പെട്രോള്‍, ഡീസല്‍ വണ്ടികള്‍ക്ക് രജിസ്‍ട്രേഷൻ കിട്ടില്ല; പുതിയ നിയമവുമായി ഈ സംസ്ഥാനം!

2022 സെപ്റ്റംബറിൽ ആണ് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്റെ സയൻസ് ആൻഡ് ടെക്‌നോളജി ആൻഡ് റിന്യൂവബിൾ എനർജി ഡിപ്പാർട്ട്‌മെന്റ് ഇലക്‌ട്രിക് വെഹിക്കിൾ പോളിസി അവതരിപ്പിച്ചത്. നാല് ചക്ര വാഹനങ്ങളിൽ 10 ശതമാനം കുറവും ഇരുചക്രവാഹനങ്ങളിൽ 35 ശതമാനം കുറവും നേടുക എന്നതായിരുന്നു നിരോധനത്തിന്റെ പ്രാരംഭ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷമായ 2023-24-ലെ ലക്ഷ്യങ്ങൾ കൂടുതൽ ശക്തമാണ്. ഇത് ഫോർ വീലറുകളിൽ 20 ശതമാനം കുറവും ഇരുചക്രവാഹനങ്ങളിൽ 70 ശതമാനം കുറവും ലക്ഷ്യമിടുന്നു. 

Chandigarh Govt plans to stop ICE vehicle registrations by the end of this year prn

ലക്‌ട്രിക്ക് അല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരോധനം നടപ്പാക്കാൻ ചണ്ഡീഗഡ് ഭരണകൂടം നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇലക്‌ട്രിക് വെഹിക്കിൾ പോളിസി 2022 അനുസരിച്ച് ഇന്ധന അധിഷ്‌ഠിത ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷൻ ജൂലൈ മാസത്തോടെ നിർത്തലാക്കുമെന്ന് ഇപ്പോള്‍ ചണ്ഡിഗഡ് ഭരണകൂടം അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം നാലു ചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 2023 ഡിസംബറോടെയും നിർത്തിവെക്കും. ഇന്ത്യൻ യൂണിയൻ ടെറിട്ടറി ഇലക്‌ട്രിക് വെഹിക്കിൾ പോളിസി 2022 പ്രകാരം ഇലക്‌ട്രിക് ഇതര വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്‍താവനയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 സെപ്റ്റംബറിൽ ആണ് ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്റെ സയൻസ് ആൻഡ് ടെക്‌നോളജി ആൻഡ് റിന്യൂവബിൾ എനർജി ഡിപ്പാർട്ട്‌മെന്റ് ഇലക്‌ട്രിക് വെഹിക്കിൾ പോളിസി അവതരിപ്പിച്ചത്. നാല് ചക്ര വാഹനങ്ങളിൽ 10 ശതമാനം കുറവും ഇരുചക്രവാഹനങ്ങളിൽ 35 ശതമാനം കുറവും നേടുക എന്നതായിരുന്നു നിരോധനത്തിന്റെ പ്രാരംഭ ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷമായ 2023-24-ലെ ലക്ഷ്യങ്ങൾ കൂടുതൽ ശക്തമാണ്. ഇത് ഫോർ വീലറുകളിൽ 20 ശതമാനം കുറവും ഇരുചക്രവാഹനങ്ങളിൽ 70 ശതമാനം കുറവും ലക്ഷ്യമിടുന്നു. 

ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി, ഈ വർഷം രജിസ്ട്രേഷന് അർഹതയുള്ള പെട്രോള്‍ ഇരുചക്രവാഹനങ്ങളുടെ എണ്ണം 6202 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു, അതേസമയം നാല് ചക്രവാഹനങ്ങളുടെ പരിധി 22,626 ആയി സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ഏപ്രിൽ മുതൽ 4032 ഇരുചക്ര വാഹനങ്ങളും 2685 ഫോർ വീലറുകളും രജിസ്റ്റർ ചെയ്‍തിട്ടുണ്ട്.

2024 ഓടെ ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണ്ണമായും നിർത്തലാക്കാനാണ് ഭരണകൂടത്തിന്റെ ദീർഘകാല പദ്ധതി. ഫോർ വീലറുകളുടെ രജിസ്ട്രേഷനും ക്രമേണ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.  ഇലക്‌ട്രിക് ഇതര ഇരുചക്രവാഹനങ്ങളുടെയും നാലുചക്രവാഹനങ്ങളുടെയും രജിസ്‌ട്രേഷൻ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ ചണ്ഡീഗഡിനുള്ളിൽ അത്തരം വാഹനങ്ങൾക്ക് ഇനിയുള്ള രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്ന് ചണ്ഡീഗഡ് ഗതാഗത ഡയറക്‌ടറും വാഹന രജിസ്‌ട്രേഷന്റെ ചുമതലയുള്ള അതോറിറ്റിയുമായ പ്രദ്യുമൻ സിംഗ് പറഞ്ഞതായി  ഇന്ത്യൻ എക്സപ്രസിനെ ഉദ്ദരിച്ച് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു . ഇലക്ട്രിക് അല്ലാത്ത ഇരുചക്രവാഹനങ്ങളുടെ ലക്ഷ്യം ജൂലൈ ആദ്യവാരത്തോടെ കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. അതേസമയം  ഇലക്ട്രിക്ക് അല്ലാത്ത ഫോർ വീലറുകളുടെ ലക്ഷ്യം ഡിസംബർ അവസാനത്തോടെ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനത്തിനെതിരെ ഫെഡറേഷൻ ഓഫ് ചണ്ഡിഗഡ് റീജിയൻ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ  രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ നയം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആളുകളെ നിർബന്ധിക്കുന്നുവെന്നും ഇത് സാമ്പത്തികമായി പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇത് ഏകദേശം 10,000 വ്യക്തികളെ ബാധിക്കുമെന്നും അവർ വാദിക്കുന്നു. പെട്ടെന്നുള്ള നിരോധനം ഡീലർഷിപ്പുകൾ അടച്ചുപൂട്ടുന്നതിനും നിരവധി ഇരുചക്രവാഹന ഡീലർമാരുടെ പാപ്പരത്തത്തിനും കാരണമാകുമെന്നും ഇത് ഗണ്യമായ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ, പുറം സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശിക്കാൻ കഴിയുമെന്നതിനാൽ നിരോധനം ഫലപ്രദമായി മലിനീകരണം കുറയ്ക്കില്ലെന്നും അസോസിയേഷൻ വാദിക്കുന്നു. പരമ്പരാഗത പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾ ചെലവേറിയതും വിശ്വാസ്യതയില്ലാത്തതുമാണെന്നും അവർ അവകാശപ്പെടുന്നു.

"ആറ്റിലേക്കച്ചുതാ.." ഇലക്ട്രിക് വണ്ടി വാങ്ങാനോ പ്ലാൻ? ഇതാ നിങ്ങൾ അറിയാത്ത അഞ്ച് 'ഭീകര' പ്രശ്‍നങ്ങൾ!

Latest Videos
Follow Us:
Download App:
  • android
  • ios