ലോകാ സമസ്‍താ സുഖിനോ ഭവന്തു, ലോകത്തിനാകെ വില കുറഞ്ഞ വണ്ടികള്‍, ഇതാ മഹീന്ദ്രയുടെ മാസ്റ്റർ പ്ലാൻ!

താങ്ങാനാവുന്ന വില വാഗ്‍ദാനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വിപണികൾക്ക് അനുയോജ്യമായ പുതിയ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി കമ്പനി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും (ഓട്ടോമോട്ടീവ് & ഫാം എക്യുപ്‌മെന്റ്) രാജേഷ് ജെജുരിക്കർ പറഞ്ഞു. 

Global strategy of Mahindra And Mahindra prn

ഹീന്ദ്ര ആൻഡ് മഹീന്ദ്ര അതിന്‍റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളും ഉൽപ്പന്ന പോർട്ട്‌ഫോളിയോയും വിപുലീകരിച്ചുകൊണ്ട് ഗണ്യമായ വരുമാന വർധനയിലേക്ക് ലക്ഷ്യമിടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള വിപണിയിൽ നിന്നുള്ള വരുമാനം ഏകദേശം മൂന്നിരട്ടിയാക്കാനാണ് ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ ലക്ഷ്യം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

താങ്ങാനാവുന്ന വില വാഗ്‍ദാനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോള വിപണികൾക്ക് അനുയോജ്യമായ പുതിയ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി കമ്പനി സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും (ഓട്ടോമോട്ടീവ് & ഫാം എക്യുപ്‌മെന്റ്) രാജേഷ് ജെജുരിക്കർ പറഞ്ഞു. തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ സാങ്കേതികമായി പുരോഗമിച്ചതും ആഗോളതലത്തിൽ ഫലപ്രദമായി മത്സരിക്കാൻ തക്കവിധം ആധുനികവുമാണെന്ന് മഹീന്ദ്ര വിശ്വസിക്കുന്നു.

മഹീന്ദ്രയുടെ വിജയകരമായ അന്താരാഷ്ട്ര വിപണികളിലൊന്ന് സൗത്ത് ആഫ്രിക്കയാണ്. അവിടെ അസംബ്ലിംഗ് സൗകര്യം പ്രവർത്തിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഉൽപ്പന്ന നിരയിൽ XUV300 സബ്‌കോംപാക്റ്റ് എസ്‍യുവി, XUV700 എസ്‍യുവി, സ്‍കോര്‍പിയോ എൻ കൂടാതെ പിക്കപ്പ് ട്രക്കുകളും വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്നു. നിലവിൽ, ആഫ്രിക്ക, ദക്ഷിണേഷ്യ, മിഡിൽ ഈസ്റ്റ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിലേക്ക് മഹീന്ദ്ര അതിന്റെ മോഡലുകൾ കയറ്റുമതി ചെയ്യുന്നു. ലാറ്റിനമേരിക്കയിലെ ചില ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ് (LHD) വിപണികളിലും കമ്പനിക്ക് പ്രവർത്തനമുണ്ട്. മഹീന്ദ്ര അതിന്റെ ബോൺ ഇലക്ട്രിക് ശ്രേണിയുമായി യൂറോപ്യൻ വിപണിയിൽ പ്രവേശിക്കാനും ഒരുങ്ങുകയാണ്. അത് 2024 അവസാനത്തോടെ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

"ക്ലച്ചുപിടിച്ചുവരുവാരുന്നു പക്ഷേ.." ഥാറിന്‍റെയും ജിംനിയുടെയും കഥകഴിക്കാൻ ടൊയോട്ട മിനി ലാൻഡ് ക്രൂയിസർ!

ഈ വർഷമാദ്യം, ബിഇ ( BE.05 , BE.07, and BE.09), XUV.e (XUV.e8, XUV.e9) എന്നീ ഉപബ്രാൻഡുകൾക്ക് കീഴിലുള്ള ബോൺ ഇലക്ട്രിക് എസ്‌യുവികൾ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു. ഈ ഇലക്ട്രിക് വാഹനങ്ങൾ മഹീന്ദ്രയുടെ മോഡുലാർ ഇൻഗ്ലോ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുകയും ഫോക്‌സ്‌വാഗൺ എംഇബി ആർക്കിടെക്ചറിൽ നിന്നുള്ള ഘടകങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും. മഹീന്ദ്ര XUV.e8, പ്രധാനമായും XUV700-ന്റെ ഇലക്ട്രിക് പതിപ്പ്, പുറത്തിറക്കുന്ന ആദ്യത്തെ പ്രൊഡക്ഷൻ-റെഡി മോഡൽ ആയിരിക്കും.

വരാനിരിക്കുന്ന എല്ലാ മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളും 60 മുതൽ 80 കിലോവാട്ട് വരെ ബാറ്ററി ശേഷിയും 175 കിലോവാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. ഇത് 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ അതിവേഗ ചാർജിംഗ് സാധ്യമാക്കുന്നു. നൂതന ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ , 3D ഇൻ-കാർ ഓഡിയോ സിസ്റ്റം, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയും ഈ ഈവികളിൽ വരും. ഇത് ഇവി സെഗ്‌മെന്റിൽ മഹീന്ദ്രയുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios