കന്നി മാസം ആയില്യം വാസുകിയുടെ പിറന്നാൾ

നാഗക്ഷത്രീയ വംശം ഇന്നും അതിൻ്റെ പരമ്പരകളാൽ കുലദേവതകൾ അവരുടെ പ്രീതിക്കും കുല ഗുരുവായ കശ്യപ ഗുരുവിൻ്റെ പ്രീതിക്ക് കാവുകളിൽ  തിരിവച്ച് തൊഴുതു നൂറും പാലും സമർപ്പിച്ചു സർപ്പബലിയും നൽകുന്നു.
 

kanni ayilyam importance and significance

പരമശിവന്റെ കഴുത്തിൽ കിടക്കുന്ന നാഗരാജാവ് വാസുകിയുടെ ജന്മദിനം ആണ് കന്നിമാസ ആയില്യം .ഭാരതീയ പുരാണപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി. വാസുകി കശ്യപമുനിയുടേയും കദ്രുവിന്റെയും പുത്രനാണ്. 

ചൈനീസ്, ജാപ്പനീസ് ഐതിഹ്യങ്ങളിൽ വാസുകി എട്ട് മഹാനാഗങ്ങളിൽ ഒരാളാണ്. മറ്റുള്ളവർ നന്ദ അഥവാനാഗരാജ, ഉപനന്ദ, സാഗര അഥവാ ശങ്കര, തക്ഷകൻ, ബലവാൻ, അനവതപ്ത, ഉത്പല എന്നിവരാണ്.വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. പാലാഴി മഥ നത്തിൽ കയറായത് വാസുകിയാണ്.

പാഞ്ചാല ദേശത്തെ അഹിക്ഷേത്രയിൽ നി ന്നും ഭാരതത്തിൻ്റെ ദക്ഷിണ ദിക്കിലേക്ക് കുടിയിറങ്ങി വന്ന ഒരു നാഗ വംശം,കശ്യപ സന്തതികൾ അവരുടെ നെഞ്ചോടു ചേർത്ത് കൊണ്ടുവന്നതാണ് എന്നാണ് വിശ്വാസം.  അങ്ങിനെ പലയിടങ്ങളിൽ കുടിയിരുത്തപെട്ട അഷ്ട നാഗങ്ങളെയും, കരിമണി, മണിനാഗ ങ്ങളെയും നമ്മൾ കുലം അനുസരിച്ച് ആരാധിക്കുന്നു. 

നാഗക്ഷത്രീയ വംശം ഇന്നും അതിൻ്റെ പരമ്പരകളാൽ കുലദേവതകൾ അവരുടെ പ്രീതിക്കും കുല ഗുരുവായ കശ്യപ ഗുരുവിൻ്റെ പ്രീതിക്ക് കാവുകളിൽ  തിരിവച്ച് തൊഴുതു നൂറും പാലും സമർപ്പിച്ചു സർപ്പബലിയും നൽകുന്നു.

കന്നി മാസത്തിലെ ആയില്യ ദിനത്തിൽ സർപ്പപ്രീതിക്കായി ആരാധന നടത്താൻ ഏറ്റവും ഉത്തമമായ ദിനമാണിത്. സർപ്പപ്രീതി ലഭിച്ചാൽ സന്താനസൗഭാഗ്യവും മക്കൾക്ക് അഭിവൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളും സർപ്പപ്രീതിയിലൂടെ സന്താനസൗഖ്യമുണ്ടാകുമെന്നു ജ്യോതിഷഗ്രന്ഥങ്ങളും പറയുന്നു.

നാഗദേവതാപ്രാധാന്യമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിൽ ഇന്ന് ആയില്യം പൂജ നടക്കും. പ്രസിദ്ധമായ മണ്ണാറശാല ആയില്യം ആചരിക്കുന്നത് തുലാമാസത്തിലെ ആയില്യം നാളിലാണ്. ആയില്യം നക്ഷത്രം സർപ്പങ്ങളുമായി ബന്ധപ്പെട്ടതാണ്. നാഗരാജാവിന്റെ നക്ഷത്രം ആയില്യമാണെന്നാണു വിശ്വാസം. 

ഡോ: പി.ബി.രാജേഷ്
Mob: 9846033337 

Read more നവരാത്രി ആഘോഷവും ഐതിഹ്യവും

 

Latest Videos
Follow Us:
Download App:
  • android
  • ios