ചളവറ ചേമ്പറ്റ പൂരാഘോഷത്തിൻ്റെ പ്രാദേശിക വേലാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിൽ എല്ലാം ഇന്നലെ അപകടത്തിന് തൊട്ട് മുമ്പ് വരെ സജീവമായി ഉണ്ടായിരുന്നതാണ് യുവാവ്.
പാലക്കാട്: വാണിയംകുളം കോതകുർശ്ശി റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്. കോതയൂർ വായനശാലയ്ക്ക് സമീപത്തായാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. ആംബുലൻസിൽ ഉടനെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചളവറ ചേമ്പറ്റ പൂരാഘോഷത്തിൻ്റെ പ്രാദേശിക വേലാഘോഷത്തിന്റെ മുന്നൊരുക്കങ്ങളിൽ എല്ലാം ഇന്നലെ അപകടത്തിന് തൊട്ട് മുമ്പ് വരെ സജീവമായി ഉണ്ടായിരുന്നതാണ് യുവാവ്. ഇത് കഴിഞ്ഞ് യുവാവ് തിരികെ വാണിയംകുളം ഭാഗത്തേക്ക് വരുന്നതിനിടയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
1700ലേറെ വൻകുടൽ ശസ്ത്രക്രിയകൾ; കാൻസർ ശസ്ത്രക്രിയയിൽ മികവുമായി എറണാകുളം ജനറൽ ആശുപത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം