവിഷനിൽ ഉൾപ്പെടും. 

Latest Videos
Follow Us:
Download App:
  • android
  • ios