മഴക്കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

By Web Team  |  First Published Jun 28, 2020, 9:07 PM IST

കാലാവസ്ഥ എപ്പോഴും ആരോഗ്യകാര്യങ്ങളില്‍ പ്രത്യക്ഷമായിത്തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ കാലാവസ്ഥയെക്കൂടി കണക്കിലെടുത്ത് വേണം 'ലൈഫ്‌സ്റ്റൈല്‍' തീരുമാനം. അത്തരത്തില്‍ മഴക്കാലത്ത് ഗര്‍ഭിണികള്‍ കരതേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്


ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ പൊതുവില്‍ ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗര്‍ഭിണിയാകും മുമ്പുള്ള ജീവിതരീതികളില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞിനേയും അതിന്റെ ആരോഗ്യത്തേയും സുരക്ഷയേയും കൂടി കരുതിക്കൊണ്ട് വേണം ഗര്‍ഭാവസ്ഥയില്‍ 'ലൈഫ്‌സ്റ്റൈല്‍' തെരഞ്ഞെടുക്കാന്‍. 

ഇതില്‍ തന്നെ കാലാവസ്ഥയെക്കുറിച്ച് മിക്കവരും ശ്രദ്ധിക്കാറില്ല. കാലാവസ്ഥ എപ്പോഴും ആരോഗ്യകാര്യങ്ങളില്‍ പ്രത്യക്ഷമായിത്തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ കാലാവസ്ഥയെക്കൂടി കണക്കിലെടുത്ത് വേണം 'ലൈഫ്‌സ്റ്റൈല്‍' തീരുമാനം. അത്തരത്തില്‍ മഴക്കാലത്ത് ഗര്‍ഭിണികള്‍ കരതേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Latest Videos

undefined

ഒന്ന്...

മഴക്കാലത്ത് മിക്കവാറും ഉയര്‍ന്നുവരുന്ന ഒരു പ്രശ്‌നം ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന അസുഖങ്ങളാണ്. 

 

 

വ്യക്തി ശുചിത്വവും ഒപ്പം ചുറ്റുപാടിന്റെ ശുചിത്വവും ഇക്കാലത്ത് ഗര്‍ഭിണികള്‍ ഉറപ്പുവരുത്തുക. 

രണ്ട്...

മഴക്കാലത്ത് നേരിടുന്ന മറ്റൊരു പ്രധാന വിഷയം കൊതുകുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങളാണ്. ഗര്‍ഭിണികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍ വീടിനകത്തോ പരിസരങ്ങളിലോ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും കൊതുകുകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യങ്ങളില്ലെന്നും ഉറപ്പാക്കുക. 

മൂന്ന്...

മഴക്കാലത്ത് എപ്പോഴും എല്ലായിടത്തും ഈര്‍പ്പം നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ ശരീരത്തില്‍ എന്തെങ്കിലും മുറിവുകള്‍ സംഭവിച്ചാല്‍ അതില്‍ നനവ് പെട്ട് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഗര്‍ഭിണികള്‍ ഇക്കാലത്ത് ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വൃത്തിയാക്കാനും മരുന്ന് വയ്ക്കാനും പ്രത്യേകം കരുതലെടുക്കുക. 

നാല്...

മഴക്കാലമാണെന്നോര്‍ത്ത് വെള്ളം കുടിയങ്ങ് കുത്തനെ കുറയ്ക്കുന്നത് പലരുടേയും പതിവാണ്. ദാഹം തോന്നുന്നില്ല എന്നോര്‍ത്ത് വെള്ളം കുടിക്കാതിരിക്കുന്നത് അപകടമാണ്. 

 

 

ഇക്കാര്യം ഗര്‍ഭിണികള്‍ തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമാണ്. 

അഞ്ച്...

ഗര്‍ഭിണികള്‍ ധാരാളം പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇവ നന്നായി കഴുകിയ ശേഷം മാത്രമേ കഴിക്കാവൂ. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.

Also Read:- ലേബർ റൂം വരെ എത്തിയില്ല, ആശുപത്രിയുടെ പാർക്കിങ് ലോട്ടിൽ നിന്നനിൽപ്പിന് പ്രസവിച്ച് യുവതി...

click me!