Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
അപ്രതീക്ഷിതമായി ഒഴിക്കാനാവാത്ത ചെലവുകള്‍ വരാം. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരാം. അറിയാം നിങ്ങളുടെ ഇന്ന്...
മേടം രാശിയില്‍ ജനിച്ചവര്‍...
സര്‍ക്കാര്‍ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും എളുപ്പത്തില്‍ ചെയ്യാൻ സാധിക്കും. ഇത് മനസിന് സന്തോഷം നല്‍കാം. കുടുംബത്തിന്‍റെ സന്തോഷത്തിനും സമാധാനത്തിനും നിങ്ങള്‍ മുൻതൂക്കം നല്‍കാം. കുട്ടികളുടെ പഠനവുമായോ കരിയറുമായോ ബന്ധപ്പെട്ട ഉത്കണ്ഠകള്‍ നീങ്ങാം. അപ്രതീക്ഷിതമായി ഒഴിക്കാനാവാത്ത ചെലവുകള്‍ വരാം. ഇത് ബഡ്ജറ്റിനെ ബാധിക്കാം. സാമൂഹികകാര്യങ്ങളില്‍ നെഗറ്റീവായ ആളുകളെ അടുപ്പിക്കാതിരിക്കുക. ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. ദാമ്പത്യം സുഖരമായി പോകാം. കഫക്കെട്ട് അസ്വസ്ഥതയുണ്ടാക്കാം.
ഇടവം രാശിയില്‍ ജനിച്ചവര്‍...
ചില പ്രശ്നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടാം. പഴയ തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെടാം. പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്ക് വിജയം നേടാം. ചില ജോലികള്‍ മുടങ്ങുന്നത് സംശങ്ങളിലേക്ക് നയിക്കാം. സുഹൃത്തുക്കളുടെ മേല്‍ വരുന്ന ഈ സംശയം കേവലം സംശയമായി മാത്രം കണക്കാക്കുക. അപരിചിതരുമായി അധികം ബന്ധം വേണ്ട. കുടുംബത്തില്‍ പുറത്തുനിന്നുള്ളവരെ അധികം അടുപ്പിക്കരുത്. ബിസിനസില്‍ ചില വെല്ലുവിളികള്‍ വരാം. പങ്കാളിയുടെ ആരോഗ്യത്തില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകാം. ജോലിഭാരം കൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ നേരിടാം.
മിഥുനം രാശിയിൽ ജനിച്ചവര്‍...
വീട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ ഉള്ള പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. ഏത് കാര്യത്തിനും ക്ഷമ കാണിക്കണം. ദേഷ്യവും തിടുക്കവും സാഹചര്യങ്ങള്‍ മോശമാവുകയേ ഉള്ളൂ. ബിസിനസില്‍ ചില പ്രശ്നങ്ങള്‍ വരാം. വീടും ബിസിനസും ഒത്തുകൊണ്ടുപോകാൻ സാധിക്കും. തളര്‍ച്ചയും സ്ട്രെസും ആരോഗ്യത്തെ ബാധിക്കാം.
കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
കുട്ടികളുമായി ബന്ധപ്പെട്ട പ്രത്യേകമായ ജോലികള്‍ ചെയ്തുതീര്‍ക്കുന്നത് വഴി ആശ്വാസം തോന്നാം. വീട്ടിലാര്‍ക്കെങ്കിലും നല്ല വിവാഹലോചനകള്‍ വരാം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുക. പണത്തിന്‍റെ കാര്യത്തില്‍ ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക. ചെറുപ്പക്കാര്‍ക്ക് പഠനത്തിലോ കരിയറിലോ ശ്രദ്ധ നല്‍കാൻ സാധിക്കും. ബിസിനസ് കാര്യങ്ങളില്‍ ഗൗരവമായി ജോലി ചെയ്യുക. ഭാര്യയും ഭര്‍ത്താവിനുമിടയില്‍ പോകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ നീങ്ങാം.
ചിങ്ങം രാശിയില്‍ ജനിച്ചവര്‍...
ഏറെ നാളായി തുടര്‍ന്നിരുന്ന ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാം. നിങ്ങള്‍ക്ക് ഗുണകരമാകുന്ന ഉപദേശങ്ങള്‍ ലഭിക്കാം. വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരാം. ബിസിനസിലെ നഷ്ടവും മാന്ദ്യവും കാരണം വീട്ടിലെ ചെലവുകള്‍ ചുരുക്കേണ്ടിവരാം. കടം എടുക്കാതിരിക്കുക. ബിസിനസില്‍ ലളിതമായും എന്നാല്‍ ഗൗരവമായും പ്രവര്‍ത്തിക്കുക. ദാമ്പത്യം മധുരമായി പോകാം. ആരോഗ്യനിലയും തൃപ്തികരം.
കന്നി രാശിയിൽ ജനിച്ചവര്‍...
കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കും. സാമ്പത്തികകാര്യങ്ങള്‍ ഏകോപിപ്പിക്കാൻ സാധിക്കും. ചിലര്‍ക്ക് നിങ്ങളെ കൊണ്ട് ഗുണങ്ങളുണ്ടാകും. ഏത് കാര്യങ്ങളും രഹസ്യമായി ചെയ്യാൻ ശ്രമിക്കുക. ബന്ധുക്കളുമായി പണമിടപാട് നടത്തുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസില്‍ നിന്ന് മെച്ചം ലഭിക്കും. ദാമ്പത്യം സ്നേഹപൂര്‍ണമായി പോകാം. നെഗറ്റീവ് ആയ ആളുകളില്‍ നിന്ന് അകലം പാലിക്കുക.
തുലാം രാശിയിൽ ജനിച്ചവര്‍...
