മുകളില്‍ ലോറി വീണിട്ടും 'പപ്പട'മാകാതെ ഒരു കാര്‍, പോറല്‍പോലുമേല്‍ക്കാതെ യാത്രികന്‍, കയ്യടിച്ച് ജനം!

കഴിഞ്ഞദിവസം നടന്ന ഈ ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

Ford EcoSport accident with Truck Virla Video

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞു. അപകടത്തില്‍ യാത്രികന്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ബംഗളൂരുവില്‍ നടന്ന ഈ ഞെട്ടിപ്പിക്കുന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ കോംപാക്ട് എസ്‍യുവി എക്കോസ്പോര്‍ട്ടാണ്  യാത്രികന്‍റെ ജീവന്‍ രക്ഷിച്ച് വാര്‍ത്തകളിലെ താരമായത്. ബംഗളൂരു എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം. കാറിന്‍റെ ഡാഷ്ബോര്‍ഡിലെ ക്യാമറയിലാണ് അപകടം ദൃശ്യം പതിഞ്ഞത്.  കുറഞ്ഞ വേഗതയില്‍ റോഡിന്റെ മധ്യനിരയിലൂടെ സഞ്ചരിക്കുന്ന കാറിനെയും എതിര്‍ദിശയില്‍ നിന്നും നിയന്ത്രണം നഷ്‍ടപ്പെട്ട്  മുകളിലേക്ക് പാഞ്ഞെത്തുന്ന  ട്രക്കിനെയും വീഡിയോയില്‍ കാണാം.  ട്രക്കിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ച് എക്കോ സ്പോര്‍ട്ടിലേക്ക് മറിയുകയായിരുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റോഡിലൂടെ തെന്നിമറിഞ്ഞെത്തിയ ലോറി എക്കോ സ്പോര്‍ട്ടിന്റെ മുന്നില്‍ ഇടിച്ചാണ്  നിന്നത്. സൈഡ് എയര്‍ബാഗ് റിലീസായതിനാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഡ്രൈവര്‍ പുറത്തേക്കിറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Ti-VCT പെട്രോള്‍, 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിനുകളാണ് എക്കോസ്‌പോര്‍ട്ടിന്‍റെ ഹൃദയം. 121.3 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.  5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് (പാഡില്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍. ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളിലാണ് വാഹനം എത്തുന്നത്. ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്‌പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios