Nirjala Ekadashi 2022 : നാളെ നിര്‍ജല ഏകാദശി ; ഈ വ്രതം ഒരു വർഷത്തെ ഫലം

Nirjala Ekadashi 2022 ഈ ഏകാദശിയുടെ ഫലം വര്‍ഷം മുഴുവന്‍ ലഭിക്കും. നിര്‍ജല ഏകാദശി ഉപവാസം ആചരിക്കുമ്പോള്‍, മനസ്സിന് വളരെയധികം സംയമനം പാലിക്കേണ്ടതാണ്. മറ്റുള്ളവരോട് വിരോധം ഉണ്ടാകരുത്. 

nirjala ekadashi 2022 is on june 11

ജലപാനം പോലും ഉപേക്ഷിച്ച്‌ ഈ വ്രതം നോറ്റാല്‍ ഐശ്വര്യവും ദീര്‍ഘായുസും ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശികളുടെ കൂട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് നിര്‍ജല ഏകാദശി(Nirjala Ekadashi 2022). 24 ഏകാദശികളാണ് വര്‍ഷത്തില്‍ ഉള്ളത്. ഇതില്‍ ഏറ്റവും മികച്ചതാണ് നിര്‍ജല ഏകാദശി. ഈ വര്‍ഷത്തെ നിര്‍ജല ഏകാദശി ജൂൺ 11നാണ്. 

ഈ ഏകാദശിയുടെ ഫലം വര്‍ഷം മുഴുവന്‍ ലഭിക്കും. നിര്‍ജല ഏകാദശി ഉപവാസം ആചരിക്കുമ്പോള്‍, മനസ്സിന് വളരെയധികം സംയമനം പാലിക്കേണ്ടതാണ്. മറ്റുള്ളവരോട് വിരോധം ഉണ്ടാകരുത്. അത് വലിയ നഷ്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുമത്രെ. നിര്‍ജല ഏകാദശി ദിനത്തില്‍ ദാനം ചെയ്യുന്നത് വളരെയധികം മികച്ച ഫലങ്ങള്‍ നൽകും. ഈ ദിനത്തില്‍ കഴിവ് പോലെ ദാനം ചെയ്യണം. അതിലൂടെ വിഷ്ണുപ്രീതി നേടാനും കൂടുതല്‍ ഐശ്വര്യമുണ്ടാകാനും സാധിക്കും. 

ജലം ദാനം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൗതുകം തോന്നുന്നുവോ? എന്നാല്‍ ഈ ദിവസം വെള്ളം ദാനം ചെയ്യുന്നത് വളരെ ഗുണകരമാണ്. ജലവിതരണം പൊതുജനങ്ങൾക്ക് ചെയ്യണം.അത് ജീവിതത്തില്‍ കയറ്റം നല്‍കും. ജീവിതത്തിലെ എല്ലാവിധ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാൻ മികച്ചതാണ്. 

വിശക്കുന്നയാള്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്നത് പുണ്യം കിട്ടുന്ന ഒരു പ്രവൃത്തിയാണ് . ഭക്ഷണം ദാനം ചെയ്യുന്നതിന് വലിയ പ്രാധാന്യം ആണ് ഈ ദിനത്തില്‍. അതിനാല്‍ പാവങ്ങള്‍ക്കത് ദാനം ചെയ്യുക. 

മഹാവിഷ്ണു ക്ഷേത്രത്തില്‍ പഴങ്ങള്‍ സമര്‍പ്പിക്കുകയും നേദിച്ച ശേഷം ദാനം ചെയ്യുകയും ചെയ്യുന്നത് നല്ലതാണ്. ഏകാദശി ദിനത്തിലെ മികച്ച ദാനങ്ങളില്‍ ഒന്നാണിത്. വിഷ്ണു ക്ഷേത്രത്തില്‍ വെള്ളം നിറച്ച ഒരു മണ്‍പാത്രം ദാനം ചെയ്യുന്നതും ഉത്തമമാണ്.

വെള്ളം നിറച്ച മണ്‍പാത്രം ദാനം ചെയ്യുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിനും ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സഹായിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഈ ദാനം.

പാണ്ഡവര്‍ എല്ലാം വ്രതം എടുക്കുമ്പോൾ അപ്പോൾ തനിക്ക് മാത്രം ഭക്ഷണം നിയന്ത്രിച്ചുള്ള ഒന്നും എടുക്കാൻ പറ്റുന്നില്ല എന്ന് വ്യാസ പരാതിപ്പെട്ടപ്പോൾ ഈ ഒരു ദിവസം വെള്ളം പോലും കുടിക്കാതെ വ്രതം എടുത്താൽ ഒരു വർഷത്തെ ഏകാദശിവ്രതത്തിന്‍റെ ഫലം ലഭി ക്കുമെന്ന് ഉപദേശിച്ചത് അനുസരിച്ച് ഭീമസേനൻ വ്രതമെടുത്തു എന്നാണ് ഐതിഹ്യം.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios