എട്ട് മാസത്തിനുള്ളില്‍ ഈ വാഹന ഉടമകള്‍ക്ക് ഈ സംസ്ഥാനം സഹായമായി നല്‍കിയത് 7.66 കോടി!

എട്ട് മാസത്തിനുള്ളിൽ 1,246 ബാറ്ററി പവർ, ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നതിനാണ് ഇൻസെന്റീവുകൾ അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Chandigarh Govt give Rs 7.66 crore in incentives for 1,246 EVs in eight months prn

ട്ട് മാസത്തിനുള്ളിൽ 1,246 ഇലക്ട്രിക് വാഹനങ്ങൾക്ക് 7.66 കോടി രൂപ ഇൻസെന്റീവായി അനുവദിച്ച്  ചണ്ഡിഗഡ് ഭരണകൂടം. നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയും വാങ്ങലും ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി ചണ്ഡീഗഡ് റിന്യൂവബിൾ എനർജി ആൻഡ് സയൻസ് & ടെക്നോളജി പ്രൊമോഷൻ സൊസൈറ്റി (CREST) ​​സെപ്റ്റംബറിൽ ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിനുശേഷമാണ് ഇത്രയും തുക അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  എട്ട് മാസത്തിനുള്ളിൽ 1,246 ബാറ്ററി പവർ, ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നതിനാണ് ഇൻസെന്റീവുകൾ അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇക്കാലയളവിൽ നഗരത്തിൽ വാങ്ങിയ ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങളുടെ മൊത്തം യൂണിറ്റുകളിൽ 326 ഫോർ വീലറുകളും 895 ഇരുചക്ര വാഹനങ്ങളും 25 മുച്ചക്ര വാഹനങ്ങളും ഉൾപ്പെടുന്നു. മൊത്തം സബ്‌സിഡിയായ 7.66 കോടി രൂപയിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കായി 2.03 കോടി രൂപയും നാലുചക്ര വാഹനങ്ങൾക്ക് 5.20 കോടി രൂപയും മുച്ചക്ര വാഹനങ്ങൾക്ക് 13 ലക്ഷം രൂപയും അനുവദിച്ചുവെന്ന് കണക്കുകൾ  വ്യക്തമാക്കുന്നു. 

ഇവ കൂടാതെ, നഗരത്തിൽ ഇവി നയം നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായ ചണ്ഡീഗഡ് റിന്യൂവബിൾ എനർജി ആൻഡ് സയൻസ് & ടെക്നോളജി പ്രൊമോഷൻ സൊസൈറ്റി ഇനിയും 40 പ്രോത്സാഹന അപേക്ഷകൾ കൂടി തീർപ്പാക്കാനുണ്ട്. കേന്ദ്രഭരണ പ്രദേശത്തിന്റെ അഞ്ച് വർഷത്തെ ഇവി നയത്തിന് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന് (എസ്ഒപി) ഭരണാനുമതി ലഭിച്ചു.

നഗരത്തിൽ പുതിയ ഇവികളോ ഹൈബ്രിഡ് വാഹനങ്ങളോ വാങ്ങുകയും പ്രാദേശിക രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റിയിൽ (RLA) രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇവി സ്‍കീം  നേരിട്ട് പ്രോത്സാഹനം നൽകുന്നു. ഇൻസെന്റീവുകൾ 2027 സെപ്റ്റംബർ 19 വരെയോ അല്ലെങ്കിൽ അധികൃതര്‍ തീരുമാനിക്കുന്ന സമയം വരെയോ നിലനിൽക്കും. എന്നാൽ, സർക്കാർ മേഖലയ്ക്ക് ഇവ ലഭ്യമല്ല.

ഇൻസെന്റീവ് തുക ലഭിക്കുന്നതിന്, ഇലക്ട്രിക്/ഹൈബ്രിഡ് വാഹനത്തിന്റെ ഉടമ പുതിയ വാഹനം വാങ്ങിയതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കേണ്ടതുണ്ടെന്ന് ചണ്ഡീഗഡ് റിന്യൂവബിൾ എനർജി ആൻഡ് സയൻസ് & ടെക്നോളജി പ്രൊമോഷൻ സൊസൈറ്റി അധികൃതര്‍ പറയുന്നു. ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി എല്ലാ രേഖകളും സ്വീകരിച്ച് 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഗുണഭോക്താവിന് ഇൻസെന്റീവുകൾ അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

"ആറ്റിലേക്കച്ചുതാ.." ഇലക്ട്രിക് വണ്ടി വാങ്ങാനോ പ്ലാൻ? ഇതാ നിങ്ങൾ അറിയാത്ത അഞ്ച് 'ഭീകര' പ്രശ്‍നങ്ങൾ!

Latest Videos
Follow Us:
Download App:
  • android
  • ios