പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കുന്നത്
കൊച്ചി: കാൻസർ ശസ്ത്രക്രിയയിൽ എറണാകുളം ജനറൽ ആശുപത്രി പുതിയൊരു നാഴികക്കല്ല് പിന്നിട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുവരെ 1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. ഇതിൽ 1300 ഓളം ലാപ്രോസ്‌കോപ്പിക് കീഹോൾ ശസ്ത്രക്രിയകളാണ്. പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം തുടങ്ങിയ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല ആശുപത്രി എന്ന നിലയിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള മുന്നേറ്റങ്ങളാണ് എറണാകുളം ജനറൽ ആശുപത്രി നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റേഡിയേഷൻ തെറാപ്പിക്ക് ലിനാക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള സെൻട്രൽ ലാബ്, ആൻജിയോഗ്രാഫിക്കും ആൻജിയോപ്ലാസ്റ്റിക്കുമുള്ള കാർഡിയാക് കാത്ത്‌ലാബ്, കളർഡോപ്ലർ, എക്കോ കാർഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം