Maha Shivratri 2022: ശിവരാത്രി ബലിയും മഹാ ശിവരാത്രിയും ; അറിയാം ഈ ആചാരങ്ങള്‍...

ആണ്ട് ശ്രാദ്ധം കൂടാതെ കർക്കിടക വാവ് ബലിയും  വലിയ പ്രാധാന്യത്തോടെ ശിവരാത്രി ബലിയും നാം ഇടുന്നു. മോക്ഷം കിട്ടാത്ത ആത്മാക്കൾക്ക് വേണ്ടിയാണിത് ചെയ്യുന്നത്. 

Maha Shivaratri Prahar Puja Time and Significance

ശിവഭക്തരുടെ പ്രധാന ഉത്സവമാണ് ശിവരാത്രി ആഘോഷം. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതി മൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവ രാത്രി ആഘോഷം. ഉപവാസവും ഉറക്കം ഒഴിയുന്നതും ആണ് ആചാരങ്ങൾ. പഞ്ചഗവ്യം,ധാരയും, കൂ വളമാല ചാർത്തുകയും ചെയ്യും.ഓം നമ: ശിവായയും ,മഹാമൃത്യുഞ്ജയ മന്ത്രവും ജപിക്കുകയും ശിവപുരാണം വായിക്കുകയും വേണം. ഈ വർഷം മാർച്ച് രണ്ടിനാണ് ശിവരാത്രി ബലി ഇടേണ്ടത്. 

ഭാങ്ക് ചേർത്ത ലസ്സി എന്ന മധുരപാനീയം വടക്കേ ഇന്ത്യയിൽ ഈ ദിവസം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമായി അത് കണക്കാക്കുന്നു. ആലുവ മണപ്പുറം,വൈക്കം, ഏറ്റുമാനൂർ, കടത്തുരുത്തി,മാന്നാർ തൃക്കുരട്ടി,ഓച്ചിറ പരബ്രഹ്മം, തൃശ്ശൂർ വടക്കുന്നാഥൻ ,കണ്ണൂർ രാജരാജേശ്വര,തിരുവനന്തപുരം ശ്രീകണ്ഠേശ്വരം തുടങ്ങി എല്ലാ ശിവക്ഷേത്രങ്ങളിലും ഇത് ആഘോഷിക്കുന്നു. 

ഐതീഹ്യം:-

ജരാനര ബാധിക്കാനുള്ള ശാപമേറ്റ ദേവന്മാർ അസുരൻമാരുടെ സഹായത്തോടെ പാലാഴി മഥനം ആരംഭിച്ചു .എന്നാൽ പാലാഴിമഥനം നീണ്ടു പോയി തുടർന്നു,വാസുകി അസ്വസ്ഥയായി ശർദിച്ച കാളകൂടവിഷം ലോക രക്ഷയ്ക്കായി പരമശിവൻ കുടിച്ചു.വിഷം വയറ്റിലെത്താതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്ത് പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാർ പരമശിവനായി പ്രാർത്ഥിച്ചു. വിഷം ശിവന്റെ കഴുത്തിൽ അടിഞ്ഞുകൂടി ശിവൻ നീലകണ്ഠൻ ആയി. 

ഭഗവാന് ആപത്തുണ്ടാകാതെ പാർവതീയും മറ്റുളളവരും ഉറക്കമൊഴിച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.ശിവനും പാർവതിയും വിവാഹംകഴിച്ച ദിവസമാണിതെന്നും കഥയും ഉണ്ട്.വിഷം തൊട്ടാൽ ഇന്നും രാത്രി ഉറക്കം ഒഴിക്കണം.ഈ ദിവസം ഉറക്കമൊഴിഞ്ഞ് കൂവള ഇല ശിവലിംഗത്തിൽ സമർപ്പിച്ചാൽ അവർ മരണാനന്തരം ശിവലോകത്ത് എത്തുമെന്നാണ് വിശ്വാസം.

ശിവരാത്രി ദിവസം പിതൃക്കൾക്കായി ബലി കർമ്മങ്ങളും അനുഷ്ഠിക്കുന്നു. ആണ്ട് ശ്രാദ്ധം കൂടാതെ കർക്കിടക വാവ് ബലിയും വലിയ പ്രാധാന്യത്തോടെ ശിവരാത്രി ബലിയും നാം ഇടുന്നു. മോക്ഷം കിട്ടാത്ത ആത്മാക്കൾക്ക് വേണ്ടിയാണിത് ചെയ്യുന്നത്. ഏഴു തലമുറ മുമ്പുളളവർക്ക് വരെ ഇതിന്റെ ഫലം കിട്ടും.

ആവാഹിച്ച്  ഒഴിവാക്കിയാലും കാശിയിലോ രാമേശ്വരത്തോ സമർപ്പിച്ചാലും ആണ്ട് ബലി നിർബന്ധമായും ഇടണം.അത് മുടങ്ങിവർ  ഈ ബലി തീർച്ചയായും ഇടുക.അടുത്ത വർഷം വരെ  കാത്തിരിക്കരുത്. പിതൃബലി ഇടാതിരിക്കാൻ ഒഴിവില്ല എന്ന് മഹാവിഷ് ണു ഗരുഡപുരാണത്തിൽ പറയുന്നു. ആലുവ മണപ്പുറത്തെ ശിവ രാത്രിയും ബലി കർമവും ഏറെ പ്രസിദ്ധമാണ്.

ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യവും ചരിത്രത്തെയും കുറിച്ചറിയാം

തയ്യാറാക്കിയത്:
Dr. P.B. Rajesh 
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios