"ഇതെന്താ ഷോറൂമോ..?" ധോണിയുടെ ബൈക്ക് ശേഖരം കണ്ട് ഞെട്ടി വെങ്കിടേഷ് പ്രസാദ്!

വാഹനങ്ങളോടും മോട്ടോർ സൈക്കിളുകളോടുമുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ അഭിനിവേശം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ പോലെ തന്നെ ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ ധോണിയുടെ ഈ ഗാരേജിന്റെ ചില കാഴ്ചകൾ കണ്ട് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴിതാ ഈ ഗാരേജിന്‍റെ വിശ്വരൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് വാഹന - ക്രിക്കറ്റ് പ്രേമികള്‍. മുൻ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദിന് ഒപ്പമാണ് ധോണിയുടെ വാഹനശേഖരം കണ്ട് അമ്പരന്ന് നില്‍ക്കുന്നത്. 

Former cricketer Venkatesh Prasad stunned to see vehicle collection of MS Dhoni prn

വാഹന ശേഖരത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി എത്രമാത്രം സമ്പന്നനാണെന്ന് എല്ലാ ക്രിക്കറ്റ്, ഓട്ടോമൊബൈൽ പ്രേമികൾക്കും നന്നായി അറിയാം. തന്റെ എല്ലാ വിന്റേജ് മോട്ടോർസൈക്കിളുകൾക്കും വേണ്ടി മഹേന്ദ്ര സിംഗ് ധോണി ഒരു കൂറ്റൻ ഗാരേജ് തന്നെ നിർമ്മിച്ചിട്ടുണ്ട്. അതില്‍  അദ്ദേഹത്തിന്റെ കാറുകൾക്കും പ്രത്യേക ഏരിയ ഉണ്ട്.   വാഹനങ്ങളോടും മോട്ടോർ സൈക്കിളുകളോടുമുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ അഭിനിവേശം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ പോലെ തന്നെ ശ്രദ്ധേയമാണ്. മുൻകാലങ്ങളിൽ ധോണിയുടെ ഈ ഗാരേജിന്റെ ചില കാഴ്ചകൾ കണ്ട് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴിതാ ഈ ഗാരേജിന്‍റെ വിശ്വരൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് വാഹന - ക്രിക്കറ്റ് പ്രേമികള്‍. മുൻ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദിന് ഒപ്പമാണ് ധോണിയുടെ വാഹനശേഖരം കണ്ട് അമ്പരന്ന് നില്‍ക്കുന്നത്. 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് ധോണിയുടെ റാഞ്ചിയിലെ വീട്ടിലും അദ്ദേഹത്തിന്റെ വാഹന ഗ്യാരേജിലും നടത്തിയ സന്ദര്‍ശനമാണ് ഈ വാഹനശേഖരം ഇപ്പോള്‍ വൈറലാകാൻ കാരണം. വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയും അതിലെ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു. 

Former cricketer Venkatesh Prasad stunned to see vehicle collection of MS Dhoni prn

മഹേന്ദ്ര സിംഗി ധോണിയുടെ ഭാര്യ സാക്ഷി ധോണി പകര്‍ത്തിയ വീഡിയോയ്ക്കൊപ്പം വെങ്കിടേഷ് പ്രസാദ് ഇങ്ങനെ കുറിക്കുന്നു. 

"ഞാൻ ഒരു വ്യക്തിയിൽ ഞാൻ കണ്ട ഏറ്റവും ഭ്രാന്തമായ അഭിനിവേശമാണിത്. എന്തൊരു ശേഖരമാണിത്! എന്തൊരു മനുഷ്യനാണ് ധോണി! ഒരു  അവിശ്വസനീയമായ വ്യക്തി ആണ് അദ്ദേഹം. ഇത് അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിലെ ബൈക്കുകളുടെയും കാറുകളുടെയും ശേഖരത്തിന്റെ ഒരു കാഴ്ചയാണ്.." 

വിശാലമായ ഗാരേജില്‍ വെങ്കിടേഷ് പ്രസാദിനൊപ്പം മറ്റൊരു ക്രിക്കറ്ററായ സുനിൽ ജോഷിയും ഉണ്ട്. താന്‍ റാഞ്ചിയില്‍ എത്തുന്നത് ആദ്യമായല്ലെന്നും ഇത് നാലാം തവണയാണ് റാഞ്ചി സന്ദര്‍ശിക്കുന്നതെന്നും  പക്ഷെ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും വെങ്കിടേഷ് പ്രസാദ് വീഡിയോയില്‍ ധോണിയുടെ ഭാര്യയോട് പറയുന്നുണ്ട്. സുനില്‍ ജോഷിയും വാഹനശേഖരം കണ്ട് ഞെട്ടി. റാഞ്ചിയില്‍ ആദ്യമായല്ലെങ്കിലും ഒരു ലെജന്റിനൊപ്പം ആദ്യമാണെന്നും അതുപോലെ ഇത്തരത്തിലുള്ള ഒരു സെറ്റപ്പിലും ആദ്യമായാണെന്നാണ് വാഹനശേഖരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

കാറുകള്‍ 'പപ്പടമാകാതിരിക്കാൻ' കേന്ദ്രത്തിന്‍റെ 'സര്‍ജിക്കല്‍ സ്‍ട്രൈക്ക്', കയ്യടിച്ച് കാര്‍ കമ്പനികളും!

കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ശ്രദ്ധേയമായ ശേഖരം കൊണ്ട് നിറഞ്ഞിരിക്കുകയാണ് വീഡിയോയിലെ ധോണിയുടെ ഗാരേജ്. ഇവിടെ പാർക്ക് ചെയ്‍തിരിക്കുന്ന നിരവധി ശ്രദ്ധേയമായ വാഹനങ്ങൾ നമുക്ക് കാണാൻ കഴിയും. ധോണിയുടെ ക്രിക്കറ്റ് കരിയറിന്റെ ആദ്യ നാളുകളിൽ ആനന്ദ് മഹീന്ദ്ര സമ്മാനിച്ച പ്രത്യേകം കസ്റ്റമൈസ് ചെയ്‍ത മഹീന്ദ്ര സ്കോർപിയോയും അവയിൽ ഉൾപ്പെടുന്നു. ലാൻഡ് റോവർ ഡിഫെൻഡർ, നിസാൻ 1-ടൺ എന്നിവയും, ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏക മോഡലായ ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്കിനൊപ്പം ദൃശ്യമാണ്. കൂടാതെ, ഗാരേജിൽ  ഐക്കണിക് കവാസാക്കി നിൻജ H2 ഉൾപ്പെടെ ചില വിന്‍റേജ് മോഡലുകളും ഉണ്ട്. കൃത്യമായ എണ്ണം അറിയില്ലെങ്കിലും ബൈക്കുകള്‍ മാത്രം 100 എണ്ണത്തില്‍ അധികം വരുമെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ധോണിയുടെ ശേഖരത്തിലെ തിരിച്ചറിയാവുന്ന ചില വാഹന മോഡലുകള്‍ ഇവയാണെങ്കിലും, തിരിച്ചറിയാതെ മറഞ്ഞിരിക്കുന്ന മറഞ്ഞിരിക്കുന്ന കൂടുതൽ അപൂര്‍വ്വ മോഡലുകളും ഉണ്ട്. വിപുലമായ ഈ വാഹന ശേഖരം ഓട്ടോമൊബൈലുകളോടുള്ള ധോണിയുടെ യഥാർത്ഥ അഭിനിവേശം കാണിക്കുന്നു.അദ്ദേഹത്തിന്റെ ഗാരേജ് ഏതൊരു കാർ, മോട്ടോർ സൈക്കിൾ പ്രേമികളും കാണേണ്ട ഒരു കാഴ്ച തന്നെയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios