ജൂലൈയിലെ കാര്‍ വില്‍പന; ഏറ്റവുമധികം പേര്‍ സ്വന്തമാക്കിയ പത്ത് മോഡലുകളില്‍ എട്ടെണ്ണവും ഒരിടത്തു നിന്നുതന്നെ
ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വന്തമാക്കിയ പത്ത് ജനപ്രിയ കാറുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ എട്ടെണ്ണവും മാരുതി സുസുക്കിയുടെ വാഹന മോഡലുകള്‍ തന്നെ. അതില്‍ തന്നെ മാരുതി സുസുക്കി സ്വിഫ്റ്റാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റുപോയ വാഹനം.
മുംബൈ: രാജ്യത്തെ പാസഞ്ചര്‍ വാഹന മേഖലയില്‍ വില്‍പന മുന്നോട്ട് കുതിക്കുക തന്നെയാണ്. ജൂലൈ മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഏതാണ്ട് 3.1 ശതമാനം വര്‍ദ്ധനവാണ് കാര്‍ വില്‍പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യത്ത് ആകമാനം 3,41,971 യൂണിറ്റുകളാണ് വിറ്റഴിഞ്ഞിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ ഇത് 3,52,492 യൂണിറ്റുകളായി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വന്തമാക്കിയ പത്ത് ജനപ്രിയ കാറുകളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതില്‍ എട്ടെണ്ണവും മാരുതി സുസുക്കിയുടെ വാഹന മോഡലുകള്‍ തന്നെ. അതില്‍ തന്നെ മാരുതി സുസുക്കി സ്വിഫ്റ്റാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റുപോയ വാഹനം. ജൂലൈയില്‍ 17,896 സ്വിഫ്റ്റുകള്‍ ഉപയോക്താക്കള്‍ വീടുകളിലെത്തിച്ചെന്നാണ് കണക്കുകള്‍. വില്‍പ്പന കണക്കുകളില്‍ തൊട്ടുപിന്നിലായി 16,725 യൂണിറ്റുകളോടെ മാരുതി ബലേനോയാണ് രണ്ടാം സ്ഥാനത്തുള്ളത്.
എതിരാളികളെ ബഹുദൂരം പിന്നിലാക്കി മാരുതി ബ്രെസ 16,543 യൂണിറ്റുകളോടെ മൂന്നാം സ്ഥാനത്തുണ്ട്. നേരത്തെ വാഹനഘടകങ്ങളുടെ ലഭ്യതയിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം വില്‍പനയില്‍ ഇടിവ് നേരിട്ട എര്‍ട്ടിഗ ആദ്യ പത്ത് മോഡലുകളുടെ പട്ടികയില്‍ ഇടം തിരിച്ചുപിടിച്ചു. നാലാം സ്ഥാനത്തുള്ള എര്‍ട്ടിഗയുടെ 14,352 യൂണിറ്റുകള്‍ വിറ്റുപോയി. ഹ്യൂണ്ടായി ക്രെറ്റയാണ് അഞ്ചാം സ്ഥാനത്ത്.
ജൂലൈ മാസത്തിലെ കാര്‍ വില്‍പന കണക്കുകള്‍ പ്രകാരം ആദ്യത്തെ പത്ത് വാഹന മോഡലുകളും അവയുടെ വിറ്റഴിഞ്ഞ എണ്ണവും ഇങ്ങനെയാണ്...
- മാരുതി സുസുക്കി സ്വിഫ്റ്റ് - 17,896 യൂണിറ്റുകള്‍
- മാരുതി സുസുക്കി ബലേനോ - 16,725 യൂണിറ്റുകള്‍
- മാരുതി സുസുക്കി ബ്രെസ - 16,543 യൂണിറ്റുകള്‍
- മാരുതി സുസുക്കി എര്‍ട്ടിഗ - 14,352 യൂണിറ്റുകള്‍
- ഹ്യൂണ്ടായി ക്രെറ്റ - 14,062 യൂണിറ്റുകള്‍
- മാരുതി സുസുക്കി ഡിസയര്‍ - 13,395 യൂണിറ്റുകള്‍
- മാരുതി സുസുക്കി ഫ്രോങ്ക്സ് - 13,220 യൂണിറ്റുകള്‍
- മാരുതി സുസുക്കി വാഗണ്‍ആര്‍ - 12,970 യൂണിറ്റുകള്‍
- ടാറ്റ നെക്സോണ്‍ - 12,349 uയൂണിറ്റുകള്‍
- മാരുതി സുസുക്കി ഈക്കോ - 12,037 യൂണിറ്റുകള്‍