ഇതാ ഇന്ത്യയ്ക്കായുള്ള ഹോണ്ടയുടെ പ്ലാനുകള്‍
കമ്പനിക്ക് ശക്തമായ ഒരു ഉൽപ്പന്ന തന്ത്രം ഉണ്ടെന്നും 2030 ഓടെ അഞ്ച് എസ്‌യുവികൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ് ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, ഹോണ്ട ഇപ്പോൾ ഒരു കൂട്ടം പുതിയ ഉൽപ്പന്ന ലോഞ്ചുകളിലൂടെ വിപണിയെ പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനിക്ക് ശക്തമായ ഒരു ഉൽപ്പന്ന തന്ത്രം ഉണ്ടെന്നും 2030 ഓടെ അഞ്ച് എസ്‌യുവികൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവ ഏതാനും മാസങ്ങൾക്കുള്ളിൽ വിൽപ്പനയ്‌ക്കെത്തും.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഹോണ്ട കാർസ് ഇന്ത്യ ഇലക്ട്രിക് വാഹന (ഇവി) രംഗത്തേക്കും കടക്കും . എലിവേറ്റ് എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പും ഇവി ഉൽപ്പന്ന നിരയിൽ ഉൾപ്പെടുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വാഹന വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗവും ഇവികളിൽ നിന്ന് നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്, അതിന്റെ ഇന്ത്യാ പദ്ധതി ആഗോള തന്ത്രവുമായി യോജിപ്പിക്കും. അങ്ങനെ ചെയ്യുന്നതിന്, ജാപ്പനീസ് വാഹന നിർമ്മാതാവ് കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ്, കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ റൂട്ടുകളിലൂടെ രാജ്യത്ത് പ്രീമിയം ആഗോള മോഡലുകൾ അവതരിപ്പിക്കാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യും.
ഷോറൂമുകളിൽ പുതിയ കസ്റ്റമർ ഇന്റർഫേസ് (സിഐ) അവതരിപ്പിക്കുന്നതുൾപ്പെടെ ഡീലർഷിപ്പ് ശൃംഖല നവീകരിക്കുന്നതിനായി ഹോണ്ട കാർസ് ഇന്ത്യ 260 കോടി രൂപയുടെ വൻ നിക്ഷേപം നടത്തി. നിലവിൽ, കമ്പനിക്ക് 238 നഗരങ്ങളിലായി ഏകദേശം 326 ടച്ച് പോയിന്റുകളുണ്ട്. അതിന്റെ മൊത്തം വിൽപ്പനയുടെ 30 ശതമാനവും ടയർ 3 നഗരങ്ങളിൽ നിന്നാണ്.
മുകളിൽ സൂചിപ്പിച്ചതുപോലെ, ജാപ്പനീസ് വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ അടുത്ത വലിയ ലോഞ്ച് ആയിരിക്കും ഹോണ്ട എലിവേറ്റ്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടൊയോട്ട ഹാരിയർ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടിഗ്വാൻ തുടങ്ങിയ എസ്‌യുവികൾക്ക് എതിരെയാണ് ഇത് സ്ഥാനം പിടിക്കുക. എലിവേറ്റിന് പിന്നാലെ 2024ൽ പുതിയ തലമുറ ഹോണ്ട അമേസും എത്തും.