ഫോണ്‍ കോളിലൂടെ പ്രധാനപ്പെട്ട സന്ദേശം തേടിയെത്താം. മതപരമോ ആത്മീയമോ ആയ കാര്യങ്ങളില്‍ മുഴുകാം. ഭാവിപദ്ധതികള്‍ രൂപീകരിക്കുമ്പോള്‍ സ്വന്തം തീരുമാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. മറ്റുള്ളവരെ വിശ്വസിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രശ്നമായി വരാം. കടം നല്‍കിയ പണം തിരികെ ലഭിക്കാം. പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ഗുണകരമാകാം. മൈഗ്രേയ്ൻ ബാധിക്കാം.
വൃശ്ചികം രാശിയിൽ ജനിച്ചവര്‍...
അനാവശ്യമായ കാര്യങ്ങള്‍ക്ക് സമയം കളയാതെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക. ദീര്‍ഘനാളായി തുടര്‍ന്നിരുന്ന ഉത്കണ്ഠയ്ക്കും മാനസികസമ്മര്‍ദ്ദത്തിനും ആശ്വാസം ലഭിക്കാം. എന്ത് ചെയ്യുമ്പോഴും അതിന്‍റെ പോസിറ്റീവ്- നെഗറ്റീവ് ഫലങ്ങളെ കുറിച്ച് ചിന്തിക്കുക. സ്ഥലമിടപാടില്‍ വലിയ ലാഭം പ്രതീക്ഷിക്കാതിരിക്കുക. അത്യാഗ്രഹങ്ങള്‍ അപകടം വരുത്തും. ദേഷ്യം സാഹചര്യങ്ങളെ മോശമാക്കാം. ബിസിനസില്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കാൻ സാധിക്കും. ദാമ്പത്യം സന്തോഷകരമായി പോകാം. പതിവായ ചെക്കപ്പുകള്‍ വേണം.
ധനു രാശിയിൽ ജനിച്ചവര്‍...
വീട്ടുജോലികളില്‍ സമയം ചെലവിടാം. മതപരമായ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. നിങ്ങള്‍ക്ക് ആദരം കൂടുതല്‍ ലഭിക്കാം. മടി നിങ്ങളെ കടന്നുപിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സംശയദൃഷ്ടി മറ്റുള്ളവരെ കുഴപ്പിക്കാം. ഇതിന് അനുസരിച്ച് പെരുമാറ്റം നിയന്ത്രിക്കണം. പുതിയ പദ്ധതികള്‍ രൂപീകരിക്കാൻ അനുയോജ്യമായ സമയം. ഓഫീസില്‍ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയും. മലിനീകരണമുള്ള സ്ഥലങ്ങളിലും തിരക്കുള്ളയിടങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
മകരം രാശിയിൽ ജനിച്ചവര്‍...
അടുത്ത ബന്ധുക്കളുടെ ചില പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് നിങ്ങളുടെ ഇടപെടലുകള്‍ സഹായകരമായിരിക്കും. നിങ്ങളുടെ ബുദ്ധിയും കഴിവും പ്രകീര്‍ത്തിക്കപ്പെടാം. ശുഭവാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താം. ചിലര്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കാം. ഇവരുമായി ഇടപഴകാതിരിക്കുക. കുടുംബത്തിന്‍റെയും ജോലിയുടെയും ഉത്തരവാദിത്തം ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുക. എല്ലാവരുമായും ഒത്തുപോകാൻ ശ്രദ്ധിക്കുക. ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വീട്ടുകാര്യവുമായി ബന്ധപ്പെട്ട് തര്‍ക്കം വരാം. ആരോഗ്യനില തൃപ്തികരം.
കുംഭം രാശിയിൽ ജനിച്ചവര്‍...
കുടുംബത്തോടൊപ്പം ഷോപ്പിംഗ് അടക്കമുള്ള വിനോദകാര്യങ്ങളില്‍ മുഴുകാം. നിങ്ങളെടുത്ത പ്രധാനപ്പെട്ടൊരു തീരുമാനം പ്രകീര്‍ത്തിക്കപ്പെടാം. സാമ്പത്തികമായി വലിയ നേട്ടമുണ്ടാവുകയില്ല. ഇത് നിരാശയേകാം. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമുണ്ടാവുകയില്ല. ബിസിനസുമായി ബന്ധപ്പെട്ടുള്ള പുതിയ അറിവുകള്‍ നേടാം. ചില പ്രശ്നങ്ങള്‍ക്ക് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പരിഹാരം തേടാം. ഉദരരോഗങ്ങള്‍ നിങ്ങളെ അലട്ടാം.
മീനം രാശിയിൽ ജനിച്ചവര്‍...
വീട് വൃത്തിയാക്കലും മറ്റുമായി സമയം ചെലവിടാം. സ്നേഹിക്കുന്നവര്‍ക്കായി അല്‍പസമയം ചെലവിടാനും അവരോട് അത് പ്രകടിപ്പിക്കാനും കഴിയണം. കൃത്യമായ തീരുമാനം കൃത്യമായ സമയത്ത് എടുക്കാൻ കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അയല്‍ക്കാരുമായി ചില തര്‍ക്കങ്ങളുണ്ടാകാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അധികം ഇടപെടാതിരിക്കുക. അടുത്തൊരു സുഹൃത്തുമായി ബന്ധപ്പെട്ട അശുഭവാര്‍ത്ത മനസിനെ നിരാശയിലാക്കാം. ബിസിനസില്‍ ചില പ്രശ്നങ്ങളുണ്ടാകാം. ഭാര്യയും ഭര്‍ത്താവും ഒത്തൊരുമയോടെ മുന്നോട്ടുപോകണം. റിസ്കുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക.