വമ്പൻ ഇവി പ്ലാനുകളുമായി ടാറ്റാ മോട്ടോഴ്സ്

ടാറ്റയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2027 അവസാനത്തോടെ ഇവികളുടെ വിൽപ്പന വിഹിതം 12 ശതമാനത്തിൽ നിന്ന് 25 ശതമാനമായും 2030 ഓടെ 50 ശതമാനമായും വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

Future EV plans of Tata Motors revealed prn

നിലവിൽ, രാജ്യത്തെ ഇലക്ട്രിക്ക് വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ് അതിന്റെ മൂന്ന് ഇലക്ട്രിക് മോഡലുകളായ നെക്‌സോൺ ഇവി (മാക്‌സ് ആൻഡ് പ്രൈം), ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവയുമായി മുന്നിലാണ്. 2023 മെയ് മാസത്തിൽ, ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും 5,805 യൂണിറ്റ് ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച് കമ്പനി 66 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ മൊത്തം ഇവി വിൽപ്പന 3,505 യൂണിറ്റായിരുന്നു.

ടാറ്റയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2027 അവസാനത്തോടെ ഇവികളുടെ വിൽപ്പന വിഹിതം 12 ശതമാനത്തിൽ നിന്ന് 25 ശതമാനമായും 2030 ഓടെ 50 ശതമാനമായും വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റ മോട്ടോഴ്‌സ് അവരുടെ ഇവി വിൽപ്പന 50,000 വാർഷിക വിൽപ്പന മാർക്കിൽ കടന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് പാദത്തിലെ മൊത്തം വിൽപ്പനയിൽ 12 ശതമാനം കമ്പനി സംഭാവന നല്‍കി. 

2024 സാമ്പത്തിക വർഷത്തിൽ, ഭാവി പദ്ധതികൾക്കായി നിക്ഷേപിക്കുകയും വിപണിയിലെ മത്സരക്ഷമത നിലനിർത്തുകയും ചെയ്യുമ്പോൾ ഗണ്യമായ വിൽപ്പന വളർച്ച കൈവരിക്കുക എന്നതാണ് കാർ നിർമ്മാതാവിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, രാജ്യത്തുടനീളം അതിന്റെ ഇവി വിൽപ്പനയും വിൽപ്പനാനന്തര ശൃംഖലയും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും വിപുലീകരിക്കും.

അടുത്ത നാല് മുതല്‍ അഞ്ച് വർഷത്തിനുള്ളിൽ 10 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതി ടാറ്റ മോട്ടോഴ്‌സ് സ്ഥിരീകരിച്ചിരുന്നു. പഞ്ച് ഇവി, അള്‍ട്രോസ് ഇവി, കര്‍വ്വ് ഇവി, അവിന്യ ഇവി, സിയറ ഇവി, സഫാരി ഇവി, ഹാരിയര്‍ ഇവി എന്നിവ ഉൾപ്പെടെ ഏഴ് പ്രധാന ഇലക്ട്രിക് കാർ ലോഞ്ചുകളെങ്കിലും ഉണ്ടാകും. പഞ്ചിന്റെ വൈദ്യുത പതിപ്പ് 2023 ന്റെ രണ്ടാം പകുതിയിൽ റോഡുകളിൽ എത്താൻ സാധ്യതയുണ്ട്.

ലോഞ്ച് ചെയ്‍തിട്ട് ആഴ്ചയൊന്ന് മാത്രം, പുത്തൻ മാരുതി ജിംനി വില്‍ക്കാൻ വച്ച് ഉടമ; കാരണം ഇതാണ്!

Latest Videos
Follow Us:
Download App:
  • android
  • ios