കീമോതെറാപ്പിക്കിടയിൽ വേദന കൊണ്ട് കാലുകള്‍ മരവിക്കും; എങ്കിലും വർക്കൗട്ടിൽ വിട്ടുവീഴ്ചയില്ലെന്ന് ഹിന ഖാൻ

By Web Team  |  First Published Aug 11, 2024, 4:59 PM IST

ആരോ​ഗ്യകരമായ ജീവിതത്തിന് വ്യായാമം പ്രധാനമാണ് എന്നാണ ഹിന പറയുന്നത്.  വ്യായാമം ചെയ്യാതിരിക്കാൻ ഒഴിവുകഴിവുകൾ പറയരുത് എന്നും രോ​ഗങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ വ്യായാമം കൂടുതൽ ഫലപ്രദവും അനിവാര്യവുമാണ് എന്നും ഹിന ഓര്‍മ്മിപ്പിക്കുന്നു.



ക്യാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ബോളിവു‍ഡ് നടി ഹിനാ ഖാന്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരോ​ഗ്യകരമായ ജീവിതത്തിന് വ്യായാമം പ്രധാനമാണ് എന്നാണ ഹിന പറയുന്നത്. 

വ്യായാമം ചെയ്യാതിരിക്കാൻ ഒഴിവുകഴിവുകൾ പറയരുത് എന്നും രോ​ഗങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ വ്യായാമം കൂടുതൽ ഫലപ്രദവും അനിവാര്യവുമാണ് എന്നും ഹിന ഓര്‍മ്മിപ്പിക്കുന്നു. ദിവസവും വർക്കൗട്ട് ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും ഗുണം ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

'കീമോ ചികിത്സയ്ക്കിടെ, കഠിനമായ ന്യൂറോപതിക് വേദനയിലൂടെ ആണ് ഞാന്‍ കടന്നുപോകുന്നത്,  ഇത് പലപ്പോഴും എൻ്റെ കാലുകളും കാല്‍പാദങ്ങളും മരവിപ്പിക്കുന്നതാണ്, ചിലപ്പോൾ വർക്കൗിട്ട് ചെയ്യുമ്പോൾ എൻ്റെ കാലുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും മരവിപ്പ് കാരണം മറിഞ്ഞു വീഴുകയും ചെയ്യാറുണ്ട്. എന്നാൽ ഞാൻ തിരിച്ചുവരുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വീഴ്ചയിൽ തളരാതെ ഞാൻ  മുന്നോട്ടുപോവും. ഓരോസമയവും എഴുന്നേൽക്കാനാവില്ലെന്നും വർക്ക് ചെയ്യാൻ കഴിയില്ലെന്നും തോന്നുമ്പോൾ വീണ്ടും ഞാൻ  കഠിനമായി ശ്രമിക്കും.  കാരണം എന്‍റെ ശക്തിയും ഇച്ഛാശക്തിയും ആത്മധൈര്യവുമല്ലാതെ മറ്റൊന്നും എനിക്കില്ല'- ഹിന കുറിച്ചു. 

സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് അടുത്തിടെയാണ് ഹിന ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. സ്തനാർബുദത്തിന്റെ മൂന്നാം ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും ചികിത്സ ആരംഭിച്ചുവെന്നും ഹിന പറഞ്ഞിരുന്നു. തനിയേ മുടികൊഴിയുന്നതിന് മുമ്പായി മുടി സ്വന്തമായി വെട്ടിയതിനേക്കുറിച്ചുമൊക്കെ താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

 

 

Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? കാരണം ഇതാകാം

click me!