ഇനി ചെറിയ കളികളില്ല, നാല് പ്രീമിയം ബൈക്കുകളുമായി ജനപ്രിയ ഹീറോ!
കോർ പ്രീമിയം, അപ്പർ പ്രീമിയം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വരുന്ന നാല് പുതിയ പ്രീമിയം മോട്ടോർസൈക്കിളുകൾ കമ്പനിയുടെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡാണ് ഹീറോ മോട്ടോകോര്‍പ്. വരും വർഷങ്ങളിൽ നിർണ്ണായകമായ വിപണി വിഹിതം കൈവരിക്കാൻ ഹീറോ മോട്ടോകോർപ്പ് ലക്ഷ്യമിടുകയാണ്. പ്രീമിയം ബൈക്ക്, ഇലക്ട്രിക് വെഹിക്കിൾ (ഇവി) സെഗ്‌മെന്റുകളിലേക്ക് ചുവടുവെക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. കോർ പ്രീമിയം, അപ്പർ പ്രീമിയം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വരുന്ന നാല് പുതിയ പ്രീമിയം മോട്ടോർസൈക്കിളുകൾ കമ്പനിയുടെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോർ പ്രീമിയം ബൈക്കുകളിൽ ഫുൾ ഫെയർഡ് കരിസ്‍മ XMR ഉം ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും ഉൾപ്പെടാൻ സാധ്യതയുണ്ട്. അപ്പർ പ്രീമിയം മോഡലുകളിൽ ഉടൻ പുറത്തിറക്കാനിരിക്കുന്ന ഹാർലി-ഡേവിഡ്‌സൺ X440 ഉം ഒരു സ്ട്രീറ്റ്‌ഫൈറ്ററും ഉള്‍പ്പെടാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്കുകൾക്ക് 200 സിസിക്കും 400 സിസിക്കും ഇടയിൽ കരുത്തുണ്ടാകും. കൂടാതെ, അടുത്ത വർഷത്തോടെ 100-ലധികം ഡീലർഷിപ്പുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, ഒരു പ്രത്യേക റീട്ടെയിൽ ചാനലിലൂടെ വരാനിരിക്കുന്ന ഹീറോ പ്രീമിയം ബൈക്കുകൾ വിൽക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഐക്കണിക്ക് ഹീറോ കരിസ്മ നെയിംപ്ലേറ്റ് രാജ്യത്ത് തിരിച്ചുവരാൻ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തവണ, 25 പിഎസ് പവറും 20 എൻഎം ടോർക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ലിക്വിഡ് കൂൾഡ് 210 സിസി എഞ്ചിനിലാണ് ബൈക്ക് അവതരിപ്പിക്കുന്നത്. ഹീറോ കരിസ്‌മ എക്‌സ്‌എംആർ 210 എന്നാണ് മോഡലിന്റെ പേര്. എൽഇഡി ഇല്യൂമിനേഷൻ (ഹെഡ്‌ലൈറ്റ്, ഡിആർഎൽ, ഇൻഡിക്കേറ്ററുകൾ), ഉയർത്തിയ ഇന്ധന ടാങ്ക്, ഉയർന്ന സെറ്റ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, സ്‌പ്ലിറ്റ് സീറ്റ്, പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് എന്നിവയാണ് ബൈക്കിന്റെ സവിശേഷതകൾ. പിൻ സസ്പെൻഷൻ, എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയവയും ഇതിന് ലഭിക്കും.
ഹീറോ മോട്ടോകോര്‍പ്പും ഐക്കമിക്ക് അമേരിക്കൻ ഇരുചക്ര വാഹന ബ്രാൻഡായ ഹാര്‍ലിയും സംയുക്തമായി പുറത്തിറക്കുന്ന ഹാർലി -ഡേവിഡ്‌സൺ X440 , മെയ്ഡ്-ഇൻ-ഇന്ത്യ ബൈക്ക്, 2023 ജൂലൈ 3-ന് വിൽപ്പനയ്‌ക്കെത്തും. X440-ൽ സിംഗിൾ ഡൗൺ ട്യൂബ് ഫ്രെയിം, ഒരു യുഎസ്‍ഡി ഫോർക്ക്, ഇരട്ട ഷോക്ക് അബ്സോർബറുകൾ എന്നിവയുണ്ട്. എംആർഎഫ് ടയറുകൾ ഘടിപ്പിച്ച 18/17 ഇഞ്ച് വീലുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
440 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ശക്തിയും ടോർക്കും സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് 20bhp-യും 27Nm-ഉം നൽകുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 350-നേക്കാൾ ശക്തവും ടോർക്കിയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കിടുക്കൻ എഞ്ചിൻ, മോഹവില, 10 വര്‍ഷം വാറന്‍റിയും; പുത്തൻ ഷൈനുമായി ഹോണ്ട!