തിരുവാതിര ദിന പ്രത്യേകതകൾ എന്തൊക്കെ?

തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌ തിരുവാതിരപ്പുഴക്ക്. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചു കൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. 

know the importance of dhanumasa thiruvathira

പരമശിവൻറെ തിരുനാളായി ക രുതപെടുന്ന തിരുവാതിര ആ ഘോഷിക്കുന്ന പുണ്യമാസമാ ണ് ധനു മാസം.ധനുവിന്റെ മ റ്റൊരു പേരാണ് മാർകഴി എന്ന ത്.

"മാസങ്ങളിൽ ഞാൻ ധനുമാസം എന്ന്‌  ശ്രീകൃഷ്ണൻ ഭഗവ ത്  ഗീതയിൽ പറഞ്ഞിട്ടുണ്ട്‌."..

"ബൃഹത്സാമ തഥാ സാമ്നാം
ഗായത്രീ ഛന്ദസാമഹം
മാസാനാം മാർഗശീർഷോƒഹം
ഋതൂനാം കുസുമാകരഃ".....(ഭഗവദ്ഗീത അദ്ധ്യായം വിഭൂ തിയോഗം 35).

അതുപോലെ സാമവേദത്തി ലെ ഗാനങ്ങളിൽ ബൃഹത്സാമ എന്ന ഗാനം ഞാനാണ്. ഛന്ദോ നിബദ്ധങ്ങളായ മന്ത്രങ്ങളിൽ ഗായത്രിയും മാസങ്ങളിൽ "ധ നുവും" ഋതുക്കളിൽ വസന്തവും ഞാനാകുന്നു.

ഭാരതത്തിൽ സ്ത്രീകൾ വളരെ പ്രാധാന്യത്തോടെ ആചരിക്കു ന്ന സ്ത്രീകളുടെ മാത്രം എന്ന് പറയാവുന്നതുമായ ഒരു അനു ഷ്ടാനമാണ് തിരുവാതിര. അനേക നാളത്തെ തപസിനു ശേഷം പാർവതിയിൽ സംപ്രീ തനായ പരമേശ്വരൻ ദേവിയെ പത്നിയായി വരിച്ച ദിനമായും തിരുവാതിര കരുതപെടുന്നു.

 മംഗല്യവതികളായ സ്ത്രീകൾ ദീർഘമംഗല്യത്തിനും യുവതികൾ ഭർതൃ ലാഭത്തിനും തിരുവാതിര വ്രതം അനുഷ്ടിക്കുന്നു. പാർവതിയെ സ്തുതിച്ചു കൊ ണ്ടു സൂര്യോദയത്തിനു മുമ്പ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോമ്പ് നോക്കൽ, നാമജപം, തിരുവാതിരക്കളി, ഉറക്കമൊ ഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്ക ൽ, പാതിരാപ്പൂ ചൂടൽ എന്നിവ യൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചട ങ്ങുകൾ.ശിവ ക്ഷേത്രങ്ങളി ൽ വിശേഷമാണ്.

തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണ മാണ്‌ തിരുവാതിരപ്പുഴക്ക്. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളി ച്ച് വിളക്ക് കത്തിച്ചു കൊണ്ടാ ണ്‌ തിരുവാതിര വ്രതം എടുക്കു ന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവ സവും പ്രാതലും ഉച്ചഭക്ഷണ വും ഓരോ കിഴങ്ങു വർഗ്ഗം ആ യിരിക്കും. അരിയാഹാരം ദിവ സത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കൂ.

എഴുതിയത്:

ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ഓണഫലം 2023 ; നിങ്ങൾക്കെങ്ങനെ?


 

Latest Videos
Follow Us:
Download App:
  • android
  • ios